ജോലി ലഭിക്കാന്‍ മാറിടം വച്ചുപിടിപ്പിച്ച് ചൈനീസ് യുവാവ്

ജോലി ലഭിക്കാന്‍ ഒരു ചൈനീസ് യുവാവ് ചെയ്ത സാഹസം ലോകമെമ്പാടുമുള്ള ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. ജോലിസാധ്യത വര്‍ധിപ്പിക്കുന്നതിന് ശസ്ത്രക്രിയയിലൂടെ മാറിടത്തിന്റെ വലിപ്പം കൂടിയിരിക്കുകയാണ് ഹോ എന്ന ചൈനീസ് യുവാവ്.തൊഴില്‍ അവസരങ്ങള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുക സ്ത്രീകള്‍ക്കാണെന്ന ഹോയുടെ വിചാരമാണ് ഈ കടുംകൈ ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ചത്.
മാസങ്ങളായി ഒരു ജോലിക്ക് ശ്രെമിക്കുകയായിരുന്നു ഹോ.ഈ തൊഴിലന്വേഷണത്തിനിടയിലാണ് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ വേഗത്തില്‍ ജോലി ലഭിക്കുന്നു എന്ന ഹോയുടെ ശ്രെദ്ധയില്‍പ്പെട്ടത്.
അതേത്തുടര്‍ന്ന് താനും സ്ത്രീയായി വേഷം മാറിയാല്‍ പെട്ടെന്ന് ജോലി ലഭിക്കും എന്ന് ഹോയ്ക്ക് തോന്നി.പിന്നെ ഒട്ടും വൈകിച്ചില്ല, മാറിടത്തിന്റെ വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയക്ക് വിധേയനാകാന്‍ തന്നെ തീരുമാനിച്ചു.ചികിത്സാചിലവിനായി 39,000 യുവാന്‍ ഹോ കടം വാങ്ങി. ഈ തുകയുമായാണ് ചാങ്ഷായിലുള്ള റൂളിയന്‍ മെഡിക്കല്‍ കോസ്‌മെറ്റിങ് ഹോസ്പിറ്റലില്‍ ഹോ എത്തിയത്. ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഹോയെ കണ്ട വീട്ടുകാരും നാട്ടുകാരും ഒരുപോലെ ഞെട്ടി.
ഹോയുടെ പുതിയ രൂപവുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട് ഹോയുടെ അമ്മക്ക് പോലും ഉണ്ടായി.രൂപം പഴയത് പോലെയാക്കാന്‍ നാലുപാടുനിന്നും സമ്മര്‍ദ്ദമുയര്‍ന്നപ്പോള്‍ തന്റെ മാറിടം നീക്കം ചെയ്യാന്‍ ഹോ തീരുമാനിക്കുകയായിരുന്നു. തുടര്ചികിത്സക്ക് പണം കണ്ടെത്താന്‍ മാര്‍ഗ്ഗമൊന്നുമില്ലായിരുന്ന ഹോ ചികിത്സക്ക് ശേഷം കടം വീട്ടിക്കോളാമെന്ന് ആശുപത്രി അധികൃതര്‍ക്ക് ഉറപ്പ് നല്‍കി.തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും ഒപ്പം മൊബൈല്‍ ഫോണും ആശുപത്രി അധികൃതര്‍ തന്നില്‍ നിന്ന് വാങ്ങിയതായി ഹോ മാധ്യമങ്ങളോട് പറഞ്ഞു.
മാറിടം നീക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷം കടം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആശുപത്രി അധികൃതരുടെ ഫോണ്‍ കാള്‍ പതിവായി.ഈ മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ ഹോയുടെ സമനില തന്നെ തകരാറിലായി. വാര്‍ത്ത പുറത്തായപ്പോള്‍ തുക തിരിച്ചടക്കമെന്ന കരാറില്‍ ഹോ ഒപ്പിട്ടിട്ടുണ്ടെന്നും ഹോയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം അയാള്‍ മാത്രമാണെന്നുമാണ് ആശുപത്രി വക്താവ് അറിയിച്ചത്.
സംഭവം വിവാദമായപ്പോള്‍ ഹോയുടെ കടം എഴുതിത്തള്ളുന്നതിനോടൊപ്പം 3000 യുവാന്‍ നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രി തീരുമാനിച്ചതായാണ് ഏറ്റവും പുതിയ വിവരം.
https://www.facebook.com/Malayalivartha