Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....

രുദാബായ് സ്‌റ്റെപ്പ് വെല്ലിനു പറയാനുള്ളത് 500 വര്‍ഷം പഴക്കമുളള ഒരു പ്രണയകഥ

23 MAY 2017 05:24 PM IST
മലയാളി വാര്‍ത്ത

വരണ്ട കാലാവസ്ഥയുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വെള്ളം ലഭിക്കാനുള്ള പൊതുജലാശയങ്ങളാണ് സ്‌റ്റെപ് വെല്ലുകള്‍. ഗുജറാത്തി ഭാഷയില്‍ 'വാവ്' എന്നാണ് സ്‌റ്റെപ് വെല്‍ അറിയപ്പെടുന്നത്. 120 ലേറെ സ്‌റ്റെപ് വെല്ലുകള്‍ അഹമ്മദാബാദിലും പരിസരങ്ങളിലും ഉണ്ടെങ്കിലും അദാലജിലെ രുദാബായ് സ്‌റ്റെപ് വെല്ലിന് വാസ്തു ശാസ്ത്രപരമായി വളരെയധികം പ്രത്യേകതകളുണ്ടെന്നു മാത്രമല്ല ഈ സ്‌റ്റെപ് വെല്‍ ഒരു പ്രണയ സ്മാരകം കൂടിയാണ്.

500 വര്‍ഷത്തിലധികം പഴക്കമുണ്ട് രുദാബായ് സ്‌റ്റെപ്വല്ലിന്. 1499-ലാണ് ഇതിന്റെ പണി പൂര്‍ത്തീകരിച്ചതെന്നു കരുതുന്നു. വഗേല ഗോത്രത്തിന്റെ നേതാവായിരുന്ന റാണാ വീര്‍ സിങ് വഗേലയുടെ ഭാര്യയായിരുന്നു രുദാബായ്. റാണാവീര്‍ സിങ് വഗേല, ഈ പ്രത്യേക സ്‌റ്റെപ് വെല്ലിന്റെ നിര്‍മാണം പൂര്‍ത്തികരിക്കും മുമ്പ് ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടു.

മഹമൂദ് ബേഗഡ എന്ന മുസ്‌ലിം ഭരണാധികാരിയാണ് വീര്‍ സിങ് വാഗേലയെ കൊന്ന് രാജ്യം പിടിച്ചടക്കിയത്. അതിസുന്ദരിയായിരുന്ന രുദാബായിയെ ഭാര്യയാക്കാന്‍ മഹമൂദ് ബേഗഡ ആഗ്രഹിച്ചു. സ്‌റ്റെപ് വെല്ലിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതിനുശേഷം വിവാഹത്തിനു സമ്മതിക്കാമെന്നതായിരുന്നു. രുദാബായിയുടെ നിബന്ധന.

ഏകദേശം 20 വര്‍ഷത്തോളം നീണ്ടു പണി. പണി പൂര്‍ത്തീകരിച്ചപ്പോള്‍ സ്‌റ്റെപ് വെല്ലിലെ ജലാശയത്തില്‍ ചാടി ജീവന്‍ വെടിഞ്ഞാണ് ഭര്‍ത്താവിനോടുളള തന്റെ പ്രണയം രുദാബായ് തെളിയിച്ചത്. രുദാബായിയെ വളരെയേറെ സ്‌നേഹിച്ചിരുന്ന മഹമൂദ് ആ ജലാശയത്തിന് അവരുടെ പേരു നല്‍കി ആദരിച്ചു.



ഇന്തോ- ഇസ്ലാം ആര്‍ക്കിടെക്ചറിന്റെ മനോഹരമായൊരു ഉദാഹരണമാണ് രുദാബായ് സ്‌റ്റെപ് വെല്‍. വീര്‍ സിങ് വഗേലയുടെ കാലത്ത് ഘടന പൂര്‍ത്തിയാക്കിയെങ്കിലും രുദാബായിയുടെ മേല്‍നോട്ടത്തില്‍ മഹമൂദാണ് കൊത്തുപണികളും മറ്റു ഘടകങ്ങളും കൂട്ടിച്ചേര്‍ത്തത്. അറബിക് -പേര്‍ഷ്യന്‍ ശൈലിയില്‍ സ്ഥിരമായി കാണുന്ന പൂക്കളും ജ്യാമിതീയ ഡിസൈനുകളുമെല്ലാം ഇവിടെ കാണാം.

ഉത്തരേന്ത്യയില്‍ സുലഭമായ സാന്‍ഡ് സ്‌റ്റോണാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മൃദുവായതിനാല്‍ കൊത്തുപണി എളുപ്പമാണെന്നത് സാന്‍ഡ് സ്‌റ്റോണിന്റെ പ്രത്യേകതയാണ്. പിന്നീട് വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ സാന്‍ഡ് സ്‌റ്റോണിന് കടുപ്പം കൂടുന്നു.

