12 കാരിയായ ഗര്‍ഭിണിയുമായി 40 കാരനായ ഭര്‍ത്താവ് ആശുപത്രിയില്‍

ഗര്‍ഭിണിയായ 'ഭാര്യ' യോടൊപ്പം ആശുപത്രിയിലെത്തിയ 40 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിക്ക് 12 വയസ്സിലധികം പ്രായമില്ല എന്ന ആശുപത്രി അധികൃതരുടെ പരാതിയിന്മേലാണ് നടപടി.
ഭര്‍ത്താവെന്ന അവകാശപ്പെടുന്ന 40 കാരനോടും മറ്റൊരു സ്ത്രീയോടുമൊപ്പമാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത് .ഈ സ്ത്രീ പെണ്‍കുട്ടികുട്ടിയുടെ അമ്മായിയമ്മയാനിന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്.
കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലുള്ള സുഓഷു സിറ്റി സെന്‍ട്രല്‍ ആശുപത്രിയിലാണ് പെണ്‍കുട്ടി ചികിത്സ തേടിയത്. പെണ്‍കുട്ടിക്ക് 20 വയസ്സായെന്നാണ് പെണ്‍കുട്ടിക്കൊപ്പം വന്നവര്‍ ഡോക്ടറോട് പറഞ്ഞത്.
ഇതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിക്ക് മാന്‍ഡറിന് ഭാഷ വശമില്ലാത്തത് ഇതിന് തടസമായി.പെണ്‍കുട്ടിയുടെ പ്രായത്തെ കുറിച്ചുള്ള സംശയം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ ആശുപത്രി അധികൃതരോട് കയര്‍ക്കുകയാണ് അയാള്‍ ചെയ്തത്.ഒപ്പം വന്നവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയപ്പോഴാണ് അധികൃതര്‍ പോലീസിന്റെ സഹായം തേടിയത്.
പോലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് ചൈനീസ് പൗരത്വമോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലെന്ന് തെളിഞ്ഞു.തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേതിലെങ്കിലും ആകിരിക്കും പെണ്‍കുട്ടിയുടെ സ്വദേശമെന്ന പോലീസ് സംശയിക്കുന്നു. വിയട്‌നാമീസ് പെണ്‍കുട്ടികളെ കല്യാണം കല്യാണം കഴിച്ച ചൈനയിലേക്ക് കൊണ്ട് വരുന്ന പതിവ് പണ്ടുകാലം മുതല്‍ക്കേ ചൈനയില്‍ നിലനില്‍ക്കുന്നുണ്ട്.ഈ സമ്പ്രദായത്തിന്റെ ഫലമായിയാണോ പെണ്‍കുട്ടി ചൈനയില്‍ എത്തിയതെന്നും പോലീസ് സംശയിക്കുന്നു.തട്ടിക്കൊണ്ട് വരലിന്റെ സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
https://www.facebook.com/Malayalivartha