ഡൈനിംഗ് റൂമിന്റെ കാര്യത്തിലും ശ്രദ്ധ വേണം

ഭക്ഷണത്തിനായി കുടുംബാംഗങ്ങള്‍ ഒത്തു കൂടുന്ന ഇടമായി ഇന്ന് ഡൈനിംഗ് റൂം മാറിയിട്ടുണ്ട്. എന്നാല്‍ ഡൈനിംഗ് റൂമിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പലപ്പോഴും മറ്റു മുറികള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം പോര ഡൈനിംഗ് റൂമിന് കൊടുക്കേണ്ടത്. എന്തൊക്കെയാണ് ഡൈനിംഗ് റൂമിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം.
ഭക്ഷണം കഴിയ്ക്കുന്ന സ്ഥലമായതു കൊണ്ട് തന്നെ ഭക്ഷണത്തിന്റെ മണം തളം കെട്ടി നില്‍ക്കാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ വെന്റിലേഷന്‍ ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഭക്ഷണം കഴിയ്ക്കുന്ന സ്ഥലമായതു കൊണ്ട് തന്നെ ഭക്ഷണത്തിന്റെ മണം തളം കെട്ടി നില്‍ക്കാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ വെന്റിലേഷന്‍ ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഡൈനിംഗ് റൂമില്‍ ടേബിള്‍ മധ്യഭാഗത്തിടാനുള്ള സ്ഥലം എപ്പോഴും ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം ഇത് അസൗകര്യമുണ്ടാക്കും.
പൂജാമുറിയും ഡൈനിംഗ് റൂമും അടുത്തടുത്ത് വരാതിരിയ്ക്കുന്നതാണ് നല്ലത്. കാരണം നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുമ്പോള്‍ പൂജാമുറിയുടെ അടുത്ത് തന്നെയുണ്ടാവുന്നത് നല്ലതല്ല.ടേബിളുകള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക. മുറിയുടെ വലിപ്പം ആകൃതി എന്നിവ നോക്കി ടേബിള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.ചുമരുകളില്‍ നല്ല രീതിയിലുള്ള പെയിന്റിംഗുകള്‍ക്ക് സ്ഥാനം നല്‍കുക.ടോയ്‌ലറ്റിനോട് ചേര്‍ന്ന് ഒരിക്കലും ഡൈനിംഗ് റൂം പണിയരുത്. ഇത് ഭക്ഷണം കഴിയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.
https://www.facebook.com/Malayalivartha