അഞ്ച് നില കെട്ടിടത്തിന്റെ ഉയരത്തില്‍ ഭൂമിയുടെ അടിയിലേക്ക് പണിതുയര്‍ത്തിയ രീതിയിലാണ് സ്‌റ്റെപ് വെല്ലുകള്‍. പേര് സൂചിപ്പിക്കുന്നതുപോലെ പടികള്‍ ഇറങ്ങി ഒടുവില്‍ ജലാശയത്തിലേക്ക് എത്തിച്ചേരുന്നു. പുറത്തുനിന്നു നോക്കുന്നയാള്‍ വെറുമൊരു മണ്ഡപം മാത്രമേ കാണുകയുള്ളൂ. തെക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകളില്‍ നിന്ന് രുദാബായ് സ്‌റ്റെപ് വെല്ലിലേക്ക് പടികളുണ്ട്. വടക്കു ഭാഗത്താണ് ജലാശയം.

കൊത്തുപണികളോടു കൂടിയ മണ്ഡപം, അതിനുശേഷം പടികള്‍, വീണ്ടും മണ്ഡപം ഇങ്ങനെ അഞ്ച് നിലകളുടെ ഉയരം താഴേക്ക് ഇറങ്ങി വരണം. മണ്ഡപങ്ങള്‍ ഓരോന്നും കൊത്തുപണികളാലും ശില്‍പങ്ങളാലും സമ്പന്നമാണ്. ഏറ്റവും താഴത്തെ തട്ടില്‍ രണ്ട് ജലാശയങ്ങളാണ് ഉള്ളത്. ഒന്ന്, റാണിക്കു നീരാടാനുള്ള കുളം, രണ്ടാമത്തേത് വെള്ളം എടുക്കാനുള്ള കിണര്‍. വെള്ളം എടുക്കാന്‍ താഴേക്ക് ഇറങ്ങുമ്പോഴും വെള്ളവുമായി തിരിച്ചു കയറുമ്പോഴും യാതൊരു ശാരീരിക ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലാണ് സ്‌റ്റെപ് വെല്ലിന്റെ സംവിധാനം.

വെള്ളം ലഭിക്കാനുള്ള ഇടം എന്ന രീതിയില്‍ മാത്രമല്ല സ്‌റ്റെപ് വെല്ലുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഒരുമിച്ചിരിക്കാനും സല്ലപിക്കാനുമുള്ള ഇടംകൂടിയാണിത്. റാണിമാരും സമൂഹത്തിലെ ഉന്നത നിലയിലുള്ളവരുമെല്ലാം എത്തുന്ന സ്ഥലമായതിനാല്‍ സംഗീതം പോലുള്ള വിവിധ കലകളും ഉത്സവങ്ങളുമെല്ലാം ഇവിടെ സാധാരണമായിരുന്നു. അതുകൊണ്ടുതന്നെ വളരെ സര്‍ഗാത്മകമായ ഇടങ്ങളായി കണക്കാക്കണം സ്‌റ്റെപ് വെല്ലുകളെ.

ആര്‍ക്കിടെക്ടിന്റെ കണ്ണിലൂടെ നോക്കുമ്പോഴും വളരെ പ്രത്യേകതയുള്ളവയാണ് സ്‌റ്റെപ് വെല്ലുകള്‍. ഭൂമിയുടെ അടിയിലേക്ക് കെട്ടിടങ്ങള്‍ പണിയുമ്പോള്‍ സ്വാഭാവികമായും ഭൂമിയുടെ മര്‍ദത്തെ നേരിടേണ്ടി വരും. അതുകൊണ്ടു തന്നെ ബീമുകളും അവയെ താങ്ങിനിര്‍ത്തുന്ന തൂണുകളുമാണ് പ്രധാനഭാഗങ്ങള്‍. ഹിന്ദു-ജൈന ദേവതകളുടെ ശില്പങ്ങള്‍, ഗ്രാമീണരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ എന്നിവയെല്ലാം ഇവിടത്തെ ഭിത്തികളില്‍ കാണാം. ആദ്യത്തെ നിലയില്‍ത്തന്നെ ഗണേശ ശില്പം കാണാം. താഴേക്കു പോകുംതോറും വെള്ളത്തോടു ബന്ധപ്പെട്ട കാര്യങ്ങളും ചിത്രീകരിച്ചിരിക്കുന്നു.

