അമൃതം മധുരം '

ഒരു കുഞ്ഞു ഭൂമിയിലേക്ക് വീണാൽ ആദ്യം കുഞ്ഞിളം ചുണ്ടുകൾ അമ്മയുടെ മാറിടത്തിലേക്കാണ് ചെല്ലുന്നത്. ഇത് മനുഷ്യരുടെ മാത്രം കാര്യമല്ല,സസ്തനികളായ എല്ലാ ജീവജാലങ്ങളും ആദ്യം തിരയുന്നത് ഈ 'അമ്മ മധുരം തന്നെ. മുലപ്പാലിനോളം പോഷകഗുണമുള്ള മറ്റൊന്നും ഈ ലോകത്ത് കുഞ്ഞിന് കൊടുക്കാനില്ല. ആരോഗ്യവതിയായ അമ്മ കുഞ്ഞിന് എത്രത്തോളം മുലയൂട്ടുന്നുവോ അത്രയും അമ്മയ്ക്കും കുഞ്ഞിനും നല്ലതാണ്
മുലയൂട്ടുന്നത് വഴി അമ്മയ്ക്ക് കുഞ്ഞിനെ സ്നേഹപൂര്‍വം ഓമനിക്കാനും അതേ പോലെ കുഞ്ഞിന് സുരക്ഷിതത്വബോധം പകരാനും സഹായിക്കും.
അമ്മയെയും കുഞ്ഞിനെയും അടുപ്പിക്കുന്ന ഏറ്റവും വലിയ ഘടകവും മുലപ്പാലിലൂടെ പകരുന്ന സ്നേഹം തന്നെ. എന്നാല്‍ ആദ്യപ്രസവത്തില്‍ എങ്ങനെ പാല്‍ കൊടുക്കണമെന്നു തുടങ്ങി ആശങ്കകള്‍ ഏറെയുണ്ടാകും. അവ എങ്ങനെ പരിഹരിക്കാം.
എപ്പോഴാണ് കുഞ്ഞിനെ മുലയൂട്ടേണ്ടത്?
പ്രസവം കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് കുഞ്ഞിന് മുലപ്പാല്‍ നല്‍കണം. മുലപ്പാലിന് മുമ്ബ് മുലയിലൂറുന്ന കൊളസ്ട്രം എന്ന ദ്രാവകം നിര്‍ബന്ധമായും കുഞ്ഞിനെ കുടിപ്പിക്കണം. രോഗപ്രതിരോധ ശേഷി ഏറെയുണ്ട് ഈ ദ്രാവകത്തിന്. എത്ര നേരം കുഞ്ഞിന് പാല്‍ കൊടുക്കണമെന്ന കാര്യത്തില്‍ പല അമ്മമാര്‍ക്കും ആശങ്കകളുണ്ടാകും. കുഞ്ഞിന് വിശപ്പുമാറിയാല്‍ പാല്‍ കുടി നിറുത്തും, അതല്ലെങ്കില്‍ ഉറങ്ങും.
കുഞ്ഞിന്റെ വിശപ്പ് മാറിയെന്ന് അമ്മയ്ക്ക് എങ്ങനെ മനസിലാകും?
കുഞ്ഞിന്റെ വിശപ്പ് പാല്‍കുടി കൊണ്ടുമാത്രം മാറുമോ എന്ന കാര്യത്തില്‍ പല അമ്മമാര്‍ക്കും ആശങ്കയുണ്ട്. വയറു നിറയുമ്ബോള്‍ കുഞ്ഞ് ഉറങ്ങുന്നുണ്ടെങ്കില്‍ മതിയെന്ന് മനസിലാക്കാം. മുലയൂട്ടലിന് ശേഷവും കുഞ്ഞ് കരയുന്നുണ്ടെങ്കില്‍ വിശപ്പിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും മലബന്ധമുണ്ടാകുകയും ചെയ്യും.
