Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ക്ലാസിക് ശൈലിയിലുള്ള ഒരു ആഢംബരഭവനം

03 JULY 2017 04:19 PM IST
മലയാളി വാര്‍ത്ത

പാലക്കാട്-കോഴിക്കോട് പാതയിലെ മണ്ണാര്‍ക്കാട് ചിറക്കല്‍പ്പടിയിലൂടെ പോകുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ അല്പനേരത്തേക്കു വഴിയരികില്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന പ്രൗഢഗംഭീരമായ ഒരു വീട്ടില്‍ ഉടക്കും. റോഡില്‍ നിന്നും 20 മീറ്ററോളം ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ക്ലാസിക് ശൈലിയിലുള്ള വീട്. 78.46 സെന്റില്‍ 7170 ചതുരശ്രയടിയിലാണ് വീട് നിര്‍മിച്ചത്.

പ്രധാന ഗെയ്റ്റ് കടന്നു അകത്തേക്ക് കയറുന്നത് പ്രധാന റോഡിന്റെ തുടര്‍ച്ച എന്ന പ്രതീതി ജനിപ്പിക്കുന്ന ഹൈറേഞ്ച് മാതൃകയിലൊരുക്കിയ ടാര്‍ റോഡിലേക്കാണ്. ഭാവിയില്‍ മണ്ണൊലിപ്പും മറ്റുമുണ്ടാകാനുള്ള സാധ്യത തടയുന്നതിനുകൂടിയാണ് സ്ലോപിങ് ഏരിയയില്‍ ടാര്‍ ചെയ്തുറപ്പിച്ചത്. ചെറിയ ഒരു ഹെയര്‍പിന്‍ വളവും ചുറ്റിനും പച്ചപ്പും കടന്നാണ് വീടിന്റെ ഉമ്മറത്തേക്കെത്തുന്നത്.

പ്രധാന റോഡില്‍ നിന്നും 20 മീറ്ററോളം ഉയരത്തില്‍ പല തട്ടുകളായി കിടക്കുന്ന ഭൂമിയായിരുന്നു ഇത്. ഇതിനു സമീപമാണ് ഗൃഹനാഥന്റെ കുടുംബവീട്. നിര്‍മാണഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി ലാന്‍ഡ്‌സ്‌കേപ് ക്രമീകരിക്കുന്നതായിരുന്നു. ഭൂമിയുടെ സ്വാഭാവിക പ്രകൃതിക്ക് വലിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് പ്ലോട്ട് ഒരുക്കിയതും അതില്‍ ഈ വീട് പണിതതും.

സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ കരിങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ച് പ്ലോട്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ പ്ലോട്ടിലെ മണ്ണ് തന്നെ ഉപയോഗിച്ച് ചരിച്ച് പിച്ചിങ് (Pitching) ചെയ്താണ് ലാന്‍ഡ്‌സ്‌കേപ് കെട്ടിയത്. ചെലവു കുറവാണ്, താരതമ്യേന പ്രകൃതിസൗഹൃദമാണ്, കാഴ്ചയ്ക്ക് ഭംഗിയുണ്ടാകും, സ്ഥല ഉപയുക്തത ലഭിക്കുന്നു തുടങ്ങിയവയാണ് ഇതിന്റെ സവിശേഷത. പ്ലോട്ടിലെ വിശാലവും സുന്ദരവുമായ ഗാര്‍ഡനാണ് ഈ വീട്ടിലെ പ്രധാന ഹൈലൈറ്റ്. മുറ്റത്ത് കുറച്ചിടങ്ങളില്‍ പേവിങ് ടൈല്‍സ് വിരിച്ചിരിക്കുന്നു.



വീടുപണിയുടെ ആലോചനാവേളയില്‍ത്തന്നെ ഫര്‍ണിഷിങ്ങിന്റെ കാര്യത്തില്‍ ഉടമസ്ഥന്‍ ഒരു നിബന്ധന വച്ചിരുന്നു. വെയിലും മഴയും തട്ടി പെട്ടെന്ന് മങ്ങലേല്‍ക്കാന്‍ സാധ്യതയുള്ളതുകൊണ്ട് തടി പോളിഷ് ചെയ്യാന്‍ താല്പര്യമില്ല. ഇതനുസരിച്ച് പരമ്പരാഗത ക്ലാസിക് ശൈലിയിലേതുപോലെ എക്സ്റ്റീരിയറും എലിവേഷനും ജനലുകളും വാതിലുകളുമൊക്കെ വൈറ്റ് കളര്‍ തീമിലാണ് ഒരുക്കിയത്.

