അമിതവൃത്തി ലൈംഗികതയില്‍ ആപത്തായേക്കാം

ലൈംഗികതയില്‍ ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍ അമിതവൃത്തി ആപത്താകും. പൊതുവെ അമിതവൃത്തി കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. ദിവസവുമുളള പ്രവര്‍ത്തികളില്‍ കാണിക്കുന്ന അമിതവൃത്തി ലൈംഗികജീവിതത്തെയും ബാധിക്കും. ശുചിത്വബോധം അത്യാവശ്യമാണ്. എന്നാലതു ഒരു ഭ്രമം ആകുമ്പോഴാണു രോഗമാവുക. ഒരുദിവസം തന്നെ പലതവണ കുളിക്കുക, കൈകളും കാലുകളും മുഖവും ആവര്‍ത്തിച്ചു കഴുകുക, അറിയാതെ ആരെങ്കിലും സ്പര്‍ശിച്ചാല്‍ പോലും പെട്ടെന്നു പോയികുളിക്കുക, കിടന്ന കിടക്കവിരി ഉടനെ കഴുകുക. ചിലര്‍ക്ക് അണുനാശിനിയില്‍ തന്നെ കൈകാലുകള്‍ കഴുകിയാലെ തൃപ്തിയാകുകയുള്ളൂ. ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ എന്നാണ് ഈ രോഗത്തിന്റെ പേര്. മറ്റു കാര്യങ്ങളില്‍ അമിതവൃത്തിയുള്ളവരില്‍ ലൈംഗികാവയവങ്ങളുടെ കാര്യത്തില്‍ വൃത്തി അമിതമാകും. ലൈംഗികാവയവങ്ങള്‍ കൂടുതല്‍ തവണ സോപ്പും അണുനാശിനിയുമപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ ചര്‍മത്തിന്റെ മൃദുലത നഷ്ടപ്പെടും. ചിലര്‍ അമിതമായി പെര്‍ഫ്യൂം ഉപയോഗിക്കും. ഇത് ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമാകും.
പങ്കാളിയുടെയും സ്വന്തം ലൈംഗികാവയവങ്ങളോടും ബഹുമാനവും ഇഷ്ടവുമുണ്ടെങ്കിലേ ലൈംഗികബന്ധവും സുഖകരവും സന്തോഷകരവുമാകുകയുള്ളൂ. മറ്റുള്ളവര്‍ പരിഹസിച്ചാല്‍ അമിതവൃത്തിബോധമുള്ളവരില്‍ ആധി കൂടുകയേയുള്ളൂ. മാലിന്യമോ അഴുക്കോ ഇല്ലെന്ന തോന്നലായി ഈ അവസ്ഥയെ മാറ്റിയെടുക്കാന്‍ അല്‍പം ശ്രമം ആവശ്യമാണ്. യുക്തിപൂര്‍വം ചിന്തിച്ച് ഈ അവസ്ഥയിലേക്കു മനസിനെ വളര്‍ത്താന്‍ സൈക്കോളജിസ്റ്റിന്റെ നിര്‍ദേശം ആവശ്യമാകും. ഇഷ്ടത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള മാനസികാവസ്ഥയിലേക്കെത്തിക്കാന്‍ സെക്‌സോളജിസ്റ്റിന്റെ സഹായം തേടുന്നതു നല്ലതാണ്. കഴുകല്‍, വൃത്തിയാക്കല്‍ എന്നിവയുടെ തവണ ക്രമേണ കുറച്ചു കൊണ്ടുവന്ന് ഈ രോഗാവസ്ഥ മാറ്റിയെടുക്കാം. വസ്ത്രം, സോപ്പ്, പൗഡര്‍, സുഗന്ധദ്രവ്യം എന്നിവ തിരഞ്ഞെടുക്കാനുളള ചുമതല പങ്കാളിയെ ഏല്‍പ്പിക്കുന്നതും പങ്കാളിയുമായി ഒരുമിച്ചു കുളിക്കുന്നതും ഗുണം ചെയ്യും. അതുപോലെ ആവശ്യത്തിന് ശുചിത്വശീലവും ശുചിത്വബോധവും പങ്കാളിക്കുണ്ടെന്ന് ബോധ്യപ്പെടുത്തുകയും വേണം.
https://www.facebook.com/Malayalivartha