പാല്‍ നല്‍കേണ്ട ശാസ്ത്രീയ രീതി
കുഞ്ഞിന് ആവശ്യമുള്ളപ്പോഴൊക്കെ മുലപ്പാല്‍ നല്‍കണം. മുലക്കണ്ണിന് തകരാറുള്ളവര്‍ പാല്‍ പിഴിഞ്ഞെടുത്ത് കുഞ്ഞിന് നല്‍കണം. സുഖപ്രസവമാണെങ്കില്‍ അരമണിക്കൂറിനുള്ളില്‍ പാല്‍ നല്‍കാം. സിസേറിയനിലൂടെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് നാലുമണിക്കൂറിനുള്ളിലും പാല്‍ നല്‍കാം. അമ്മ എഴുന്നേറ്റിരുന്നത് കുഞ്ഞിനെ രണ്ടു കൈ കൊണ്ടും ചേര്‍ത്തുപിടിച്ച് മുലക്കണ്ണിന് നേരെ കുഞ്ഞിന്റെ വായ വരുന്ന വിധത്തില്‍ വിലങ്ങനെ മാറോടണച്ചു പിടിക്കണം. അതേ പോലെ കുഞ്ഞിന്റെ തലയുടെ പിന്‍ഭാഗം അമ്മയുടെ മടക്കിയ കൈത്തണ്ടയില്‍ താങ്ങിയിരിക്കണം. അമ്മയ്ക്ക് സൗകര്യപ്രദമായ ഏതു പൊസിഷനും സ്വീകരിക്കാവുന്നതാണ്. കുഞ്ഞിന് പാല്‍ വലിച്ചു കുടിക്കാന്‍ സൗകര്യമുണ്ടായിരിക്കണമെന്നു മാത്രം. ഒരു മുലയിലെ പാല്‍ കുടിച്ച ശേഷം മതി അടുത്ത മുലയില്‍ നിന്നും കുടിപ്പിക്കാന്‍.
കുഞ്ഞ് പാല്‍ കുടിക്കുമ്ബോള്‍ ചിലര്‍ക്ക് വേദന അനുഭവപ്പെടുന്നത് സാധാരണയാണ്. മുലക്കണ്ണ് വെടിച്ചു കീറുന്നത് കൊണ്ടാണ് അസഹനീയമായ വേദന ഉണ്ടാകുന്നത്. ഇങ്ങനെ വരുമ്ബോള്‍ കുഞ്ഞ് മുലഞെട്ടില്‍ കുടിക്കാതെ അതിന് ചുറ്റുമുള്ള ഇരുണ്ട തൊലിയുടെ ഭാഗത്ത് നുണഞ്ഞു കുടിക്കാന്‍ ശീലിപ്പിക്കണം. ശരിയായ രീതിയിലല്ല മുലയൂട്ടുന്നതെങ്കിലും മുലക്കണ്ണ് പൊട്ടാനിടയാക്കും. കുഞ്ഞ് ശരിയായ പൊസിഷനില്‍ പാല്‍ കുടിക്കുകയാണെങ്കില്‍ അമ്മയ്ക്ക് വേദന ഉണ്ടാകില്ല. മുലയൂട്ടുമ്ബോള്‍ മുലണ്ണക്കിനോ അതിന് ചുറ്റുമോ വേദനയുണ്ടെങ്കില്‍ കുഞ്ഞ് ശരിയായ രീതിയിലല്ല മുല കുടിക്കുന്നത് എന്നറിയണം. കുഞ്ഞ് പാല്‍ കുടിക്കാതിരുന്നാല്‍ പാല്‍ നിറഞ്ഞ് മുലവീക്കം ഉണ്ടാകും. പുറത്തേക്ക് ഒഴുകാതെ കെട്ടിനില്‍ക്കുന്ന പാല്‍ അമ്മയ്ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദനയും അസ്വാസ്ഥ്യതയുമുണ്ടാക്കുന്നു. തണുത്ത വെള്ളത്തില്‍ തുണി മുക്കി മാറിലിട്ടാല്‍ ആശ്വാസം ലഭിക്കും.
ആവശ്യത്തിന് പാലില്ലെങ്കില്‍ കുപ്പിപ്പാല്‍ നല്‍കാമോ?
കുഞ്ഞുണ്ടാവുന്ന ഉടനെ ഏറ്റവും അധികം കേള്‍ക്കുന്നആവലാതി ആണ് ഇത്. പ്രസവം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുലപ്പാല്‍ കുറവായിരിക്കുമെന്നറിഞ്ഞിരിക്കണം.കൊഴുപ്പ് കൂടിയ കൊളസ്ട്രം ആണ് ആദ്യം ചുരത്തുന്നത്. ഈ സമയത്ത് പാല്‍ എളുപ്പം ഒഴുകി വരുകയില്ല. മുല കുടിക്കുമ്പോൾ കുഞ്ഞുങ്ങള്‍ കരയുന്നത് സ്വാഭാവികമാണ്. ഉടനെ കുപ്പിപ്പാലെടുത്ത് നല്‍കേണ്ട കാര്യമില്ല. കുഞ്ഞുങ്ങള്‍ നന്നായി വലിച്ചു കുടിച്ചാലേ പാലുണ്ടാകൂ. പ്രസവം കഴിഞ്ഞ് രണ്ടുദിവസത്തിനുള്ളില്‍ ആവശ്യമായ പാലുണ്ടാകും. മുലപ്പാല്‍ കുറവാണെന്ന കാരണം കൊണ്ട് കൊടുക്കാതിരിക്കരുത്.
