Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

ഏറ്റവും നല്ല ഗര്‍ഭ നിരോധന മാര്‍ഗത്തെപ്പറ്റി യുവ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

03 NOVEMBER 2018 10:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ഏറ്റവും നല്ല ഗര്‍ഭ നിരോധന മാര്‍ഗം ഇതാ.. ഡോക്ടര്‍ വീണയുടെ കുറിപ്പ് വൈറലായി. ഗര്‍ഭനിരോധനം സംശയമെന്യേ സാധ്യമാവുന്നത് സെക്‌സ് ചെയ്യാതിരിക്കുമ്‌ബോള്‍ മാത്രമാണെന്ന് ഡോക്ടര്‍ പറയുന്നു. ആര്‍ത്തവം വരുന്നതോടെ വിവാഹത്തിന് ലൈസന്‍സ് ആയി എന്ന് കരുതണ്ട. ആര്‍ത്തവം വരുന്നതിന്റെ അര്‍ത്ഥം കുഞ്ഞിനെയുണ്ടാക്കാനുള്ള പക്വത നമുക്കായി എന്ന് വെളിവാക്കലല്ലെന്നും അവര്‍ കുറിച്ചു.

ഡോ. വീണ ജെ എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഏറ്റവും നല്ല ഗര്‍ഭനിരോധനമാര്‍ഗം ഏതാ?
Trust me ഗര്‍ഭനിരോധനം സംശയമെന്യേ സാധ്യമാവുന്നത് സെക്‌സ് ചെയ്യാതിരിക്കുമ്‌ബോള്‍ മാത്രമാണ് (സെക്‌സ് ചെയ്യാതെ ഗര്‍ഭിണിയാകേണ്ടിവന്ന ആ പഴയ കന്യകയെ മനഃപൂര്‍വം ഈ ഡിസ്‌കഷനില്‍ നിന്നും മറക്കുക.) 

Periods/ആര്‍ത്തവം വരുന്നത് വിവാഹവിളിയായി കരുതുന്ന ജനവിഭാഗങ്ങള്‍ ഇന്നും നമുക്കിടയില്‍ ഉണ്ട്. ആര്‍ത്തവം വരുന്നതോടെ വിവാഹത്തിന് ലൈസന്‍സ് ആയി എന്ന് കരുതണ്ട. ആര്‍ത്തവം വരുന്നതിന്റെ അര്‍ത്ഥം കുഞ്ഞിനെയുണ്ടാക്കാനുള്ള പക്വത നമുക്കായി എന്ന് വെളിവാക്കലല്ല.
ആദ്യത്തെ സെക്‌സ് എത്രനാള്‍ വൈകിക്കുന്നുവോ അത്രയും നല്ലതാണ്. ലൈംഗികരോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ആദ്യത്തെ സെക്‌സ് വൈകിക്കുന്നത് നല്ലത്. ആദ്യം ചെയ്തിട്ടു പിന്നെ ചെയ്യാതിരുന്നാല്‍ പോരെ എന്ന ചോദ്യം കീറിക്കളയുക.

എയ്ഡ്‌സ്, ഗൊണേറിയ, സിഫിലിസ് എന്നിവ മാത്രമല്ല ലൈംഗികരോഗങ്ങള്‍ എന്നറിയുക. മെഴുകുപോലുള്ള കട്ടയായ യോനീസ്രവത്തിനു കാരണമാകുന്ന കാന്‍ഡിഡിയാസിസ്, ചെറിയ അണുബാധയായി തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം അര്‍ബുദത്തിലെത്തുന്ന ഒജഢ, ഭാവിയില്‍ വന്ധ്യത മുതല്‍ അര്‍ബുദത്തിലേക്കു നയിക്കാനിടയുള്ള പെല്‍വിക് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്ന മറ്റനേകം രോഗാണുക്കള്‍ എന്നിവയും ലൈംഗികരോഗങ്ങളുടെ തലക്കെട്ടിനടിയില്‍ വരും.

