അധികമായാല്‍ വെള്ളവും ജീവനെടുക്കും

സൗന്ദര്യം സംരക്ഷിക്കാനും ശരീരത്തിലെ ജലാംശം നിയന്ത്രിക്കാനും വെള്ളംകുടിക്കണമെന്ന് കുട്ടികളെ ഉപദേശിക്കാറുണ്ട്. എന്നാല്‍ അധികമായാല്‍ വെള്ളവും ജീവനെടുക്കുമെന്നാണ് ബ്രിട്ടനില്‍ നിന്നെത്തുന്ന ഒരു വാര്‍ത്ത സൂചിപ്പിക്കുന്നത്.
ഗുരുതരമായ മൂത്രാശയ രോഗത്തെത്തുടര്‍ന്ന് ബ്രിട്ടണിലെ കിംഗ്‌സ് കോളേജ് ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് ഞെട്ടിക്കുന്ന ആ വിവരം വെളിപ്പെടുത്തിയത്. വെള്ളംകുടി അമിതമായതാണ് യുവതിക്ക് വിനയായത്.
മുപ്പത്തൊമ്പതുകാരിയായ യുവതിക്ക് എപ്പോഴും വെള്ളം കുടിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഓരോ അരമണിക്കൂറിലും താന്‍ ധാരാളം വെള്ളംകുടിക്കുമായിരുന്നുവെന്ന് അവര്‍ തന്നെ ചികില്‍സിച്ച ഡോക്ടറോട് മുമ്പ് വെളിപ്പെടുത്തിയിരുന്നു. രക്തത്തില്‍ ഉപ്പിന്റെ അശം തീരെക്കുറവാണ് ഈ യുവതിയുടെ ശരീരത്തിലെന്നും രോഗം മൂര്‍ച്ഛിച്ചാല്‍ മരണത്തിനു വരെ കാരണമാകുമെന്നുമാണ് ഡോക്ടര്‍മാരുടെ വിശദീകരണം.
യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നും അപകടാവസ്ഥയില്‍ത്തന്നെയാണ് അവരിപ്പോഴെന്നുമാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ഒരു പ്രമുഖ ബ്രട്ടീഷ് ജേണലിലാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നത്.
https://www.facebook.com/Malayalivartha