ചെടികളും മരങ്ങളും വീട്ടിൽ എവിടെ വേണം ?

വീടുപണിയുമ്പോൾ വാസ്തുശാസ്ത്രം നോക്കുന്ന പലരെയും ഒരുപാട് ആശയക്കുഴപ്പത്തിലിടുന്ന കാര്യമാണ് ചെടികൾ ചെടികളും മരങ്ങളും ഏതുഭാഗത് വേണം എന്നത്.അത് നല്ലതാണോ അതോ ദോഷമാണോ എന്നൊക്കെ നമ്മളിൽ ആരെങ്കിലും ചിന്തിക്കാതെ ഇരുന്നിട്ടുണ്ടാകില്ല.ഏതെങ്കിലും വാസ്തു ശാസ്ത്ര വിധക്തനോട് ചോദിക്കുകയാണെങ്കിൽ ചെയ്കളുടെയും മരങ്ങളുടെയും സ്ഥാനത്തിന് പ്രാധാന്യമുണ്ട് എന്നുതന്നെയാകും മറുപടി.വീടിന്‍റെ കിഴക്ക് വശത്തും വടക്ക് വശത്തും തുളസി വച്ച് പിടിപ്പിക്കുന്നത് വാസ്തുശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നു. റോസ ഒഴികെ മുള്ള് ഉള്ള ചെടികള്‍ വീടിന് അടുത്ത് വച്ചു പിടിപ്പിക്കുന്നത് അഭികാമ്യമല്ല.
ഉയരമുള്ള വൃക്ഷങ്ങള്‍ ഒരിക്കലും വീടിന് മുന്നില്‍ ഉണ്ടാവരുത്. വീട്ടിലേക്ക് വരേണ്ട നല്ല ഊര്‍ജ്ജത്തെ ഉയരമുള്ള വൃക്ഷങ്ങള്‍ തടയുകയും വലിച്ചെടുക്കുകയും ചെയ്യുന്നു. വീടിന് കിഴക്ക്, വടക്ക് ദിശകളില്‍ ചെറു വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുന്നത് ഉത്തമമാണ്. തെക്ക്, പടിഞ്ഞാറ് ദിശകളില്‍ വലിയ വൃക്ഷങ്ങള്‍ ആവാം. അതുപോലെ തന്നെ പ്രധാനമായ ഒന്നാണ് മുറിക്കും മുമ്പ് വൃക്ഷ പൂജ നടത്തുകയും അടുത്ത മൂന്ന് മാസങ്ങള്‍ക്ക് ഉള്ളില്‍ പകരം വൃക്ഷം വച്ച് പിടിപ്പിക്കുകയും വേണം എന്നാണ് വാസ്തുശാസ്ത്രത്തിൽ പരാമർശിക്കുന്നത്.
https://www.facebook.com/Malayalivartha