കുലീനതയുടെ ആവിഷ്‌കാരമാണ് അകത്തളങ്ങള്‍. ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഹാള്‍, ആറു കിടപ്പുമുറികള്‍, ബാത്‌റൂമുകള്‍, ഊണുമുറി, അടുക്കള, പാന്‍ട്രി, വര്‍ക് ഏരിയ, ഹോം തിയറ്റര്‍ തുടങ്ങി എന്തിലും ക്ലാസിക് സ്പര്‍ശം തെളിഞ്ഞുകാണാം. ഇറ്റാലിയന്‍ മാര്‍ബിളാണ് ഫ്‌ലോറിങ്ങിനു ഉപയോഗിച്ചത്. ഇന്റീരിയറിലെ ഫര്‍ണിച്ചറിലും ഗോവണിയിലുമെല്ലാം തേക്കാണ് ഉപയോഗിച്ചത്. ലിവിങ്ങിലെ ഫര്‍ണിച്ചറുകള്‍ ഇറക്കുമതി ചെയ്തതാണ്. തേക്കിന്‍ തടിയില്‍ കടഞ്ഞെടുത്ത വീട്ടിലെ പിരിയന്‍ ഗോവണി ശ്രദ്ധേയമാണ്.



ഒത്തുചേരലുകള്‍ക്ക് കൂടുതല്‍ വിശാലത ലഭിക്കാനായി ഫോര്‍മല്‍ ലിവിങ് ഡബിള്‍ ഹൈറ്റില്‍ നിര്‍മിച്ചു. ഒത്തുചേരലുകള്‍ക്കായി സൈഡ് ഗാര്‍ഡന്‍ ഏരിയയും നല്‍കി. ഷാബാദ് സ്‌റ്റോണാണ് ഇവിടെ വിരിച്ചത്. ഫാമിലി ലിവിങ്ങിനെ അവിടേക്ക് ബന്ധിപ്പിക്കുന്ന ഒരു വുഡന്‍ പര്‍ഗോള റൂഫിങ്ങും നല്‍കി. സിറ്റ്ഔട്ടിന്റെ വശത്തായി ഗൃഹനാഥന്റെ ആവശ്യങ്ങള്‍ക്കായി ഒരു ഓഫിസ് സ്‌പേസും ഒരുക്കി.



ജിപ്‌സം വെനീറില്‍ തീര്‍ത്ത ഫോള്‍സ് സീലിങ്ങും വാം ടോണ്‍ഡ് ലൈറ്റുകളും ഇന്റീരിയറില്‍ പ്രസന്നമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഓപ്പണ്‍ ശൈലിയിലൊരുക്കിയ കുലീനമായ ഡൈനിങ് ഏരിയ. അകത്തളങ്ങള്‍ക്ക് പൊലിമയേകുന്ന തൂക്കുവിളക്കുകള്‍ എല്ലാം പ്രത്യേകം ഇറക്കുമതി ചെയ്തവയാണ്.

ആറു കിടപ്പുമുറികളും വ്യത്യസ്തമായ കളര്‍ തീമിലാണ് ഡിസൈന്‍ ചെയ്തത്. ഇതിനനുസൃതമായി ഫോള്‍സ് സീലിങ്ങും ലൈറ്റിങ്ങും ക്രമീകരിച്ചു.



മിനിമല്‍ ശൈലിയില്‍ അടുക്കള. ഇവിടെ ചെറിയ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടര്‍ നല്‍കി. മുകള്‍നിലയില്‍ എല്ലാവിധ സജ്ജീകരങ്ങളോടുംകൂടിയ ഒരു ഹോംതിയറ്റര്‍ ഒരുക്കിയിരിക്കുന്നു.



പുല്‍ത്തകിടിയുടെ അതിര്‍ത്തി വേര്‍തിരിക്കുന്ന റസ്റ്റിക് ഫിനിഷുള്ള വേലി കാസ്റ്റ് അയണ്‍ കൊണ്ടുണ്ടാക്കിയതാണെന്നേ പറയൂ, പക്ഷേ എം എസ് ഗ്രില്‍ ഉപയോഗിച്ചാണ് ഇതുണ്ടാക്കിയത്. ഇതിനുസമീപം ഒരു വിളക്കുമരവും നല്‍കി. റസ്റ്റിക്ക് ഗ്രീന്‍ ഫിനിഷുള്ള പെയിന്റാണ് ഇവിടെ ഉപയോഗിച്ചത്.

(Project Facts: Area- 7170 SFT,Plot- 78.46 cetn,Owner- Ashraf Ali,Location- Chirakkalpadi, Mannarkkad,Completion year- 2016,Architect & Design- Shabeer Saleel,Shabeer Saleel Associates, Calictu,mail@shabeersaleelassociates.in,Mob- 9847019955)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  (4 minutes ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (25 minutes ago)

കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ  (43 minutes ago)

സ്വര്‍ണവും പണവും മോഷ്ടിച്ചതായി പരാതി..  (58 minutes ago)

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണ...  (1 hour ago)

ഇന്ന് പ്രാദേശിക അവധി  (1 hour ago)

മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ്  (1 hour ago)

വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.  (10 hours ago)

പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു.... ചെറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന ആണ് മരിച്ചത്.....  (10 hours ago)

സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍.... ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്...  (10 hours ago)

മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി  (11 hours ago)

മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി; മത സാമുദായിക നേതാക്കളും ചലച്ചിത്രതാരങ്ങളും അതിഥികൾ  (11 hours ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (11 hours ago)

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...  (14 hours ago)

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...  (14 hours ago)

Malayali Vartha Recommends