ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽപ്പൊട്ടിക്കരഞ്ഞു

നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽപ്പൊട്ടിക്കരഞ്ഞു. ഇനി എന്തു ചെയ്യും അമ്മേ എന്ന ചോദ്യത്തിനു മുന്നിൽ അമ്മ രാധികയും നിസ്സഹായയായി. സാരമില്ല നമുക്ക് വേറെ എന്തെങ്കിലും കോഴ്സിനു ചേരാമെന്ന് രാധിക മകളോട് പറഞ്ഞു. കുസാറ്റിന്റെ പ്രവേശന പരീക്ഷയും ഐജ എഴുതിയിരുന്നു. നിനക്ക് അതു കിട്ടുമായിരിക്കും. അവിടെ ചേരാമെന്നു രാധിക പറഞ്ഞു. പക്ഷേ അതു ഗവേഷണ കോഴ്സാണ് താൽപര്യമില്ലെന്നായിരുന്നു ഐജയുടെ മറുപടി. എങ്കിൽ മംഗളൂരുവിൽ ബിഎസ്‍സി നഴ്സിങ്ങിനു ചേരാമെന്നു രാധിക മകളോട്
2026 മേയ് 3. അന്നാണ് റദ്ദാക്കപ്പെട്ട ആദ്യ നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) നടന്നത്. കാസർകോട് പള്ളിക്കര കീക്കാനം കാരക്കുന്ന് കാദംബരി ഹൗസിൽ ഐജ ആത്മഹത്യ ചെയ്തത് കൃത്യം ഒരു മാസം കഴിഞ്ഞ് ജൂൺ 2നും. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് രാജ്യത്ത് 12ലേറെ വിദ്യാർഥികൾ ആത്മഹത്യ ചെയ്തു എന്നാണ് ഡൽഹി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ സമാനമായ സംഭവത്തിൽ നടന്ന ഏക ആത്മഹത്യ കാസർകോട് സ്വദേശി ഐജയുടെതാണ്.
പക്ഷേ മകളുടെ ആത്മഹത്യ വിവാദമാക്കാനോ ചർച്ചയാക്കാനോ കുടുംബത്തിനു താൽപര്യമുണ്ടായിരുന്നില്ല. ഐജയുടെ അമ്മ രാധികയെ മാധ്യമങ്ങൾക്കു മുന്നിലെത്തിച്ച് വിവാദങ്ങൾ സൃഷ്ടിച്ച് ഇനിയും സമാധാനം കളയണ്ട എന്നായിരുന്നു ആ കുടുംബം നിശ്ചയിച്ചത്. അതിനാൽ ചാനലുകൾ വീട്ടിലെത്തി അമ്മയെ കാണാൻ ശ്രമിച്ചിട്ടും കുടുംബം അനുമതി നൽകിയില്ല. അതോടെ ഐജയുടെ ആത്മഹത്യ മാധ്യമ ചർച്ചകളിൽ നിന്ന് അകന്നു നിന്നു. ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നയിച്ച ശക്തമായ സമരത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ച ദിവസം പക്ഷേ ആ അമ്മ ‘മലയാള മനോരമ’യോട് മനസ്സ് തുറന്നു.
ഈ ഒരു മാസത്തിനിടയ്ക്ക് തന്റെ മകൾ അനുഭവിച്ച മാനസിക സമ്മർദത്തെ കുറിച്ച് ഓർക്കുമ്പോൾ രാധികയുടെ ശബ്ദം ഇപ്പോഴും ഇടറുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് കോട്ടയം പാലായിലെ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ ഐജ അഡ്മിഷൻ എടുത്തത്. ഈ വർഷം മേയ് 12ന് നീറ്റ് പരീക്ഷ എഴുതി വന്ന ദിവസം ഐജ ഏറെ സന്തോഷവതിയായിരുന്നു. മകളെ പരീക്ഷ എഴുതിക്കാൻ അമ്മ രാധികയും കോട്ടയത്തെ പരീക്ഷ കേന്ദ്രത്തിലെത്തിയിരുന്നു. വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഏറെ ആത്മവിശ്വാസത്തോടെയാണ് ഐജ സമയം ചെലവഴിച്ചത്. നന്നായി പരീക്ഷ എഴുതിയതിന്റെ സന്തോഷം അന്ന് മകൾക്ക് ഉണ്ടായിരുന്നുവെന്ന് രാധിക പറയുന്നു.
എന്നാൽ ആ നീറ്റ് പരീക്ഷ റദ്ദാക്കിയതോടെ ഇനി എന്ത് എന്ന ചോദ്യം ഐജയെ മാനസിക സമ്മർദത്തിലാക്കി. റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തുമെന്ന് അറിയിപ്പു വന്നു. റദ്ദാക്കിയ ശേഷം നടക്കുന്ന നീറ്റ് പരീക്ഷയ്‌ക്കായി ഒരു മാസത്തെ കൂടി കോഴ്സ് ഉണ്ടെന്ന് കോട്ടയം പാലായിലെ പരിക്ഷാ പരിശീലന സ്ഥാപനത്തിൽ നിന്ന് അറിയിച്ചതോടെ മേയ് 27ന് അമ്മ രാധികയോടൊപ്പം ഐജ വീണ്ടും കോട്ടയത്തെത്തി.
https://www.facebook.com/Malayalivartha























