ആരോഗ്യ സംരക്ഷണത്തിന്റെ റാണിയാണ് മഞ്ഞള്‍

മസാലകളുടെ റാണി എന്നറിയപ്പെടുന്ന മഞ്ഞള്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും റാണിയാണ്. പാചകത്തിന്റെ കാര്യത്തില്‍ ഒരു ആഗോള സാന്നിധ്യമാണ് മഞ്ഞളിനുള്ളത്. രുചിയിലും മണത്തിലും ഗുണത്തിലും നിറത്തിലും മഞ്ഞളിന് വേറിട്ടൊരു സ്ഥാനമാണുള്ളത്.മഞ്ഞളില്‍ നിരവധി ആരോഗ്യദായകങ്ങളായ പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍, വൈറ്റമിന്‍ ഇ, നിയാസിന്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം, കോപ്പര്‍, ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക് എന്നിവയാല്‍ സമ്പുഷ്ടമാണ് നമ്മുടെ മഞ്ഞള്‍.
മാത്രമല്ല മഞ്ഞള്‍ കൊണ്ട് വേറെയും ഗുണങ്ങളുണ്ട്. മുറിവ് ഉണങ്ങുന്നതിന് മഞ്ഞള്‍ വളരെ ഉപയോഗപ്രദമാണ്. സ്വാഭാവികമായ ഒരു ആന്റിബാക്ടീരിയല്‍, ആന്റിസെപ്റ്റിക് ഏജന്റായി പ്രവര്‍ത്തിക്കുന്നതിനാല്‍, മഞ്ഞളിനെ ഒരു അണുനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ചെറിയ മുറിവുകളും പൊള്ളലും ഭേദമാകുന്നതിന് മഞ്ഞള്‍ പൊടിച്ച് വിതറുന്നത് സഹായിക്കും.
ചര്‍മ്മത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും വേഗം സുഖപ്പെടുന്നതിനും മഞ്ഞള്‍ സഹായിക്കും. അതേപോലെ, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കോശജ്വലനവുമായി (ഇന്‍ഫ്‌ളമേറ്ററി) ബന്ധപ്പെട്ട അവസ്ഥകള്‍ പരിഹരിക്കുന്നതിനും മഞ്ഞള്‍ പ്രയോജനപ്പെടും. മഞ്ഞളില്‍ കാണപ്പെടുന്ന ലൈപോപോളിസാക്കറൈഡുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ജലദോഷം പനി, ചുമ എന്നിവ അടിക്കടി ഉണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു. പനിയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങള്‍ക്ക് ശമനം ലഭിക്കുന്നതിന്,
ദിവസം ഒരു നേരം ഒരു ഗ്‌ളാസ് ഇളം ചൂടുള്ള പാലില്‍ ഒരു ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുന്നത് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹ മരുന്നുകളുടെ ഫലസിദ്ധി വര്‍ദ്ധിപ്പിക്കുന്നതിനും മഞ്ഞള്‍ ഫലപ്രദമാണെന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും, പ്രമേഹത്തിനെതിരെയുള്ള ശക്തി കൂടിയ മരുന്നുകള്‍ക്ക് ഒപ്പം മഞ്ഞള്‍ കഴിക്കുന്നത് ഹൈപ്പോഗ്‌ളൈക്കീമിയയ്ക്ക് (രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥ) കാരണമായേക്കാം.
മഞ്ഞള്‍ കോശജ്വലനത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനാല്‍ (ആന്റിഇന്‍ഫ്‌ളമേറ്ററി), മുട്ടിനു വരുന്ന തേയ്മാനം (ഓസ്റ്റിയോആര്‍െ്രെതറ്റിസ്), ആമവാതം (റുമാറ്റോയിഡ് ആര്‍െ്രെതറ്റിസ്) തുടങ്ങിയ അവസ്ഥകളെ നേരിടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നു. ഇതു കൂടാതെ, ശരീരത്തിലെ കോശങ്ങളെക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിനും മഞ്ഞളിനു കഴിവുണ്ട്.
ആമവാതമുള്ളവര്‍ ദിവസവും മഞ്ഞള്‍ കഴിക്കുന്നത് ചെറിയ തോതിലുള്ള സന്ധിവേദനയെയും സന്ധിവീക്കത്തെയും ചെറുക്കുന്നതിനു സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.മഞ്ഞളിന് ക്യാന്‍സറിനെതിരെയും പ്രവര്‍ത്തിക്കുന്നു. മഞ്ഞളിന് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ഇല്ലാതാക്കുന്നതിനും ഉള്ള കഴിവുണ്ട്. ട്യൂമര്‍ കോശങ്ങള്‍ ഇരട്ടിക്കാതെ തടയുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു.
https://www.facebook.com/Malayalivartha