മുപ്പത്തഞ്ചു വയസ്സുവരെയുള്ള ഗര്‍ഭങ്ങള്‍ക്ക് റിസ്‌ക് കുറവാണ്. വന്ധ്യത ഉണ്ടെങ്കില്‍ ഭാവിയില്‍ അതിന് ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവന്നേക്കാം എന്നത് മുന്‍നിര്‍ത്തി, കുഞ്ഞുങ്ങള്‍ വേണ്ടവര്‍ക്ക് മാത്രം വിവാഹത്തിന്റെ ഉയര്‍ന്നപ്രായപരിധി മുപ്പതും കുറഞ്ഞ പ്രായപരിധി വീണ്ടും മുപ്പതായി . ഞാന്‍ നിജപ്പെടുത്തുന്നു. ആൗ േവേല രവീശരല, അതെപ്പോഴും പെണ്ണിന്റേതാവണം. കാരണം, നിലവിലെ സാഹചര്യങ്ങളില്‍ സ്ത്രീകളുടെ മേല്‍ സാമൂഹികമായും കുടുംബ വ്യവസ്ഥാപരമായും ഉള്ള നിയന്ത്രണ പരിപാടി തന്നെയാണ് വിവാഹം. ശാരീരിക മാനസിക സാമ്ബത്തികഭദ്രത നേടുക എന്നതാവണം ആദ്യത്തെ പരിപാടി. പുരുഷാ, പറ്റുമെങ്കില്‍ വെയിറ്റ്. അത്രേള്ളൂ
ഏറ്റവും ഇഫക്റ്റീവ് ആയത് : പെര്‍മെനന്റ് ആയ വന്ധ്യം കരണശസ്ത്രക്രിയകള്‍, കോപ്പര്‍ ടി.

(100 സ്ത്രീകള്‍ ഒരു വര്‍ഷം മേല്പറഞ്ഞ മാര്‍ഗങ്ങള്‍ ആണ് ഗര്‍ഭനിരോധനത്തിനുപയോഗിക്കുന്നതെങ്കില്‍ രണ്ടോ അതില്‍ക്കുറവോ സ്ത്രീക്കെ ഗര്‍ഭനിരോധനം പരാജയപ്പെടൂ. വന്ധ്യംകരണത്തില്‍ പരാജയസാധ്യത ഏറ്റവും കുറവ്)
സ്ഥിരമായ മാര്‍ഗങ്ങള്‍ സ്ഥിരമായതുകൊണ്ടും സ്ത്രീകളില്‍ റിസ്‌ക് കൂടുതലായതുകൊണ്ടും താത്കാലികമായ കോപ്പര്‍ ടി പോലുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. 

പ്രസവിക്കാത്തവരില്‍ ഫലപ്രദമല്ലെന്നു കരുതി ആദ്യകാലങ്ങളില്‍ കുഞ്ഞുള്ളവരിലോ ആദ്യപ്രസവത്തിനോ അബോര്‍ഷനോ ശേഷമായിരുന്നു കോപ്പര്‍ ടി ഉപയോഗിച്ചിരുന്നത്. ലെഃൗമഹഹ്യ ആക്റ്റീവ് ആയവരില്‍ കോപ്പര്‍ ടി ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കാന്‍ എളുപ്പം, അവരില്‍ കോപ്പര്‍ ടി പുറന്തള്ളപ്പെടുന്ന ൃമലേ കുറവ് എന്നീ കാരണങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷെ പുതിയ പഠനങ്ങള്‍ എല്ലാവരിലും കോപ്പര്‍ ടി ഫലപ്രദമാണെന്ന് തെളിയിക്കുന്നു. മറ്റൊരു പ്രധാനഗുണം കൂടെ കോപ്പര്‍ ടിക്കുണ്ട്. ഗര്‍ഭനിരോധന സുരക്ഷിതത്വമില്ലാത്ത ലൈംഗികബന്ധത്തിന് ശേഷം ഐ പില്ലിനെക്കാളും ഗര്‍ഭം തടയാന്‍ കൂടുതല്‍ ഫലപ്രദം കോപ്പര്‍ ടി ആണ്.

പറ്റുന്നത്ര നേരത്തെ, അഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കാണുക. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കോപ്പര്‍ ടി ഇട്ടാല്‍ ഐ പില്ലിനേക്കാള്‍ സുരക്ഷിതമായി ഗര്‍ഭം തടയും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അണുബാധയ്ക്ക് സാധ്യത ഇല്ലാത്ത അവസരങ്ങളില്‍ ഉള്ളവര്‍ക്ക് പ്രസവമോ അബോര്‍ഷനോ ശേഷം സമയം വൈകാതെ (പത്തുമിനുറ്റിനുള്ളില്‍ മുതല്‍ മൂന്നു ദിവസം വരെ) കോപ്പര്‍ ടി നിക്ഷേപിക്കുന്നത് വളരെ ഫലപ്രദം. പത്തുവര്‍ഷം വരെ കോപ്പര്‍ ടി നിലനിര്‍ത്താം.

ഇനി ഇഫക്ടിവ് ആയ മാര്‍ഗങ്ങള്‍ ആണ് ഹോര്‍മോണ്‍ ഗുളികകള്‍. (പരാജയസാധ്യത നൂറില്‍ മൂന്നിനും ഒമ്ബതിനും ഇടയില്‍) ഐ പില്‍ ഗര്‍ഭനിരോധനഗുളികയാണെന്നാണ് പലരുടെയും ധാരണ. മാസം നാലും അഞ്ചും ഐ പില്‍ കഴിക്കുന്നവര്‍ കേരളത്തില്‍ പോലുമുണ്ടെന്നു പഠനങ്ങള്‍ പറയുമ്‌ബോള്‍ നമ്മുടെ വിദ്യാഭ്യാസനിലവാരം തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ഗര്‍ഭനിരോധനഗുളികകള്‍ എന്നത് ദിവസേന കഴിക്കേണ്ടുന്ന ലോ ഡോസ് ഗുളികകള്‍ ആണ്. ചുമ്മാ കൗണ്ടറില്‍ കേറി വാങ്ങിച്ചു കഴിക്കേണ്ടവ അല്ല ഈ ഗുളികകള്‍. പ്രാഥമിക ആരോഗ്യകേനന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരോട് ചോദിച്ച് വാങ്ങി കഴിക്കേണ്ടവയും അല്ല. ഡോക്ടറെ കണ്ടു കൃത്യമായ മുന്‍കൂര്‍ ചെക്ക് അപ്പ് നടത്തി നിങ്ങള്‍ ഗുളിക കഴിക്കാന്‍ അര്‍ഹതയുള്ള ശരീരം ആണെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രമേ ഈ ഗുളികകള്‍ കഴിക്കാവൂ.

വര്‍ഷങ്ങള്‍ക്കു മുന്നേ കണ്ട ഒരു സ്ത്രീശരീരം ഇന്നും ഓര്‍മയിലുണ്ട്. അപസ്മാരത്തിന് ദിവസവും മരുന്നെടുക്കുന്ന 35 വയസ്സുള്ള, വ്യായാമം ചെയ്യാത്ത, തടിയുള്ള ശരീരമുള്ള രണ്ടു മക്കളുള്ള സ്ത്രീ. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഭര്‍തൃവീട്ടില്‍ താമസം. ഭര്‍ത്താവിന്റെ അമ്മയും അച്ഛനും കൂടെയുണ്ട്. അച്ഛന്‍ വീട്ടിന്റെയുള്ളില്‍ ഇരുന്ന് ഓരോ മണിക്കൂറും ഓരോ സിഗരറ്റ് വലിക്കും. ഭര്‍ത്താവ് അടുത്തമാസം നാട്ടില്‍ വരും. പ്രസവം നിര്‍ത്താത്തതു കാരണം എവിടുന്നോ ഗര്‍ഭ നിരോധനഗുളിക വാങ്ങി കഴിക്കാന്‍ തുടങ്ങി. ഡോക്ടറെ കണ്ടു മരുന്ന് വാങ്ങുന്ന സ്വഭാവം നമുക്കുണ്ടോ! അടുത്ത മാസത്തേക്ക് ഗര്‍ഭത്തിനെതിരെ സുരക്ഷിതയാകാന്‍ ആര്‍ത്തവം തുടങ്ങുന്ന അന്ന് തൊട്ട് മരുന്ന് കഴിച്ച് തുടങ്ങണം. രണ്ടാഴ്ച കഴിച്ചു. ഒരുദിവസം ബന്ധുവീട്ടില്‍ പോയി വന്ന അച്ഛനും അമ്മയും കാണുന്നത് വായില്‍ നുരയും പതയുമായി മരിച്ചു കിടക്കുന്ന ആ സ്ത്രീയെയാണ്.

റൂമില്‍ നിന്നും കിട്ടിയ ഗര്‍ഭനിരോധന മരുന്നിന്റെ പാക്കറ്റ് ആണ് തുമ്ബായത്. അപസ്മാരമുള്ളവര്‍ ഗര്‍ഭനിരോധനഗുളിക കഴിക്കാന്‍ പാടില്ല. കഴിച്ചാല്‍ ഈ മരുന്നിന്റെ എന്‍സൈമറ്റിക് പ്രവര്‍ത്തനഫലമായി അപസ്മാര ചികിത്സക്കെടുക്കുന്ന മരുന്നിന്റെ അളവ് ശരീരത്തില്‍ കുറയും. അങ്ങനെ വരുമ്‌ബോള്‍ തലച്ചോറില്‍ അപസ്മാരസിഗ്‌നലുകള്‍ വരികയും രോഗി അപകടത്തിലാവുകയും ചെയ്യും.

നേരെ തിരിച്ചു, ചില മരുന്നുകള്‍ ഗര്‍ഭനിരോധനഗുളികകളുടെ ശരീരത്തില്‍ ലഭ്യമായ അളവ് കുറയ്ക്കും. ആഗ്രഹിക്കാത്ത ഗര്‍ഭം മാത്രമല്ല ഫലമാകുക. ആ മരുന്നുകള്‍ വളരുന്ന ഭ്രൂണത്തിന് ഹാനികരമാവുന്നവയാണെങ്കില്‍ കുട്ടിക്ക് വൈകല്യങ്ങള്‍ ഉണ്ടാകാം. ഏതു മരുന്ന് കഴിക്കുന്നവരും ഏതു രോഗമുള്ളവരും ഗര്‍ഭനിരോധനഗുളിക എടുക്കും മുന്നേ ഡോക്ടറെ കാണുക, ഉപദേശം തേടുക. തടി കൂടുതലുള്ളവരില്‍ ശരീരഭാരത്തിനനുസരിച്ചുള്ള ഗര്‍ഭനിരോധനഗുളികയുടെ യശീമ്മശഹമയശഹശ്യേ കുറയാന്‍ സാധ്യത ഉണ്ട്. അങ്ങനെ ആവുന്നപക്ഷം ഗര്‍ഭനിരോധനം പരാജയപ്പെടാനുള്ള ചെറിയ സാധ്യത മുഴുവനായും തള്ളിക്കളയാന്‍ പറ്റില്ല.

തടി ഉള്ളവരില്‍ റിസ്‌ക് ഉണ്ടാക്കില്ലെങ്കിലും തടിയുള്ള, പുകവലിയുള്ള/പുകവലിക്ക് ലഃുീലെറ ആവുന്ന മുപ്പത്തഞ്ചു കഴിഞ്ഞ സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്ക് റിസ്‌ക് കൂടുതലാകും. ഗര്‍ഭനിരോധനഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ രക്തം കട്ടപിടിക്കുന്ന സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു അഞ്ചുമടങ്ങോളം ഉയര്‍ത്തും. വ്യായാമം ഇല്ലാത്തവരില്‍ ആണെങ്കില്‍ ഈ റിസ്‌ക് കൂടും. ശ്രദ്ധിക്കണം.



മറ്റനേകം അസുഖങ്ങള്‍ ഉള്ളവര്‍ക്ക് (ഗുരുതരമായ രക്തസമ്മര്‍ദം, കരള്‍ രോഗം, വില്‍സണ്‍ രോഗം പിത്തരോഗം, രക്തം കട്ടപിടിക്കുന്ന രോഗമുള്ളവര്‍, ഹൃദ്രോഗം ഉള്ളവര്‍, യോനിയില്‍ നിന്നും അസാധാരണരക്തസ്രാവമോ മറ്റ് സ്രവങ്ങളോ വരുന്നവര്‍, സ്തനാര്‍ബുദറിസ്‌ക് ഉള്ളവര്‍) ഗര്‍ഭനിരോധനഗുളികകള്‍ നിഷിദ്ധമാണ്. അതുകൊണ്ടാണ് ഡോക്ടറെ കണ്ടു സംസാരിച്ചതിന് ശേഷമേ ഈ ഗുളികകള്‍ തുടങ്ങാവൂ എന്ന് പറയുന്നത്.

