ഈ അവസ്ഥകള്‍ പൗരുഷം കുറയുന്നതിന്റെ ലക്ഷണങ്ങളാണ്!

മെയില്‍ ഹൈപ്പോഗോണാഡിസം അഥവാ പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റീറോണ്‍ കുറഞ്ഞാലുണ്ടാകുന്ന അവസ്ഥ പൗരുഷം കുറയുന്നതിന് കാരണമാകുന്നു. ഇത്തരമൊരു അവസ്ഥയുള്ളവര്‍ക്ക് വിജയകരമായ ദാമ്പത്യബന്ധം നയിക്കാനാകുമോയെന്ന കാര്യം സംശയമാണ്. ഇതുകൂടാതെ മറ്റു പല പ്രശ്‌നങ്ങളും ഇത്തരക്കാര്‍ ജീവിതത്തില്‍ നേരിടേണ്ടതായി വരും. ഹൈപ്പോഗോണാഡിസത്തിന്റെ പ്രകടമായ ലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്
1. പേശീ ബലക്കുറവ്...
ടെസ്‌റ്റോസ്റ്റീറോണ്‍ കുറഞ്ഞിരിക്കുന്നവര്‍ക്ക് പേശികളുടെ ബലക്കുറവ്, ഉറപ്പില്ലായ്മയും ഉണ്ടാകും.
2. രോമവളര്‍ച്ച ഇല്ലായ്മ...
ടെസ്‌റ്റോസ്റ്റീറോണിന്റെ അപര്യാപ്തത ശരീരത്തിലെ രോമവളര്‍ച്ച ഇല്ലാതാക്കും. ഇത്തരക്കാരില്‍ രോമം കുറവായിരിക്കുകയോ തീരെ ഇല്ലാതിരിക്കുകയോ ചെയ്യും.
3. അസ്ഥികള്‍ക്ക് ബലക്കുറവ്...
ഹൈപ്പോഗൊണാഡിസത്തിന്റെ പ്രകടനമായ മറ്റൊരു ലക്ഷണമാണ് അസ്ഥികളുടെ ബലക്കുറവ്. ടെസ്‌റ്റോസ്റ്റീറോണിന്റെ കുറവ് തന്നെയാണ് ഇതിനും കാരണമാകുന്നത്.
4. വിഷാദം...
എപ്പോഴും വിഷമിച്ചിരിക്കുക, ശ്രദ്ധക്കുറവ്, ഒരു കാര്യത്തില്‍ ശ്രദ്ധ ചെലുത്താതിരിക്കുക തുടങ്ങി വിഷാദത്തിന്റെ ലക്ഷണങ്ങള്‍ ഹൈപ്പോഗൊണാഡിസം ഉള്ളവരിലും കണ്ടുവരുന്നു.
5. ലൈംഗിക സംതൃപ്തിക്കുറവ്...
പുരുഷന്‍മാരിലെ ലൈംഗിക ഹോര്‍മോണാണ് ടെസ്‌റ്റോസ്റ്റീറോണ്‍. ഈ ഹോര്‍മോണിന്റെ അപര്യാപ്തത ലൈംഗിക താല്‍പര്യക്കുറവിനും കാരണമാകും.
6. വൈകുന്ന യൗവ്വനാരംഭം...
ഹൈപ്പോഗൊണാഡിസം ഉള്ളവര്‍ കൗമാരപ്രായം എത്തിയാലും, യൗവ്വനാരംഭത്തിന്റേതായ ലക്ഷണങ്ങള്‍ വൈകിയാകും പ്രകടമാകുക. ശബ്ദത്തിലുള്ള ദൃഢത, ലൈംഗികതാല്‍പര്യം, ലിംഗവൃഷ്ണ വളര്‍ച്ച എന്നിവയൊക്കെ കുറവായിരിക്കും.
7. എപ്പോഴും ക്ഷീണം...
ഹൈപ്പോഗൊണാഡിസം ഉള്ളവര്‍ എപ്പോഴും ക്ഷീണിതരായിരിക്കും.
8. വിളര്‍ച്ച...
ടെസ്‌റ്റോസ്റ്റീറോണിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് വിളര്‍ച്ച. ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയുന്നതും വിളര്‍ച്ചയ്ക്ക് കാരണമാകും.
https://www.facebook.com/Malayalivartha