വെളിച്ചമെത്തുന്ന രീതിയും വളരെ ആകര്‍ഷകമാണ്. മുകളിലെ നിലകളില്‍ കൂടുതലും താഴേക്കു വരുംതോറും കുറഞ്ഞും വരുന്ന വിധത്തിലാണ് വെളിച്ചം ഒഴുകിയെത്തുന്നത്. ഓരോ നിലയിലും മണ്ഡപങ്ങള്‍ക്കു മുകളില്‍ കൂരയുണ്ട്. പടികള്‍ തുറന്നിരിക്കുകയും ചെയ്യുന്നു. ഇരുളും വെളിച്ചവും തമ്മിലുള്ള ഒരുതരം കണ്ണുപൊത്തിക്കളി! ചൂടും കുളിരും ഇതേരീതിയില്‍ ഇടകലര്‍ന്നു വരുന്നുണ്ട്.

ഒരു വിധത്തില്‍ പറഞ്ഞാല്‍ സുഖദുഃഖ സമ്മിശ്രമായ ജീവിതത്തെ സൂചിപ്പിക്കുന്നതു കൂടിയാണ് സ്‌റ്റെപ് വെല്ലുകള്‍. ഏറ്റവും അടിത്തട്ടിലെത്തുമ്പോള്‍ ജലാശയങ്ങളുടെ കുളിര് മനസ്സിനെയും ശരീരത്തെയും ഒരുപോലെ പൊതിയുന്നു. തിരിച്ചു മുകളില്‍ എത്തുമ്പോള്‍ ചൂടും അതേ അളവില്‍ത്തന്നെ ആശ്വാസം പകരും. രാത്രി സമയത്ത് വിളക്കു വയ്ക്കാനുള്ള ചെരാതുകളും ഭിത്തികളില്‍ കാണാം.

പുരാവസ്തു വകുപ്പ് വേണ്ടത്ര ശ്രദ്ധയോടെ പരിപാലിക്കുന്നുണ്ടെങ്കിലും സ്‌റ്റെപ് വെല്ലുകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വേണ്ടത്ര അവബോധമില്ല. വിരലിലെണ്ണാവുന്നത്ര വിദേശികളെയും വളരെ കുറച്ച് നാട്ടുകാരെയും മാത്രമായിരുന്നു അവിടെ കണ്ടത്. പ്രശസ്തമായ പല നിര്‍മിതികളേക്കാളും വാസ്തു ശാസ്ത്രപരമായ പ്രാധാന്യം ഈ സ്‌റ്റെപ് വെല്ലുകള്‍ക്ക് ഉണ്ടെന്ന വസ്തുത പറയാതിരിക്കാനാകില്ല. യാത്രകളില്‍ താത്പര്യമുള്ളവര്‍, കുറഞ്ഞ പക്ഷം ആര്‍ക്കിടെക്ചറില്‍ താത്പര്യമുള്ളവര്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വാസ്തുവിദ്യാ മാതൃകയാണ് രുദാബായ് സ്‌റ്റെപ് വെല്‍.

ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലാണ് രുദാബായ് സ്‌റ്റെപ് വെല്‍ സ്ഥസ്ഥിതി ചെയ്യുന്നത്. ഗാന്ധി നഗറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള അദാലജ് എന്ന ഗ്രാമത്തിലാണ് ഈ സ്‌റ്റെപ് വെല്‍. അഹമ്മദാബാദില്‍ നിന്ന് 18 കി. മീ അകലം മാത്രം. തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കാലുപര്‍. അടുത്തുതന്നെയുള്ള റാണി കി വാവ് സ്‌റ്റെപ് വെല്‍ യുനസ്‌കോ പൈതൃകപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന്റെ ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്  (20 minutes ago)

കുട്ടികളുടെ അവധിക്കാല നിര്‍ബന്ധിത ക്ലാസ്സുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

E D-യുടെ ആദ്യ അറസ്റ്റ് നാളെ ഉന്നം കടകംപള്ളി AKG സെന്ററിലേക്കും ഇ.ഡി.? ലിസ്റ്റിൽ നേതാക്കന്മാർ എല്ലാം  (1 hour ago)

റിപ്പോർട്ട് എവിടെടോ..? പറപ്പിച്ച് ജഡ്‌ജി എസ്. നസീറ രാഹുലിന് ആശ്വസിക്കാം..! ജോബി പുറത്തേയ്ക്ക്..!  (1 hour ago)

സംസ്കാര ചടങ്ങിനിടെ ധ്യാനിന്റെ മൂക്കിൽ നിന്നും ചോര... !അയ്യോ..ചോര ഞെട്ടി അവസാനമായി ഓടി എത്തി ..! "  (1 hour ago)

എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ  (1 hour ago)

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...  (3 hours ago)

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (3 hours ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (4 hours ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

പി ടി കുഞ്ഞുമുഹമ്മദിന്  മുൻകൂർ ജാമ്യം അനുവദിച്ചു  (4 hours ago)

ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...  (5 hours ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (5 hours ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (5 hours ago)

Malayali Vartha Recommends