എത്ര വയസു വരെ പാല്‍ കൊടുക്കാം?
കുഞ്ഞിന് രണ്ടു വയസു വരെ മുലയൂട്ടാം. ആറുമാസം കഴിയുമ്ബോള്‍ കപ്പില്‍ നിന്നും ചെറുതായി കോരിക്കൊടുക്കാന്‍ തുടങ്ങണം. ഖരരൂപത്തിലുള്ള ആഹാരം പതുക്കെ പതുക്കെ കൂടുതലായി നല്‍കിത്തുടങ്ങാം. ഒന്‍പതു മാസം കഴിഞ്ഞാല്‍ ചെറിയൊരു കപ്പ് കൈയില്‍ കൊടുത്ത് കുടിപ്പിക്കാന്‍ ശീലിപ്പിക്കണം. ഒരു വയസ് കഴിയുമ്ബോള്‍ കുഞ്ഞിന് ഭക്ഷണശീലങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കണം. ഏതായാലും രണ്ടു വയസു വരെ മതി മുലയൂട്ടല്‍.
മുലപ്പാല്‍ കൂടാന്‍ എന്തു ചെയ്യണം?
ധാരാളം വെള്ളം കുടിക്കണം, പുളിപ്പ് കുറഞ്ഞ മോര് കട്ടികുറച്ച് ആവശ്യത്തിന് കുടിക്കണം, രാവിലെ അരലിറ്റര്‍ വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് ചേര്‍ത്തു കഴിക്കണം, ഓറഞ്ചുനീരും വളരെ നല്ലതാണ്. പച്ചക്കറികളും ഇലവര്‍ഗങ്ങളും പഴങ്ങളും കഴിക്കുന്നതും നല്ലതാണ്.
ജോലിക്ക് പോകുന്ന അമ്മമാര്‍ എങ്ങനെയാണ് പാല്‍ സൂക്ഷിക്കുന്നത്?
ജോലിക്ക് പോകുന്ന അമ്മമാര്‍ക്ക് പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിക്കാം. വലിയ വാവട്ടമുള്ള പാത്രം വൃത്തിയാക്കി കഴുകി ഉണക്കി വയ്ക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. മുലക്കണ്ണിന് താഴെ പാത്രം പിടിച്ച് മെല്ലെ പിഴിയണം. മുലപ്പാല്‍ കൈ കൊണ്ട് അമര്‍ത്തി ഞെക്കിയോ അതിനായുള്ള പമ്ബ് ഉപയോഗിച്ചോ എടുക്കാം. കൈ വിരല്‍ കൊണ്ട് മുലക്കണ്ണിന്റെ മുകളിലും താഴെയുമായി അമര്‍ത്തിപ്പിടിച്ച് മുല നെഞ്ചിലേക്ക് അമര്‍ത്തുക. ഇങ്ങനെ ശേഖരിക്കുന്ന പാല്‍ ഫ്രിഡ്ജില്‍ വച്ചിരുന്ന് കുഞ്ഞിന് നല്‍കാം. ബ്രസ്റ്റ് പമ്ബ് ഉപയോഗിച്ചും പാല്‍ എടുക്കാം. പമ്ബ് ശുചിയായിരിക്കണം. പിഴിഞ്ഞ പാല്‍ സാധാരണ ഊഷ്മാവില്‍ എട്ടുമണിക്കൂര്‍ വരെ കേടു കൂടാതെയിരിക്കും. റഫ്രിജറേറ്ററില്‍ 24 മണിക്കൂറും ഫ്രീസറില്‍ 20 ഡിഗ്രി സെന്റി ഗ്രേഡില്‍ ഒന്നോ രണ്ടോ മാസവും ഇരിക്കും. ചെറിയ സ്പൂണോ ഗോകര്‍ണമോ ഉപയോഗിച്ച് കുഞ്ഞിന് പാല്‍ നല്‍കാം.
https://www.facebook.com/Malayalivartha