കോട്ടുവാ ബുദ്ധിയുടെ ലക്ഷണം

കോട്ടുവാ ഇടുന്നത് പൊതുവേ അലസതയും മടിയും ഉള്ളപ്പോഴാണ് എന്നൊരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ഉറക്കം വരുമ്പോള്‍ കോട്ടുവാ ഇടുന്നത് സാധാരണമാണ്. നമുക്ക് കേള്‍ക്കാനും അറിയാനും താല്‍പ്പര്യമില്ലാത്ത ഒരു കാര്യമാണ് ചെയ്യുന്നതെങ്കിലും കോട്ടുവാ ഇടാറുണ്ട്. എന്നാല്‍ കോട്ടു വാ ഇടുന്നത് ബുദ്ധിയുടെ ലക്ഷണമാണ് എന്നാണ് ശാസ്ത്രം പറഞ്ഞു വരുന്നത്. കോട്ടുവായുടെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് ബുദ്ധിയുടെ കാര്യത്തിലും നമ്മള്‍ മുന്നില്‍ തന്നെയായിരിക്കും പോലും. മൃഗങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.
ഇങ്ങനെ തലച്ചോറിന്റെ ഭാരവും വലിപ്പവും തലച്ചോറിന്റെ ഭാരവും വലിപ്പവും നിശ്ചയിക്കപ്പെട്ട ശേഷമാണ് ഓരോരുത്തരുടേയും കോട്ടുവായ. എത്ര ദൈര്‍ഘ്യമേറിയ കോട്ടുവാ ആണെന്ന് തലച്ചോറിന്റെ പുറംപാളിയായ കോര്‍ട്ടെക്‌സിന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയും.
ശരീരവും കോട്ടുവായയും
ശരീരം വലുതാണെന്ന് കരുതി കോട്ടുവാ അത്രവലുതാവണമെന്നില്ല. ഗൊറില്ല, കുതിര, ആഫ്രിക്കന്‍ ആന തുടങ്ങിയവയുടെ കോട്ടുവായുടെ ദൈര്‍ഘ്യം മനുഷ്യന്റെ പകുതി പോലും ഇല്ല.
തലച്ചോറിന്റെ വലിപ്പം
ശരീരം വലുതാണെങ്കിലും പല മൃഗങ്ങളുടേയും തലച്ചോര്‍ വളരെ ചെറുതാണ്. അതുകൊണ്ട് തന്നെ കോട്ടുവാ അതിലും ചെറുതാവുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
ബുദ്ധിശക്തിയും കോട്ടുവായും
ബുദ്ധിശക്തി വര്‍ദ്ധിക്കുന്നവര്‍ക്ക് കോട്ടുവായയുടെ ദൈര്‍ഘ്യവും വര്‍ദ്ധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
അലസത മാറ്റാന്‍
അതുകൊണ്ട് തന്നെ ഇനി കോട്ടുവാ ഇടുന്നവരെ കാണുമ്പോള്‍ അതൊരിയ്ക്കലും അലസതയുടേയും ക്ഷീണത്തിന്റേയും ലക്ഷണമായി കണക്കാക്കണ്ട. അത് പലപ്പോഴും ബുദ്ധിയുടെ ലക്ഷണമാണ്.
https://www.facebook.com/Malayalivartha