Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

07 APRIL 2017 11:36 AM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ വേനല്‍കാലമാണ്. ചുട്ടുപൊളളുന്ന വെയിലത്ത് ഒന്നു പുറത്തിറങ്ങാന്‍ പോലും മടിയാണ്. ചൂട് സഹിക്കാന്‍ പറ്റാത്ത അവസ്ഥ. എത്ര വെളളം കുടിച്ചിട്ടും ദാഹം തീരുന്നില്ല. ചൂടിനോട് പോരുതാന്‍ വെള്ളം കുടിക്കുന്നതിനെ കുറിച്ചോ തണലത്തിരിക്കുന്നതിനെ കുറിച്ചോ ചിന്തിച്ചാല്‍ മാത്രം പോരാ. പുറത്തിറങ്ങുേമ്പാള്‍ ധരിക്കുന്ന വസ്ത്രം മുതല്‍ കഴിക്കുന്ന ഭക്ഷണം വരെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ചൂട് സമയത്ത് നാം പുറത്തിറങ്ങുമ്പോള്‍ ധരിക്കുന്ന വസ്ത്രത്തിന് വെയിലിന്റെ ചൂടിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. അതിനാല്‍ ഇളം നിറത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുന്നതാകും നല്ലത്. ഫാഷനബിള്‍ മാത്രമല്ല, ചൂടുകാലത്തെ ബുദ്ധിപൂര്‍വമുള്ള തെരഞ്ഞെടുപ്പ് കൂടിയായിരിക്കും വെളുത്ത ലിനന്‍/കോട്ടണ്‍ വസ്ത്രങ്ങള്‍. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. അവ ശരീരത്തെ വിയര്‍ക്കാന്‍ അനുവദിക്കില്ല. വിയര്‍പ്പ് ശരീരത്തിെന്റ സ്വാഭാവിക ശീതീകരണ സംവിധാനമാണ്. അയഞ്ഞ വസ്ത്രങ്ങള്‍ വിയര്‍പ്പ് അനുവദിക്കുകയും ഇതു മൂലം ശരീരം തണുക്കുകയും ചൂടില്‍ നിന്ന് രക്ഷ ലഭിക്കുകയും ചെയ്യും. കറുപ്പ് ചൂടിനെ ആഗിരണം ചെയ്യുന്ന നിറമാണ്. അതുകൊണ്ട്ചൂടുകാലത്ത് കറുത്ത വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാതിരിക്കുക.

അള്‍ട്രാവയലറ്റ് രശ്മികളെപ്പോലെ കണ്ണിനെ ഗുരുതരമായി ബാധിക്കുന്ന സൂര്യരശ്മികളെ തടയുവാന്‍ സണ്‍ഗ്ലാസുകള്‍ക്ക് കഴിയുമെന്നതിനാല്‍ 90-100 ശതമാനം യു.വി രശ്മികളും തടയുന്ന തരത്തിലുള്ള സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുക. ചൂടുകാലത്ത് വലിയ, പരന്ന തൊപ്പികള്‍ ധരിക്കുന്നത് നല്ലതാണ്. ഇത് ഫാഷനുമാണ്. പരന്ന തൊപ്പികള്‍ സൂര്യ രശ്മികളെ തടയുന്നു. അള്‍ട്രാ വയലറ്റ് രശ്മികള്‍ മുഖത്തേല്‍ക്കുന്നതില്‍ നിന്നും ഇത്തരം തൊപ്പികള്‍ നിങ്ങളെ സംരക്ഷിക്കും. സൂര്യാതാപം പോലെ ഗുരുതര പ്രശ്‌നങ്ങള്‍ തൊലിയെ ബാധിക്കാതിരിക്കാന്‍ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കാം. എസ്.പി.എഫ്(സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍) റേറ്റിങ്ങ് 15 എങ്കിലുമുള്ള സണ്‍സ്‌ക്രീനുകള്‍ വേണം ഉപയോഗിക്കാന്‍. ഇവ വാട്ടര്‍പ്രൂഫുകൂടിയാണെങ്കില്‍ വെള്ളത്തിനടുേത്തക്ക് പോകുന്നതുകൊണ്ടും സണ്‍സ്‌ക്രീനുകള്‍ നഷ്ടപ്പെടുമെന്ന് കരുതേണ്ടതില്ല. ലിപ്ബാമുകള്‍ നിങ്ങളുടെ ചുണ്ടുകളെയും സംരക്ഷിക്കും. ഇവയുടെയും എസ്.പി.എഫ് റേറ്റിങ്ങ് ശ്രദ്ധിക്കണം.

