Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മൂന്നാറില്‍ രാപാര്‍ക്കാനൊരു കൊട്ടാരം; ടീ കൗണ്ടി റിസോര്‍ട്ട്

07 JULY 2017 04:30 PM IST
മലയാളി വാര്‍ത്ത

രാപകലിന്റെ ഏതു നിമിഷ നേരത്തും എവിടേയ്‌ക്കൊന്നു കണ്‍തുറന്നാലും ചന്തമുള്ള കാഴ്ചകള്‍ മാത്രമേയുള്ള മൂന്നാറിനെ അനുഭവിച്ചു തന്നെയറിയണം... അതിനൊരിടത്ത് രാപാര്‍ക്കണം നമ്മള്‍...മൂന്നാറിലെ അനേകം മലമേടകളിലൊന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന ടീ കൗണ്ടി എന്ന റിസോര്‍ട്ട് ഈ അനുഭവത്തെ അറിഞ്ഞു വരാന്‍ നമുക്കുള്ളൊരിടമാണ്.

റിസോര്‍ട്ടിന്റെ ഏതൊരിടത്തു നിന്നു നോക്കിയാലും മലമടക്കുകളില്‍ ഒളിപ്പിച്ച മൂന്നാര്‍ സൗന്ദര്യത്തെ കാണാനാകും.സ്വന്തം വീട്ടിലെന്ന പോലെ അല്ലെങ്കില്‍ ആത്മസുഹൃത്തിന്റെ വീട്ടിലെന്ന പോലെയിരുന്ന് ആ പ്രകൃതിയെ അനുഭവിച്ചറിയാന്‍ ടീ കൗണ്ടിയല്ലാതെ മറ്റൊരിടം മൂന്നാറിലുണ്ടോയെന്നു സംശയമാണ്.

ഏതൊരു സഞ്ചാരിയേയും കൊതിപ്പിക്കുന്ന മൂന്നാറില്‍ താമസിച്ചു മടങ്ങാന്‍ പറ്റിയൊരിടമാണ് മലമേട്ടിലേക്കു മിഴി ചിമ്മി നില്‍ക്കുന്ന റാന്തല്‍ വിളക്കുള്ള കെടിഡിസി ടീ കൗണ്ടി റിസോര്‍ട്ട്. പതിനെട്ടു വര്‍ഷം മുന്‍പാണ് മൂന്നാറില്‍ ഈ സുഖവാസകേന്ദ്രം ഉയര്‍ന്നുപൊങ്ങിയത്. കെടിഡിസിയുടെ റിസോര്‍ട്ട് ആണെങ്കിലും ടീ കൗണ്ടി ആ മേല്‍വിലാസത്തിനപ്പുറം സഞ്ചരിച്ചു പോകുന്നു.

പച്ചപ്പും മലയിറങ്ങുന്ന മഴയും മഞ്ഞും മാത്രമുള്ള മൂന്നാറിലെ ഏറ്റവും പ്രാദേശികമായൊരിടത്തെ ഒരു ചെറുമലയ്ക്കു മുകളില്‍ പരന്നു കിടക്കുന്ന കൊട്ടാരം. കണ്ണെത്താ ദൂരത്തോളം വിരിഞ്ഞു കിടക്കുന്ന തേയിലത്തോട്ടങ്ങളിലേക്കും മാട്ടുപ്പെട്ടിയിലെ സൂര്യോദയത്തിലേക്കും നീലക്കുറിഞ്ഞി പൂക്കുന്ന, വരയാടുകളുള്ള ഇരവികുളം ദേശീയോദ്യാനത്തിലേക്കും പിന്നെ എണ്ണിയാലൊടുങ്ങാത്ത മലമേടുകളിലേക്കും സ്വപ്നങ്ങള്‍ കണ്ട് യാത്ര ചെയ്യാന്‍ മൂന്നാര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ടീ കൗണ്ടിയില്‍ നിന്ന് ഒരേ ദൂരമാണ്.

