ഇനി ഭയത്തെ തോല്‍പ്പിക്കാം; കൃത്രിമ ബുദ്ധിയുമായി ഗവേഷകര്‍

പ്രത്യേക വസ്തുക്കളോടൊ സംഭവങ്ങോളോടോ ഉള്ള അസാധാരണ ഭയം മൂലം അപകര്‍ഷത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ടോക്യോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍. കൃത്രിമ ബുദ്ധിയും തലച്ചോറിനെ സ്‌കാന്‍ ചെയ്യുന്ന വിദ്യയും ഉപയോഗിച്ച് ഭയം നീക്കം ചെയ്യാന്‍ മാര്‍ഗം കണ്ടെത്തിയിരിക്കുന്നു.
തലച്ചോര്‍ സ്‌കാനര്‍ ഉപയോഗിച്ച് ഭയം ഉത്ഭവിക്കുന്ന ഭാഗം കണ്ടെത്തുകയും കൃത്രിമബുദ്ധി ഉപയോഗിച്ച് തലച്ചോറിലെ മാറ്റങ്ങള്‍ വായിച്ചെടുക്കുകയും ചെയ്യുന്ന വിദ്യയാണ് കണ്ടെത്തിയത്. ഇത് അകാരണ ഭയമുള്ള രോഗികളുടെ ചികിത്‌സയില്‍ വലിയ കാല്‍വെപ്പാണ്.
ആരോഗ്യവാന്‍മാരായ 17 സന്നദ്ധപ്രവര്‍ത്തകരെയാണ് ഈ പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു പ്രത്യേക കമ്പ്യൂട്ടര്‍ ചിത്രം കാണുമ്പോള്‍ ഭയം ഉദ്പാദിപ്പിക്കുന്ന തരത്തില്‍ ഇവര്‍ക്ക് ആദ്യം ഒരു ചെറിയ ഇലക്ട്രിക് ഷോക്ക് നല്‍കി. പിന്നീട് തലച്ചോറിനെ സ്‌കാന്‍ ചെയ്ത് ഇവരുടെ മാനസിക പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുകയും ഭയം ഉദ്പാദിപ്പിക്കുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയുകയും ചെയ്തു.
കൃത്രിമ ബുദ്ധി ഉപയോഗിച്ച് കൃത്യമായി ഭയത്തിന്റെ സ്വഭാവത്തെ പഠിച്ചു. തുടര്‍ന്ന് നടന്ന പഠനത്തില്‍ നിന്ന് ഭയത്തെ കുറിച്ച് ബോധമില്ലാതിരിക്കുമ്പോഴും ഇവരുടെ തലച്ചോറില്‍ ഭയം ഉദ്പാദിപ്പിക്കുന്ന പ്രത്യേക പാറ്റേണ്‍ നിലനില്‍ക്കുന്നുവെന്ന് കണ്ടെത്തി. ഈ പാറ്റേണില്‍ മാറ്റം വരുത്തി ഭയം ഇല്ലാതാക്കാമെന്നാണ് പഠനം പറയുന്നത്. നാഷണല്‍ നേച്ചര്‍ ഹ്യൂമണ്‍ ബിഹേവിയര്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഭയമുത്പാദിപ്പിക്കുന്ന പ്രത്യേക പാറ്റേണില്‍ മാറ്റംവരുത്തിയ ശേഷം ചിത്രം കാണിക്കുമ്പോള്‍ ഇവര്‍ക്ക് പേടി തോന്നിയില്ല. തലച്ചോറിലെ ഭയം ഉത്പാദിപ്പിക്കുന്ന ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ധനവ് ഉണ്ടായില്ല എന്നും കാണാനായി. ഇത് സൂചിപ്പിക്കുന്നത് ഭയത്തെ കുറച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്നു തന്നെയാണെന്ന് പഠനം നടത്തിയ ടോക്യോ സര്‍വകലാശാലയിലെ പ്രധാന ഗവേഷകന്‍ അയ് കൊയ്‌സുമി പറയുന്നു.
https://www.facebook.com/Malayalivartha