ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്ക് സെക്സ് അപകടമോ?
ഒരിക്കൽ ഹാർട്ട് അറ്റാക് വന്നുകഴിഞ്ഞാൽ സെക്‌സ് ഹാര്‍ട്ട് അറ്റാക്ക് കാരണമാകുമോയെന്ന ഭയം പലര്‍ക്കുമുണ്ട്. സെക്‌സിലേര്‍പ്പെടുമ്പോള്‍ ഹൃദയമിടിപ്പ് 120-130 വരെയായി ഉയരുന്നുണ്ട്. ബിപിയും 170 വരെ ഉയരും. രണ്ടു തവണ വേഗത്തില്‍ കോണിപ്പടികള്‍ കയറിയിറങ്ങിയ പ്രതീതിയാണ് സെക്‌സുണ്ടാക്കുന്നത്.ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ കടുത്ത രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യരുതെന്നു പറയും. സെക്‌സും ഹൃദയവുമായി ബന്ധപ്പെട്ട ഭയത്തിനും ഒരു പരിധി വരെ കാരണം ഇതാണ്
ഹൃദയാഘാതം ഉണ്ടായ ശേഷമോ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമോ പതിവ് പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു തുടങ്ങുകയും ഡോക്ടര്‍ അനുമതി നല്‍കുകയും ചെയ്താല്‍ ഒരാള്‍ക്ക് സാധാരണ പോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ പ്രശ്നമില്ല.
ഹൃദയാഘാതത്തിനു ശേഷം നാല് മുതല്‍ ആറ് ആഴ്ചകള്‍ക്ക് ശേഷവും ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്ക് ശേഷവും ലൈംഗിക ബന്ധം തുടരാമെന്നായിരിക്കും ഡോക്ടര്‍മാര്‍ പൊതുവെ നല്‍കുന്ന ഉപദേശം. മറ്റേതു ശാരീരിക പ്രവൃത്തിയെ പോലെയും ലൈംഗിക പ്രവൃത്തിയും ഹൃദയമിടിപ്പ് കൂട്ടിയും രക്തസമ്മര്‍ദം വര്‍ധിപ്പിച്ചും ഹൃദയത്തിന് കൂടുതല്‍ അധ്വാനം നല്‍കും.
നിങ്ങള്‍ക്ക് ഹൃദ്രോഗം ഉണ്ടെങ്കിലും അതിന്റെ രൂക്ഷമായ ലക്ഷണങ്ങള്‍ ഉണ്ട് എങ്കിലും ചികിത്സയ്ക്ക് ശേഷം ആരോഗ്യസ്ഥിതി സ്വാഭാവികമായി തുടരുന്ന അവസരത്തില്‍ മാത്രമേ ലൈംഗിക ജീവിതം തുടരാവൂ.
ലൈംഗിക പ്രവൃത്തികള്‍ സാധാരണയായി വളരെ കുറച്ചു സമയം മാത്രം നീണ്ടുനില്‍ക്കുന്നതായതിനാല്‍ സംഭോഗ സമയത്ത് ഹൃദ്രോഗം മൂലമോ ഹൃദയാഘാതം മൂലമോ ഉള്ള നെഞ്ചുവേദന ഉണ്ടാകാന്‍ സാധ്യത കുറവാണെന്ന് 'ദ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍' സ്ഥാപിക്കുന്നു.
ഹൃദയാഘാതത്തിനോ ഹൃദയ ശസ്ത്രക്രിയയ്ക്കോ ശേഷം ലൈംഗിക ബന്ധം തുടരുന്നവര്‍ക്ക് ഉത്കണ്ഠ കുറയ്ക്കാന്‍ 'ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍' ശുപാര്‍ശ ചെയ്യുന്ന ടിപ്പുകള്‍ പിന്തുടരാവുന്നതാണ്.
നിങ്ങള്‍ ആയാസരഹിതമായ അന്തരീക്ഷത്തില്‍ ആണെന്ന് ഉറപ്പുവരുത്തുക
സ്പര്‍ശനത്തിലൂടെയും ലാളനത്തിലൂടെയും തുടങ്ങുന്നത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും
വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്ബ് അമിതമായി മദ്യപിക്കുന്നത് ഒഴിവാക്കുക
അനുയോജ്യമായ സ്ഥിതിയില്‍ ആയിരിക്കണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടത്
ലൈംഗിക കേളിയില്‍ പങ്കാളിക്ക് സജീവമായ മുന്‍തൂക്കം നല്‍കുക
ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതിന് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട മരുന്നുകള്‍ അടുത്ത് സൂക്ഷിക്കണം
ഹൃദയാഘാതം ഉണ്ടായ ശേഷം ലൈംഗികാഗ്രഹം കുറയുന്നത് ഒരു സാധാരണ പ്രശ്നമാണ്, ഇത് കുറച്ചുകാലം നിലനിന്നേക്കാം. ഉപയോഗിക്കുന്ന മരുന്നുകളും വൈകാരിക പിരിമുറുക്കവും ഇതിനു കാരണമാവാം. നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ അതും ഒരു കാരണമായേക്കാം. പുരുഷന്മാര്‍ക്ക് ഉദ്ധാരണ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. സ്ത്രീകള്‍ ലൈംഗികമായി ഉത്തേജിതരാവാന്‍ വിഷമം നേരിട്ടേക്കാം.
ഓരോ വ്യക്തികളെ സംബന്ധിച്ചിടത്തോളവും അവര്‍ നേരിടുന്ന സാഹചര്യം പ്രത്യേകമായിരിക്കും. ഇവിടെ നല്‍കിയിരിക്കുന്ന പൊതുവായ നിര്‍ദേശങ്ങള്‍ ഓരോ കേസിനും അനുയോജ്യമായ രീതിയില്‍ വേണം എടുക്കേണ്ടത്.
ഇനി പറയുന്ന സാഹചര്യങ്ങളില്‍ ഡോക്ടറുമായി ആശയവിനിമയം നടത്തുക;
നിങ്ങളുടെ പങ്കാളി നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് പ്രത്യേക ഉത്കണ്ഠ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍
നിങ്ങള്‍ ഒരു സ്ത്രീയാണെങ്കിലും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും
നിങ്ങള്‍ ലൈംഗികശേഷി കുറയുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നുവെങ്കില്‍
ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോഴോ ശേഷമോ താഴെ പറയുന്ന ഏതെങ്കിലും ലക്ഷണമോ അല്ലെങ്കില്‍ പുതിയ എന്തെങ്കിലും ലക്ഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ലൈംഗിക പ്രവൃത്തി അവസാനിപ്പിക്കുകയോ ഡോക്ടറെ കാണുകയോ ചെയ്യണം;
നെഞ്ചിന് ഭാരം അല്ലെങ്കില്‍ വേദന
തലചുറ്റല്‍, മയക്കം അല്ലെങ്കില്‍ തലയ്ക്ക് ഭാരം കുറയുന്നതായി തോന്നല്‍
ശ്വസിക്കാന്‍ ബുദ്ധിമുട്ട്
അതിവേഗത്തിലും ക്രമരഹിതവുമായ ഹൃദയമിടിപ്പ്
ഈ അവസരത്തില്‍ ഡോക്ടറെ സന്ദര്‍ശിച്ച് ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുക
https://www.facebook.com/Malayalivartha