പ്രമേഹനിയന്ത്രണത്തിന് ഇഞ്ചി ഗുണപ്രദം

രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കുന്നതിന് ഇഞ്ചി ഫലപ്രദം. ഇന്‍സുലിന്റെയും പ്രമേഹ ചികിത്സയ്ക്കുളള മറ്റു മരുന്നുകളുടെയും കാര്യക്ഷമത കൂട്ടുന്നതിനും ഇഞ്ചി സഹായകം. ഒരു ഗ്ലാസ് ചെറു ചൂടുവെളളത്തില്‍ ഒരു ടീ സ്പൂണ്‍ ഇഞ്ചിനീരു ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ പതിവായി കഴിക്കുന്നതു രക്തത്തിലെ പഞ്ചസാര നിയന്ത്രിതമാക്കുന്നതിനു ഗുണപ്രദമാണ്.
പ്രമേഹ അനുബന്ധ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കുന്നതിനും ഇഞ്ചി സഹായകമാകുന്നു. പ്രമേഹബാധിതരുടെ ഞരമ്പുകളുടെ ആരോഗ്യസംരക്ഷണത്തിനും ഇഞ്ചി ഗുണപ്രദം. പക്ഷേ, ഹൃദയസംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയ്ക്കു മരുന്നുകള്‍ കഴിക്കുന്നവര്‍ ചികിത്സകന്റെ അറിവോടെ മാത്രമേ ഇഞ്ചി പതിവായി ഉപയോഗിക്കാവൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha