ലെസ്ബിയൻ ബന്ധങ്ങൾക്കു പിന്നിൽ...

സ്ത്രീകളോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്ന സ്ത്രീയെ ലെസ്ബിയൻ അഥവാ സ്വവർഗ്ഗപ്രണയിനി എന്നു വിളിക്കുന്നു. സ്വവർഗപ്രണയിനികൾക്ക് ഭൂരിപക്ഷം സ്ത്രീകളെ പോലെ പുരുഷന്മാരോട് ലൈംഗികതാൽപര്യം തോന്നുകയില്ല. സ്ത്രീക്ക് വേണ്ടത് എന്താണെന്നു നന്നായി അറിയുന്നത് മറ്റൊരു സ്ത്രീക്കാണു അല്ലാതെ പുരുഷനല്ല എന്ന കാര്യമാണ് ലെസ്ബിയൻ ബന്ധങ്ങളുടെ അസ്വാദ്യതയ്ക്ക് പിന്നിൽ. സ്ത്രീയുടെ താല്പര്യങ്ങൾ അറിഞ്ഞു അവളെ ഉന്മത്തയാക്കാൻ പങ്കാളിയായ സ്ത്രീക്കു കഴിയുന്നു.
സമൂഹം ഒരിക്കലും ഇത്തരം ബന്ധങ്ങളെ അംഗീകരിക്കാറില്ല. പലരും വിചാരിക്കുന്നത് ഇവരുടെ ജീവിതത്തില്‍ സെക്‌സ് ടോയ്‌സിനു കൂടുതല്‍ പ്രാധാന്യമുണ്ടെന്നാണ്. എന്നാല്‍ സെക്‌സ് ടോയ്‌സിന്റെ സഹായം കൂടാതെ തന്നെ സെക്‌സ് സുഖം ഈ ലെസ്ബിയൻ പങ്കാളികള്‍ക്കും കിട്ടാറുണ്ട്. സ്വവർഗ്ഗപ്രണയിനികൾ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം സെക്‌സ് മാത്രമാണെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ ഈ ധാരണ തെറ്റാണ്. മറ്റേതു ബന്ധത്തിലുമെന്ന പോലെ പല ഘടകങ്ങളിലൊന്നു മാത്രമാണ് സെക്‌സും.
ഒരു ബന്ധത്തില്‍ സ്‌ത്രീയാണ്, അല്ലെങ്കില്‍ പുരുഷനാണ് കൂടുതല്‍ പ്രാധാന്യമെന്നു വരുന്നില്ല. ഇത് പ്രണയമെങ്കിലും വിവാഹമെങ്കിലും. പങ്കാളികള്‍ക്ക് തുല്യതയാണ് ശരിയായ നിയമം. ഇത് ലെസ്‌ബിയന്‍, ഗെ ബന്ധങ്ങളിലും വ്യത്യസ്‌തമല്ല. രണ്ടുപേരം പുറമെ ജോലി ചെയ്യുന്നവരുണ്ട്, ഒരാള്‍ പുറമെയും മറ്റൊരാള്‍ വീട്ടിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരുണ്ട്. ഇത് മറ്റേതു ബന്ധങ്ങളിലുമുള്ളപോലെത്തന്നെയാണ്.
ഏതു ബന്ധത്തിലുമെന്ന പോലെ പരസ്‌പരം അറിഞ്ഞ് അടുക്കാന്‍ ഇത്തരം ബന്ധങ്ങളിലും സമയമെടുക്കുമെന്നതാണ് സത്യം. അല്ലാതെ പെട്ടെന്നൊരു ദിവസം ഇവർ ലെസ്ബിയൻ ആകുന്നതല്ല. ചതി സ്‌ത്രീ പുരുഷ ബന്ധത്തില്‍ മാത്രമല്ല, ഇത്തരം ബന്ധങ്ങളിലും ചതി തന്നെയാണ്.
https://www.facebook.com/Malayalivartha