ചെടികള്‍ കൊണ്ട് ബാല്‍ക്കണി മനോഹരമായി അലങ്കരിക്കാം

ബാല്‍ക്കണിയെ ആകര്‍ഷകമാക്കാന്‍ ചെടികള്‍ വളര്‍ത്തുകയും, വെളിച്ച ക്രമീകരണം വരുത്തുകയും ചെയ്യാം. അലസമായ ആഴ്ചാവസാനത്തെ ദിനങ്ങളില്‍ ഇവിടെ നിങ്ങള്‍ക്ക് നേരം ചെലവഴിക്കാം. എന്നാല്‍ ബാല്‍ക്കണി അലങ്കാരം ആരംഭിക്കുന്നതിന് മുമ്പ് ആ സ്ഥലത്തെക്കുറിച്ച് നിങ്ങള്‍ നന്നായി മനസിലാക്കിയിരിക്കണം. നിര്‍മ്മാണ രീതിയും, രൂപവും സംബന്ധിച്ച ധാരണ ആദ്യമായി നേടണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ശരിയായ രീതിയില്‍ ക്രമീകരണം സാധ്യമാകും.
ബാല്‍ക്കണിയെ മറ്റൊരു മുറിയായി പരിഗണിക്കണം. അത് ആവശ്യമില്ലാത്ത സാധനങ്ങള്‍ തള്ളാനുള്ള ഇടമല്ല. പലരും കളിപ്പാട്ടങ്ങളും, സൈക്കിളുമൊക്കെ കൊണ്ടിടുന്നത് ഇവിടെയാവും. അങ്ങനെ ചെയ്യുന്നത് വീടിന് അടുക്കും ചിട്ടയുമില്ലാത്ത ഒരു തോന്നലാണ് നല്കുക. തറ ബാല്‍ക്കണി മോടിപിടിപ്പിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് തറയാണ്. മനോഹാരിത നല്കുന്ന രീതിയില്‍ നിലം പുതുക്കുക. ഇളം നിറങ്ങളോ, വെള്ളയോ ആയ ടൈലുകള്‍ ഉപയോഗിക്കുന്നത് പുതുമയാര്‍ന്ന കാഴ്ച നല്കും. ചെടികള്‍ രണ്ടാമത്തെ പ്രധാന കാര്യം ചെടികള്‍ ഉപയോഗിച്ച് ബാല്‍ക്കണി അലങ്കരിക്കലാണ്. പുതുമയും, വൈവിധ്യവും ഉള്ള ചെടികള്‍ മാനസകമായ സുഖം നല്കും. അതിനാല്‍ തന്നെ ഇക്കാര്യത്തിനായി ചെലവഴിക്കുന്ന പണം ഒരു നഷ്ടമാവില്ല. ഇതിനകം ചെടികള്‍ നട്ടിട്ടുണ്ടെങ്കില്‍ അവ വേണ്ടും വിധം പരിപാലിക്കുക. കൊഴിഞ്ഞ ഇലകള്‍ നീക്കം ചെയ്യുകയും ആവശ്യത്തിന് വെള്ളം ഒഴിക്കുകയും ചെയ്യണം.
ചെട്ടിച്ചട്ടികള്‍ ബാല്‍ക്കണിയില്‍ ഒഴിഞ്ഞ ചെടിച്ചട്ടികളുണ്ടെങ്കില്‍ നഴ്‌സറിയില്‍ നിന്ന് ചെടികള്‍ വാങ്ങി അവയില്‍ നടുക. ചെടികള്‍ വാങ്ങുമ്പോള്‍ അവ അവിടേക്ക് അനുയോജ്യമായവ ആയിരിക്കണം. ആവശ്യത്തിന് വെളിച്ചം ബാല്‍ക്കണിയില്‍ ലഭിക്കേണ്ടതുള്ളതിനാല്‍ വെളിച്ചം മറയുന്ന വിധത്തിലുള്ള ചെടികള്‍ ഒഴിവാക്കുക. അനുയോജ്യമായ തെരഞ്ഞെടുപ്പ് എല്ലാവരും ഏറ്റവും മനോഹരമായ രീതിയില്‍ ബാല്‍ക്കണി അലങ്കരിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. അനുയോജ്യമായ ചെടികളാവണം അലങ്കാരത്തിന് ഉപയോഗിക്കേണ്ടത്. കര്‍പ്പൂരം നടുന്നത് വളരെ അനുയോജ്യമാണ്. ബാല്‍ക്കണിക്ക് ഒരു അതിര് അനുയോജ്യമായ ചെടികള്‍ തെരഞ്ഞെടുത്ത് അതിരിന് അനുസരിച്ച് ക്രമീകരിക്കുക. ഇങ്ങനെ ചെയ്താല്‍ സ്ഥലം കൂടുതലുണ്ടെന്ന തോന്നലുണ്ടാവും. വലിയ ബാല്‍ക്കണിയില്‍ ഇങ്ങനെ ചെയ്യുന്നത് ഒരു വേലിപോലെ തോന്നിക്കുകയും ചെയ്യും. ചെറിയ ബാല്‍ക്കണിക്കും ഇത് അനുയോജ്യമാണ്. ഇവയ്‌ക്കൊപ്പം ബാല്‍ക്കണിയുടെ നിറത്തിലും ശ്രദ്ധിക്കുക. മൂന്ന് നിറങ്ങള്‍ ഉപയോഗിച്ചാല്‍ ഏറെ ഭംഗി തോന്നും.
https://www.facebook.com/Malayalivartha