ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടി തഴച്ചു വളരും

മുടിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് പലരും. മുടിക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളും മുടിയുടെ വളര്‍ച്ചയെ ബാധിക്കും. മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം. ജഡ പിടിച്ച മുടിയാണ് മുടിയുടെ ഏറ്റവും വലിയ വില്ലന്‍. അതുകൊണ്ട് തന്നെ ജഡ പിടിച്ച മുടി വേര്‍പെടുത്തി വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ജഡ പിടിച്ച മുടിയോട് കൂടി ഉറങ്ങാന്‍ കിടന്നാല്‍ അത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുക. കഴിക്കുന്ന ഭക്ഷണത്തില്‍ പലപ്പോഴും കൃത്യമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടില്ലാത്തതാണ് പലപ്പോഴും പല വിധത്തിലും മുടിയെ ദോഷകരമായി ബാധിക്കുന്നത്. മുടിയുടെ വളര്‍ച്ചക്ക് ആവശ്യമായ പ്രോട്ടീന്‍ സ്ഥിരം കഴിക്കാന്‍ ശ്രദ്ധിക്കുക.
മുടി ഒരിക്കലും ഡൈ ചെയ്യരുത്. ഡൈ ചെയ്യുന്നത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. മുടിയേയും നശിപ്പിക്കുന്ന ഒന്നാണ് ഡൈ ചെയ്യുന്നത്. മുടിയില്‍ എണ്ണ പുരട്ടാന്‍ മടിക്കേണ്ടതില്ല. ധൈര്യമായിട്ട് എണ്ണ പുരട്ടാം. എണ്ണ മുടി വളരുന്നതിന് ഏറ്റവും ഉത്തമമാണ എന്നതാണ് സത്യം. വരണ്ട മുടി പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കും. നൈറ്റ് മാസ്‌ക് ഇടേണ്ടതാണ് മറ്റൊന്ന്. നൈറ്റ് മാസ്‌ക് ഇട്ട് രാവിലെ കഴുകിക്കളഞ്ഞാല്‍ മുടിക്ക് തിളക്കവും ഭംഗിയും ലഭിക്കും. തലയോട്ടി മസ്സാജ് ചെയ്യേണ്ടതാണ് മറ്റൊന്ന്. സ്ഥിരമായി തലയോട്ടി മസ്സാജ് ചെയ്യുക.
ഇത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പികുകയും മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നനഞ്ഞ മുടി കെട്ടുന്നതും നനഞ്ഞ മുടി ചീകുന്നതും എല്ലാം ഒഴിവാക്കുക. മുടിയോട് ചെയ്യുന്ന ഇത്തരം തെറ്റുകള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ നനഞ്ഞ മുടി ഉണങ്ങിയ ശേഷം മാത്രം മുടിയില്‍ ശ്രദ്ധിക്കാം. വിറ്റാമിന്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. മുടി വളര്‍ച്ചക്ക് അയേണ്‍ അത്യാവശ്യമായുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ അയേണ്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. വിറ്റാമിന്‍ സി ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതും ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha