ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം?

സംഭോഗവിഷയത്തില്‍ ഒരാള്‍ മറ്റൊരാളില്‍ നിന്ന് വ്യത്യസ്തനായിരിക്കുമെന്ന നിഗമനത്തില്‍ എത്താമെന്നല്ലാതെ എത്രതവണ സംഭോഗത്തില്‍ ഏര്‍പ്പെടാമെന്ന് തീര്‍പ്പുകല്‍പ്പിക്കാനാവില്ല. വിവാഹ ജീവിതത്തിന്റെ ആദ്യഘട്ടത്തിലും അവധിക്കും മാത്രം കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ കൂടുതല്‍ സംഭോഗപ്രിയരായി കാണപ്പെടുക സ്വാഭാവികമാകുന്നു. അവരവരുടെ താല്‍പര്യവും സന്ദര്‍ഭങ്ങളും നോക്കി ആരോഗ്യം അനുസരിച്ച് എത്രതവണ, എങ്ങനെ എന്നെല്ലാം അവരവര്‍ തന്നെ നിശ്ചയിക്കേണ്ടതാണ്.
പക്വത വന്ന ദമ്പതികള്‍ സംഭോഗത്തിന്റെ എണ്ണത്തിനല്ല പ്രാധാന്യം നല്‍കുന്നത്, പ്രത്യുത ഓരോ സംഭോഗത്തില്‍ നിന്നും കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സുഖാനുഭൂതിക്കാണ്.
https://www.facebook.com/Malayalivartha