Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാര്‍സിലി കുടുംബക്കാര്‍ക്ക് ചൂടും തണുപ്പും വേദനയുമൊന്നും അനുഭവ പ്പെടാത്തതിന്റെ കാരണം തിരഞ്ഞുനടന്ന ഗവേഷകര്‍ ആ രഹസ്യം ഒടുവില്‍ കണ്ടെത്തി !!

05 JANUARY 2018 02:00 PM IST
മലയാളി വാര്‍ത്ത

ഇറ്റലിയിലെ മാര്‍സിലി കുടുംബം ഒട്ടേറെ വര്‍ഷങ്ങളായി വൈദ്യശാസ്ത്രത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായി തുടരുകയായിരുന്നു. അവര്‍ക്കൊരു പ്രത്യേകതരം കഴിവുണ്ടായിരുന്നു വേദനയോ പൊള്ളലോ ഒന്നും തിരിച്ചറിയാനാകില്ല. എന്തിനേറെ എല്ലൊടിഞ്ഞാല്‍ പോലും വേദനയില്ല. വേദനയും പൊള്ളലുമൊക്കെ അനുഭവിച്ചിട്ടുള്ള ഭൂമിയിലെ 99 ശതമാനം പേരും പറയും,എന്തൊരു ഭാഗ്യമാണ് ഇവര്‍ക്കെന്ന്!

എന്നാല്‍ ഈ 'അനുഗ്രഹം' ലഭിച്ചിട്ടുള്ള അമ്മൂമ്മയ്ക്കും അവരുടെ രണ്ടു പെണ്‍മക്കള്‍ക്കും അവര്‍ക്കുണ്ടായ മൂന്നു കുട്ടികള്‍ക്കും നേരെ മറിച്ചാണ് അഭിപ്രായം. പൊള്ളിക്കഴിയുമ്പോള്‍ അവിടെ കരിഞ്ഞ പാടു വരുമ്പോള്‍ മാത്രമേ തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിക്കുന്നുള്ളൂ. കയ്യോ കാലോ ഒടിഞ്ഞാല്‍ പോലും തിരിച്ചറിയാനാകാത്തത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളേറെ. തണുപ്പും ഇത്തരത്തില്‍ തിരിച്ചറിയാന്‍ സാധിക്കാനാകാത്തതോടെ പ്രശ്‌നങ്ങള്‍ പിന്നെയുമേറും. എന്തായാലും ഗവേഷകര്‍ ഇതിനെപ്പറ്റി പഠിക്കാന്‍ തീരുമാനിച്ചു.

ജനിതകപരമായ എന്തെങ്കിലും പ്രശ്‌നമാണോ ഇവരെ ഇത്തരമൊരു അവസ്ഥയിലേക്കെത്തിച്ചതെന്ന് അന്വേഷിക്കുകയായിരുന്നു ആദ്യഘട്ടം. അതിനു വേണ്ടി വിശദമായ മെഡിക്കല്‍ പരിശോധന തന്നെ ഓരോരുത്തരിലും നടത്തി. വേദനയോടും പൊള്ളലിനോടും തണുപ്പിനോടുമെല്ലാമുള്ള ഓരോരുത്തരുടെയും പ്രതികരണം നിരീക്ഷിച്ചു. എല്ലാവരും തന്നെ അക്കാര്യത്തില്‍ അസാധ്യ 'കഴിവാണു' കാണിച്ചത്. അതായത്, കൊടുംതണുപ്പിലും ചൂടിലും കൈ വച്ചപ്പോള്‍ പോലും എല്ലാവരും ചിരിച്ചുകൊണ്ടിരുന്നു. സാധാരണക്കാര്‍ ഒരു സെക്കന്‍ഡു പോലും കൈവയ്ക്കാന്‍ വയ്ക്കാന്‍ മടിക്കുന്ന ചൂടായിരുന്നു അത്. ശാരീരികമായ വേദനയുടെ തോത് തിരിച്ചറിയുന്നതിനായുള്ള പരീക്ഷണങ്ങളും ഇവര്‍ പുഷ്പം പോലെ കടന്നു. ഒടുവില്‍ റിസല്‍റ്റുകള്‍ ശേഖരിച്ചു. നിഗമനം തെറ്റിയില്ല. അന്വേഷണം എത്തിനിന്നത് ജനിതക പരമായ പ്രശ്‌നത്തില്‍ തന്നെയായിരുന്നു.

ഇസെഡ്എഎഫ്എച്ച്എക്‌സ്2 എന്ന ജീനിലുണ്ടായ മാറ്റമായിരുന്നു എല്ലാറ്റിനും കാരണം. ശരീരത്തിലെ നാഡികള്‍ വേദനയെയും പൊള്ളലിനെയുമൊക്കെ തിരിച്ചറിഞ്ഞ് തലച്ചോറിലേക്കു സിഗ്‌നല്‍ നല്‍കുമ്പോള്‍ അക്കൂട്ടത്തില്‍ സഹായിക്കാന്‍ ഈ ജീനുകളും പ്രധാന പങ്കു വഹിക്കുന്നുണ്ട്. അത്തരത്തില്‍ മാറ്റം വന്ന ജീന്‍ ഒരു തലമുറയില്‍ നിന്ന് അടുത്തതിലേക്ക് കൃത്യമായി കൈമാറ്റപ്പെടുകയും ചെയ്തു. അതായത് വേദനയെ കുറിച്ചുള്ള സൂചന തലച്ചോറിലേക്ക് എത്തുന്നത് തടയുന്ന സ്വഭാവമുള്ളതായി ജീന്‍ മാറി.

എന്തായാലും മാര്‍സിലി കുടുംബത്തില്‍ കണ്ടെത്തിയതു പോലൊരു ജനിതക പരിവര്‍ത്തനം സംഭവിച്ച ജീനിനെ ഗവേഷകര്‍ ഒരു ചുണ്ടെലിയിലേക്കു കടത്തി. എന്നിട്ട് തണുപ്പിനോടും ചൂടിനോടും വേദനയോടുമെല്ലാമുള്ള അതിന്റെ പ്രതികരണം നിരീക്ഷിച്ചു. സംഗതി വിജയകരമായിരുന്നു. ജനിതകമാറ്റത്തിനു വിധേയനാക്കിയ എലിയ്ക്കും മാര്‍സിലി കുടുംബത്തെപ്പോലെ വേദനയെന്ന വികാരമേയുണ്ടായിരുന്നില്ല.

പുതിയ കണ്ടെത്തലോടെ മാര്‍സിലി കുടുംബത്തിന്റെ പ്രശ്‌നം മാത്രമല്ല ഗവേഷകര്‍ പരിഹരിച്ചത്. ലോകമെമ്പാടും പലവിധ രോഗങ്ങളുടെ വേദനയാല്‍ കഴിയുന്നവര്‍ക്കുള്ള ആശ്വാസമാര്‍ഗം കൂടിയാണ്. മാറ്റം വന്ന ജീന്‍ എങ്ങനെയാണ് വേദനയെ തടുക്കുന്നതെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അത്തരത്തിലുള്ള മരുന്നുകളും നിര്‍മിച്ചെടുക്കാനാകും. അത് സാധ്യമാകുമ്പോള്‍ വൈദ്യശാസ്ത്രത്തിലുണ്ടാകുന്ന മാറ്റം ചെറുതൊന്നുമായിരിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (29 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (31 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (48 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends