മലയാളികളെ പ്രമേഹ രോഗികളാക്കുന്നത് ഇഡ്ഡലിയും ദോശയും

മലയാളികളുടെ ഇഷ്ടവിഭവമാണ് ഇഡ്ഡലിയും ദോശയും. ഏതൊരു വിശേഷദിനം വന്നാലും മിക്കവാറും എല്ലാപേരുടേയും വീടുകളില്‍ ഈ ഭക്ഷണമാണ് തയ്യാറാക്കാറുള്ളത്. ഇതാകുമ്പോള്‍ എളുപ്പത്തില്‍ പാകം ചെയ്യാനുള്ള സൗകര്യവുമുണ്ട്.
കൂടാതെ സാമ്പാറും ചട്‌നിയും ചേര്‍ത്തു കഴിക്കുമ്പോള്‍ ഉള്ള രൂചി നാവിനേ കീഴടക്കുന്നതു കൊണ്ടും ഇഡ്ഡലിയും സാമ്പാറും കേരളീയരുടെ നിത്യഹരിത പ്രഭാതഭക്ഷണം തന്നെയാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ ഇതു കഴിക്കും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഉഴുന്നിലും പച്ചരിയിലും ഗ്‌ളൂക്കോസിന്റെ അളവ് വളരെ കൂടുതലാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഏകദേശം 90 ശതമാനമാകും ഗ്‌ളൈസീമിക് ഇന്‍ഡക്‌സ്.
ഇതു പ്രമേഹരോഗികളെ സംബന്ധിച്ച് അപകടമാണ്. ആയുര്‍വേദപ്രകാരം ഇഡ്ഡലിയും ദോശയും പ്രമേഹരോഗികള്‍ക്കു കൂടുതല്‍ അപകടമാണ്. ദോശയേക്കാള്‍ വില്ലന്‍ ഇഡ്ഡലി തന്നെ. ആവിയില്‍ വേവിക്കുന്നതു കൊണ്ട് ഇഡ്ഡലിയുടെ ഗ്‌ളൂക്കോസ് അളവു കൂടുതലായിരിക്കും. മാത്രമല്ല ശരീരത്തിലെ കഫത്തെ വര്‍ധിപ്പിക്കാനും ഇതിനു കഴിയും. ആയുര്‍വേദം ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള ധാന്യങ്ങളില്‍ ഒന്നാണ് ഉഴുന്ന്.
അതുകൊണ്ടു തന്നെ ഇവ രണ്ടും ഒഴിവാക്കുന്നതായിരിക്കും ആരോഗ്യത്തിനു നല്ലതെന്ന് ആയുര്‍വേദം പറയുന്നു. പ്രമേഹം ഉള്ളവരും ഉണ്ടാകാന്‍ സാധ്യതയുള്ളവരും ഈ ആഹാരങ്ങള്‍ വര്‍ജിക്കുന്നതായിരിക്കും ഗുണകരം. ഇഡ്ഡലിയെ പോലെ തന്നെ അപകടകാരിയാണു കോണ്‍ഫ്‌ലക്‌സ്. ക്യാരറ്റ്, ഉരുളക്കിങ്ങ്, ബാര്‍ളി, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയും പ്രമേഹരോഗികള്‍ വര്‍ജിക്കണം.
https://www.facebook.com/Malayalivartha