ചൂടുകാലത്ത് ശരീരം എപ്പോഴും വിയര്‍ക്കുന്നതിനാല്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ദാഹിക്കുേമ്പാള്‍ ഉടന്‍ വെള്ളം കുടിക്കുക. നിര്‍ജ്ജലീകരണം തടയാന്‍ ഇടക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെന്ന് തീര്‍ച്ചപ്പെടുത്താന്‍ മൂത്രം നിരീക്ഷിക്കുക. നല്ല തെളിഞ്ഞ മൂത്രമാണങ്കില്‍ നല്ല ജലാംശം ഉണ്ടെന്ന് മനസിലാക്കാം. മൂത്രത്തിന് മഞ്ഞ നിറം കൂടി വരുന്നതിനനുസരിച്ച് ജലാംശം കുറവാണെന്നും മനസിലാക്കണം. പഞ്ചസാര ചേര്‍ക്കാത്ത പ്രകൃതിദത്തമായ ജ്യൂസുകള്‍ ജലാംശം നിലനിര്‍ത്തുന്നതോടൊപ്പം പോഷകപ്രദവുമാണ്. കനത്ത വേനലിലും തളരാതെ ഉണര്‍വ്വേകാന്‍ അത് സഹായിക്കും. മദ്യം നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നതിനാല്‍ ഒഴിവാക്കണം. മദ്യത്തെ പോലെ തന്നെ കോഫിയിലടങ്ങിയ കഫീനും നിര്‍ജ്ജലീകരണത്തിനിടയാക്കും. അതിനാല്‍ കോഫിയും ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്.



കഴിക്കുന്ന ഭക്ഷണത്തിനും നിങ്ങളെ തണുപ്പിക്കാന്‍ സാധിക്കും. കിട്ടുന്നതെന്തും വാരിവലിച്ച് കഴിക്കാതെ വേനലില്‍ എന്തു കഴിക്കണമെന്നതും ചിന്തിക്കേണ്ടതാണ്. ദഹിക്കാന്‍ എളുപ്പമുള്ളതും ജലാംശം കൂടിയതുമാണ് പഴങ്ങളും പച്ചക്കറികളും. അതാതുകാലത്തുണ്ടാകുന്ന പഴങ്ങള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. അത്തരം പഴങ്ങളും പച്ചക്കറികളുമടങ്ങിയ സാലഡുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എരിവുള്ള ഭക്ഷണം നിങ്ങളില്‍ വിയര്‍പ്പുണ്ടാക്കുകയും അത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. അതിനൊത്ത് വെള്ളം കുടിക്കുകയും വേണം. മാംസാഹാരം കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ കൊഴുപ്പ് കുറഞ്ഞ മാംസാഹാരം തെരഞ്ഞെടുക്കുക. ചൂടും അള്‍ട്രാവയലറ്റ് രശ്മികളും ഏറ്റവും കൂടുതലായി പതിക്കുന്ന 12 മുതല്‍ മൂന്നുവരെയുള്ള സമയം സൂര്യപ്രകാശത്തില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുക. ഈ സമയത്ത് വീടിനകത്തു തന്നെ നില്‍ക്കുന്നതോടൊപ്പം ശരീരത്തെ തണുപ്പിക്കുന്നതിനാവശ്യമായ വെള്ളം കുടിക്കുകയുമാകാം. വീടിനു പുറത്തുള്ളവര്‍ തണലത്ത് നില്‍ക്കാന്‍ ശ്രദ്ധിക്കുക.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends