അറിയാം മരണസമയം

ഒരു വ്യക്തിയുടെ മരണസമയത്തെക്കുറിച്ച് നിര്‍വ്വചിക്കാന്‍ സാധിക്കുമെന്ന വാദവുമായി ബാസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. രക്ത പരിശോധനയിലൂടെ ഒരു വ്യക്തിക്ക് വരാനിടയുള്ള രോഗങ്ങളെക്കുറിച്ചും അതു വഴി അവരുടെ ജീവിത ദൈര്‍ഘ്യത്തെക്കുറിച്ചും അറിയാന്‍ സാധിക്കുമെന്നാണ് അവരുടെ വാദം. ഹൃദ്രോഗം പോലുളള രോഗങ്ങളെ മുന്‍കൂട്ടി അറിയാന്‍ നിരവധി പരിശോധനകള്‍ നലവിലുണ്ട്. എന്നാല്‍ ഒരു വ്യക്തിയുടെ മരണസമയം മൂന്‍കൂട്ടി അറിയാന്‍ കഴിയുമെന്ന് കണ്ടെത്തല്‍ ഇത് ആദ്യമായിട്ടാണ്. അയ്യായിരം പേരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെ ഓരോ വ്യക്തിയുടെയും ആരോഗ്യനിലയും അവര്‍ക്ക് ഭാവിയില്‍ വരാനിടയുള്ള രോഗങ്ങളും കണക്കാക്കാന്‍ സാധിച്ചു എന്നാണ് ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ.പൗള സെബാസ്റ്റിയാനിയും ഡോ.തോമസ് പേള്‍സും പറയുന്നത്. ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യത മരണസമയത്തെ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുമെന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
https://www.facebook.com/Malayalivartha