പേരയ്ക്കയുടെ ഗുണങ്ങളെക്കുറിച്ചറിയേണ്ടേ..

സുലഭമായി കാണുന്ന പഴങ്ങളിലൊന്നാണ് പേരയ്ക്ക. അധിക പരിചരണങ്ങളില്ലാതെ തന്നെ നന്നായി വളരുന്ന മരമാണിത്. ദഹന പ്രശ്‌നങ്ങള്‍ മുതല്‍ പ്രമേഹത്തിനും കൊളസ്‌ട്രോളിനും എന്തിനേറെ കാന്‍സറിനെ പ്രതിരോധിക്കാന്‍ പോലും സാധിക്കുന്നതരിത്തില്‍ പോഷകങ്ങളുടെ കലവറയാണ് പേരയ്ക്ക. വൈറ്റമിന്‍ എ, സി, വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, പോട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയും പേരയ്ക്കയില്‍ ധാരാളമായുണ്ട്.
ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യുന്നതിനാല്‍ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിക്കുന്നത് നല്ലതാണ്. നേരിയ ചുവപ്പു കലര്‍ന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. പേരക്ക മാത്രമല്ല പേരയുടെ ഇലയും വളരെ നല്ലതാണ്. പല്ല് വേദന, മോണരോഗങ്ങള്‍, വായ് നാറ്റം എന്നിവയകറ്റാന്‍ പേരയില സഹായിക്കും.
പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാല്‍ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ഉണക്കിപ്പൊടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം. മാത്രമല്ല പേരയില ഉണക്കി പൊടിച്ചത് ചേര്‍ത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കും. പേരയ്ക്കയില്‍ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ശരീരത്തില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയില്‍ നിന്നു രക്ഷനേടാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാല്‍ മതി. പുരുഷന്‍മാരിലെ പ്രോസ്‌റ്റേറ്റ് കാന്‍സര്‍, സ്തനാര്‍ബുദം, സ്‌കിന്‍ കാന്‍സര്‍, വായിലുണ്ടാകുന്ന കാന്‍സറുകള്‍ എന്നിവ തടയാന്‍ പേരയ്ക്ക സഹായിക്കും.
https://www.facebook.com/Malayalivartha