ടീ കൗണ്ടിയിലെത്തുന്നവരെല്ലാം ഒരുപോലെ പറയുന്നതാണ് ഇവിടുത്തെ പൂക്കളുടെ ഭംഗി. അറുന്നൂറ് റോസ ചെടികളാണ് നാല് പൂന്തോട്ടങ്ങളിലായി വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഇതില്‍ 150 നു മുകളില്‍ വെറൈറ്റിയുമുണ്ട്. ഏക റോയല്‍ സ്യൂട്ടിനെ അലങ്കരിക്കുന്നത് വിവിധ നിറങ്ങളിലുള്ള ആന്‍ഡ്രീനിയം പുഷ്പങ്ങളാണ്. ഫ്യൂസിയ, ഇംപേഷ്യന്‍സ് തുടങ്ങിയ പുഷ്പങ്ങളുമുണ്ട്. റിസോര്‍ട്ട് നില്‍ക്കുന്നയിടം മുന്‍പ് കാട് ആയിരുന്നു. ആ കാട്ടിലെ പരമാവധി മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ആകാശത്ത് കൂടാരം കെട്ടി നില്‍ക്കുന്ന മരക്കൂട്ടങ്ങളാണെങ്ങും. അവയുടെ ഇലകളുടെ ചെറിയ വിടവിലൂടെ മാത്രമേ സൂര്യപ്രകാശത്തിന് കടന്നുവരാന്‍ കഴിയൂ. ഇവയുടെ ഇലകള്‍ വീണ വഴികളിലൂടെ വേണം റിസര്‍ട്ടിലെ ഒരിടത്തു നിന്നു മറ്റൊരിടത്തേയ്ക്കു പോകാന്‍.

എട്ട് ഏക്കറില്‍ നിലനില്‍ക്കുന്ന ടീ കൗണ്ടിയില്‍ 67 റൂമുകളാണുള്ളത്. ഡീലക്‌സ്, പ്രീമിയം, സ്യൂട്ട്, റോയല്‍ സ്യൂട്ട് എന്നിങ്ങനെയുള്ള വിവിധ തരം മുറികള്‍. ഡീലക്‌സ് റൂമുകളാണ് അധികവും. 36 എണ്ണം. 26 പ്രീമിയം റൂമുകളും നാല് സ്യൂട്ടുകളും ഒരു റോയല്‍ സ്യൂട്ടും. എല്ലാ റൂമിനുമുണ്ട് ഒരു പ്രത്യേക ഭംഗി. നടുമുറ്റങ്ങളുടെ ഭംഗിയും പിന്നെ നാലു ദിക്കിലുമുള്ള കാഴ്ചകളും കൂടിയാകുമ്പോള്‍ മുറികളിലെ വ്യത്യാസമെല്ലാം അപ്രസക്തമാകുമെന്നാണു വാസ്തവം.

രാജകീയ ഭംഗിയുള്ള ഫര്‍ണിച്ചറുകളാണ് എല്ലാ മുറിയിലും. മലമുകളിലേക്കു തുറക്കുന്നു ഓരോ മുറിയുടെയും ബാല്‍ക്കണി. മലയിറങ്ങുന്ന മഞ്ഞിനേയും മഴയേയും കരിനീല മലകളേയും തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പാറിപ്പറന്നുപോകുന്ന മേഘക്കൂട്ടങ്ങളേയും ചാഞ്ഞും ചരിഞ്ഞും പറന്നകലുന്ന പേരറിയാ പക്ഷികളെയുമെല്ലാം ഇവിടെയിരുന്ന് കണ്ടിരിക്കാം. കിളികളുടെ നാദവും കാറ്റില്‍ ഇളകുന്ന മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നുയരുന്ന മൂളലുമല്ലാതെ മറ്റൊരു ശബ്ദവും ഈ മുറികളിലേക്കു കടന്നുവരില്ല.