കഴിക്കുന്നവര്‍ കൃത്യമായും ഡോസ് പിന്തുടരണം. ഒരു ദിവസം കഴിക്കാന്‍ മറന്നെങ്കില്‍ രണ്ടാം ദിവസം രണ്ടു ഡോസ് എടുക്കണം. അതില്‍ കൂടുതല്‍ മറന്നാല്‍ ഗുളിക തുടരുന്നതോടൊപ്പം, മുന്നോട്ടുള്ള ഒരാഴ്ച സെക്‌സ് നടക്കുമ്‌ബോള്‍ രീിറീാ ഉപയോഗിക്കേണ്ടതാണ്. ഒരാഴ്ചയിലധികം ആര്‍ത്തവം നീണ്ടുപോയാല്‍ ഗര്‍ഭം ഉണ്ടോ എന്നത് ടെസ്റ്റ് ചെയ്യണം. ഒരു ഗര്‍ഭനിരോധനമാര്‍ഗവും പൂര്‍ണമായും സുരക്ഷിതമാണെന്ന് വിചാരിക്കരുത്. ഗര്‍ഭനിരോധനഗുളികകള്‍ ചിലരില്‍ മാനസികവിഷമങ്ങള്‍ (വിഷാദം) ഉണ്ടാക്കും. അതേപ്പറ്റി പൂര്‍ണബോധ്യം ഉണ്ടാവണം. സെക്‌സ് ചെയ്യാനുള്ള ആഗ്രഹം (libido) കുറയാനും കാരണമായേക്കാം. ഇങ്ങനെയൊക്കെ കൂടെയാണോ ഗര്‍ഭം നിരോധിക്കുന്നത് എന്ന ചോദ്യം അസ്ഥാനത്തല്ല.



റിസ്‌കും ഗുണവും നോക്കി ഗുണമാണ് കൂടുതലെങ്കില്‍ മാത്രമാണ് ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കേണ്ടത്. അതാണ് ഡോക്ടറെ കണ്ടേ ഇവ ഉപയോഗിക്കാവൂ എന്ന് പറഞ്ഞത്. ഒരു ഗുണം ഇതാണ്, ഗര്‍ഭാശയ അണ്ഡാശയ അര്‍ബുദത്തിന്റെ ചാന്‍സ് ഗുളിക ഉപയോഗിക്കുന്നവരില്‍ 50 ശതമാനം കുറവാണ്, സുരക്ഷിതമാണ് എന്ന് സാരം. ഗര്‍ഭനിരോധനഗുളിക ഉപയോഗിക്കുന്നവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ഢഠഋയും മറ്റുള്ളവരെക്കാള്‍ അഞ്ച് മടങ്ങ് കൂടുതലായതിനാല്‍ ദീര്‍ഘദൂരയാത്ര ചെയ്യുമ്‌ബോള്‍ ഇടയ്ക്കിടെ എണീറ്റു നടക്കേണ്ടതും നന്നായി വെള്ളം കുടിക്കേണ്ടതുമാണ്. എല്ലാ ദിവസവും വ്യായാമം ചെയ്യുകയും വേണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി, നാളെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും:കുറിപ്പുമായി കൊല്ലം സുധിയുടെ മകന്‍  (4 hours ago)

അന്ന് ആ സിനിമ ബാന്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു  (5 hours ago)

ഉത്തരാഖണ്ഡില്‍ സംഘര്‍ഷാവസ്ഥ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞു  (5 hours ago)

പടക്കളം മാർക്കറ്റിംഗിലെ ഗെയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ  (6 hours ago)

അടിനാശം വെള്ളപ്പൊക്കം ടൈറ്റിൽ ലോഞ്ച് ശോഭന നിർവ്വഹിച്ചു  (6 hours ago)

ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ തഗ്ഗ് സി.ആർ 143/24 എത്തുന്നു  (6 hours ago)

വിഴിഞ്ഞത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി: എവിടെയാണെന്ന് വ്യക്തതമാക്കാത്ത ബോംബ് ഭീഷണി സന്ദേശം എത്തിയത് മലപ്പുറത്ത്  (7 hours ago)

തിന്നര്‍ അബദ്ധത്തില്‍ കുടിച്ച അഞ്ചു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍  (7 hours ago)

ഞാന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്; കുട്ടികള്‍ തന്നെ കണ്ട് പഠിക്കരുതെന്ന് വേടന്‍  (8 hours ago)

പാക് പട്ടാള ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ; ഇന്ത്യയ്ക്ക് പണി എളുപ്പമായി  (8 hours ago)

PAKISTAN അമേരിക്കന്‍ സഹായം തേടി;  (8 hours ago)

Hafiz Saeed's Security ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷ  (9 hours ago)

ജിമ്മിയുടെയും, ജോസഫിന്റെയും ഫോൺ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഭീകരം; ശബ്ദ സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്; ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസ  (9 hours ago)

Malayali Vartha Recommends