ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...

മരണത്തിലും വേർപിരിയാതെ നെയ്യാറ്റിൻകരയിലെ ദമ്പതികൾ. രോഗബാധിതനായ ഭർത്താവിന്റെ അവസ്ഥയിൽ മനംനൊന്ത് സ്വയം ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിക്ക് പിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവ് ക്രിസ്തുദാസും അന്തരിച്ചു. നെയ്യാറ്റിൻകര പൂവാർ റോഡ് തിരുമംഗലം അരുൺ കോട്ടേജിലെ ഈ ദമ്പതികളുടെ വേർപാട് നാടിന് തീരാദുഃഖമായിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി. റിട്ടയേർഡ് എ.ടി.ഒ ആയ സി.കെ. ക്രിസ്തുദാസ് (77) ആണ് ബുധനാഴ്ച മരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഞായറാഴ്ച ക്രിസ്തുദാസിന്റെ ആരോഗ്യനില വഷളായതോടെ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദീർഘനാളായി ഭർത്താവിനെ ശുശ്രൂഷിച്ചിരുന്ന നളിനകുമാരി ഈ വാർത്ത കേട്ട് അതീവ ദുഃഖിതയായി. ആശുപത്രിയിൽ മകനെ പിതാവിനൊപ്പം ആക്കിയ ശേഷം വീട്ടിലെത്തിയ നളിനകുമാരി സ്വയം ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച നളിനകുമാരി മരിച്ചു. ഭാര്യയുടെ വേർപാടിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ക്രിസ്തുദാസും മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha






