ഒരിക്കല്‍ നിശബ്ദ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാറിലെത്തിയ അമിതാഭ് ബച്ചന്‍ ടീ കൗണ്ടിയിലാണ് താമസിച്ചത്. ഒരു പ്രീമിയം റൂമില്‍. ഇന്ന് ആ റൂമിന് സമീപത്തായാണ് ടീ കൗണ്ടിയിലെ ഏറ്റവും മനോഹരമായ റോസ ചെടി പൂന്തോട്ടമുള്ളത്. താമസിച്ചു മടങ്ങുമ്പോള്‍ ബച്ചന്‍ പറഞ്ഞതും ടീ കൗണ്ടിയുടെ അന്തരീക്ഷത്തെ കുറിച്ചായിരുന്നു. ശാന്തത മാത്രമുള്ള ടീ കൗണ്ടിയെ കുറിച്ച്....

താഴേക്ക് തലതാഴ്ത്തിക്കിടന്നു മിഴി ചിമ്മുന്ന അനേകം ദീപങ്ങളുണ്ട്. ഭക്ഷണശാലയുടെ ഒരു വശം നിറയെ ജനലുകളാണ്. നിനച്ചിരിക്കാതെയാണ് മഞ്ഞും മഴയും വന്നുപോകുന്നതയിടമാണ് മൂന്നാറെന്ന് അവിടെയിരുന്നു ഭക്ഷണം കഴിക്കാന്‍ നേരം നമുക്ക് മനസിലാകും.

കോടമഞ്ഞിറങ്ങുന്നതു കണ്ടുകൊണ്ടൊരു കട്ടന്‍ ചായ കുടിയ്ക്കണം....പ്രിയ പുസ്തകത്തിലെ പലവട്ടം വായിച്ച വരികളിലെ ഇടയ്ക്കിടെയൊന്നു പോയിവരണം....പിന്നെ എന്നെന്നും കൊതിപ്പിക്കുന്ന കുറേ രുചിക്കൂട്ടുകളെ അറിയണം...മഞ്ഞ് വരുന്നതും പോകുന്നതും ചാഞ്ഞ് പെയ്യുന്ന മഴയും കണ്ടിരുന്നു ആ രുചികളെ നാവിന്‍ തുമ്പത്തു നിര്‍ത്തണം...ഇങ്ങനെയൊക്കെ കൊതിക്കുന്നുണ്ടെങ്കില്‍ ടീ കൗണ്ടിയിലെ ഭക്ഷണപ്പുര നിങ്ങള്‍ക്ക് ഏറ്റവും നല്ല തെരഞ്ഞെടുപ്പാണ്. അവിടത്തെ മാനേജരുടെ വാക്കുകള്‍ കടമെടുത്താല്‍...ഭാഗ്യമുണ്ടേല്‍ കാടിന്റെ രാജാക്കന്‍മാരെ പോലെ ആനക്കൂട്ടങ്ങള്‍ അങ്ങകലെ മലമേട്ടില്‍ പതിയെ നടന്നകലുന്നതും കാണാം ഇവിടെയിരുന്നാല്‍....

കൊളോണിയല്‍ ശൈലിയിലാണ് ടീ കൗണ്ടിയിലെ ഭക്ഷണപ്പുര. അതുകൊണ്ട് ഏതൊക്കെയോ സിനിമകളില്‍ കണ്ടതുപോലെ ഒരു പുതപ്പൊക്കെ പുതച്ചിരുന്ന് പുസ്തകം വായിച്ച് ഭക്ഷണം കഴിച്ചിരിക്കാം. ഭക്ഷണം കഴിക്കാനായി മാത്രം ടീ കൗണ്ടിയിലെത്തുന്നവര്‍ കുറവാണ്. എല്ലാത്തരം ഭക്ഷണവും ടീ കൗണ്ടിയില്‍ ലഭ്യമാകും. കാരണം ടീ കൗണ്ടിയില്‍ താമസിക്കാനെത്തുന്നത് നാനാഭാഗത്തു നിന്നുള്ളവരാണ്്. വിവിധ തരം ഭക്ഷണ ശൈലികളെ കൂട്ടിയോജിപ്പിച്ചാണ് ബുഫേ തയ്യാറാക്കാറ്. കഴിച്ച ഭക്ഷണത്തിനും അസാധ്യ രുചിയാണെന്നു പറയാതെ വയ്യ. മീന്‍ കറിയും പ്രോണ്‍ ബിരിയാണിയ്ക്കും എന്തിനു ഒരു ഗ്ലാസ് കട്ടന്‍ ചായയ്ക്കും പോലും നല്ല രുചിയാണ്.

 

അതുകൊണ്ട് മൂന്നാര്‍ എപ്പോഴും സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. കെടിഡിസി ടീ കൗണ്ടിയുടെ മനോഹാരിതകേട്ടറിഞ്ഞ് എത്തുന്നവരാണ് അധികവും. ഒരിക്കല്‍ വന്നു പോയവര്‍ മൂന്നാറിലെത്തിയാല്‍ പിന്നെ താമസിക്കാന്‍ മറ്റൊരിടം അന്വേഷിക്കാറില്ല. ഈ വര്‍ഷം നീലക്കുറിഞ്ഞി പൂക്കുന്ന വര്‍ഷമാണ്...ടീ കൗണ്ടിയും പ്രതീക്ഷയിലാണ് സഞ്ചാരികള്‍ നീലക്കുറിഞ്ഞിപ്പാടം കണ്ടുമടങ്ങാന്‍ എത്തുമെന്ന്....മൂന്നാര്‍ ടൗണില്‍ തന്നെയാണു കെടിഡിസി ടീ കൗണ്ടി...കുറച്ചു നേരം വിശ്രമിക്കാം...പിന്നെ മൂന്നാര്‍ കാണാനിറങ്ങാം...എന്നു ചിന്തിച്ചു പോകുന്നവരുടെ മനസിലൊരു കൊളുത്തിട്ട് നിര്‍ത്തും ടീ കൗണ്ടി...അത്രയേറെ ഭംഗിയുണ്ട് ഈ വഴികള്‍ക്കു.ആധുനിക സൗകര്യങ്ങളെല്ലാമുണ്ട് ഇവിടെ. അതും പ്രകൃതിയോട് അത്രമേല്‍ ചേര്‍ന്നുനില്‍ക്കുന്നത്. അതുപോലെ തന്നെ ലളിതവും. നമ്മുടെ വീടു പോലെ തോന്നും...ജോലിയും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് മഞ്ഞും മഴയും കണ്ടിരിക്കാന്‍ തോന്നുമ്പോള്‍ മൂന്നാര്‍ ആയിരിക്കുമല്ലോ ലക്ഷ്യങ്ങളിലൊന്ന്. അങ്ങനെ ഇവിടേക്കു പോന്നാല്‍ ഏറ്റവും നല്ല സൗകര്യങ്ങളോടെ ശാന്തമായി പ്രകൃതിയെ അറിഞ്ഞ് കുറേ ദിവസങ്ങള്‍ കഴിഞ്ഞു കൂടാം. മലമടക്കിനുള്ളിലെ കൊട്ടാരമാണ് ടീ കൗണ്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  (6 minutes ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (27 minutes ago)

കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ  (45 minutes ago)

സ്വര്‍ണവും പണവും മോഷ്ടിച്ചതായി പരാതി..  (1 hour ago)

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണ...  (1 hour ago)

ഇന്ന് പ്രാദേശിക അവധി  (1 hour ago)

മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ്  (1 hour ago)

വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.  (10 hours ago)

പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു.... ചെറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന ആണ് മരിച്ചത്.....  (10 hours ago)

സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍.... ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്...  (10 hours ago)

മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി  (11 hours ago)

മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി; മത സാമുദായിക നേതാക്കളും ചലച്ചിത്രതാരങ്ങളും അതിഥികൾ  (11 hours ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (11 hours ago)

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...  (14 hours ago)

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...  (14 hours ago)

Malayali Vartha Recommends