കിടക്കാന്‍ നേരം മഞ്ഞള്‍പ്പൊടി വെള്ളം കട്ടിലിനടിയില്‍ വച്ചു കിടക്കുക!! ആ മാറ്റം അനുഭവിച്ചറിയുക താന്നെ വേണം

ഭാരതീയ ചികിത്സാവിധികളില് ഏറ്റവും പരാമര്ശിക്കപ്പെട്ടിട്ടുള്ല സര്വ്വശ്രേഷ്ഠമായ മഞ്ഞള് അടുത്ത കാലത്തായി അന്താരാഷ്ട്ര രംഗത്ത് വളരെയധികം ചര്ച്ചചെയ്യപ്പെട്ടിട്ടുള്ല ഒരു സുഗന്ധവ്യജ്ഞന സസ്യമാണ്. നിത്യജീവിതത്തില് ഭക്ഷണത്തിന് പുറമെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വളരെയധികം ഉപയോഗിക്കുന്ന മഞ്ഞളിന് ഭാരതസംസ്ക്കാരത്തില് സ്വര്ണ്ണത്തിന് തുല്യമായ സ്ഥാനമാണ് നല്കിയിരിക്കുന്നത്. വിഷഹാരിയും അണുനാശിനിയുമായ മഞ്ഞള് സൌന്ദര്യ സംരക്ഷണത്തിനും വളരെയധികം ഉപയോഗിക്കുന്നുണ്ട്. ആധുനികശാസ്ത്രം ഔഷധങ്ങള്ക്കായി ഏറ്റവും കൂടുതല് പരീക്ഷണ നിരീക്ഷണങ്ങള് നടത്തിയിട്ടുള്ളത് ഒരു പക്ഷേ മഞ്ഞളിലായിരിക്കും. കടുംമഞ്ഞ നിറത്തിലുള്ള കിഴങ്ങുകളോട് കൂടിയ ഈ ഏകവര്ഷസസ്യം കേരളത്തിന്റെ പല ഭാഗങ്ങളിലും വ്യാവസായികാടിസ്ഥാനത്തില് കൃഷി ചെയ്ത് വരുന്നുണ്ടെങ്കിലും സ്ഥലപരിമിതി മൂലവും മറ്റു കാരണങ്ങളാലും ഇപ്പോള് മിക്ക വീടുകളില് നിന്നും അപ്രത്യക്ഷമായിരിക്കുന്നു. സ്ഥല ലഭ്യത അനുസരിച്ച് ഗൃഹപരിസരങ്ങളില് ചെറിയ തവാരണകളുണ്ടാക്കി വീട്ടാവശ്യത്തിനായി മഞ്ഞള് ആയാസരഹിതമായി വളര്ത്താം. ഇത് കൂടാതെ മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും മഞ്ഞള് നടാം. ചെറിയ മുകുളങ്ങളോട് കൂടിയ കിഴങ്ങുകളാണ് നടാന് ഉപയോഗിക്കുന്നത്.
എന്നാൽ മഞ്ഞള്‍ അടുക്കളയിലെ കൂട്ടു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. നല്ലൊരു ആന്റി ഓക്‌സിഡന്റു കൂടിയാണിത്. കോള്‍ഡ് പോലുള്ള രോഗങ്ങള്‍ക്കായി പണ്ടു കാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നും കൂടിയാണിത്. എന്നാല്‍ ആചാരപരമായും വിശ്വാസപരമായും ഇതു പ്രാധാന്യമുള്ളതാണ്. പല ക്ഷേത്രങ്ങളിലും മഞ്ഞള്‍ പ്രസാദമുണ്ടാകും. സര്‍പ്പങ്ങള്‍ക്ക് മഞ്ഞള്‍പ്പൊടി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. മഞ്ഞള്‍പ്പൊടിയുമായി ബന്ധപ്പെട്ട ആചാരങ്ങളും ചിട്ടകളും ധാരാളമുണ്ട്. ഇതിലൊന്നാണ് കട്ടിലിനു കീഴേ രാത്രി കിടക്കുമ്പോള്‍ മഞ്ഞള്‍വെള്ളം കലക്കി വയ്ക്കുന്നത്. പണ്ടു കാലത്ത് ഇതു ചില വീടുകളിലെങ്കിലും ചെയ്തിരുന്നു. കുട്ടികളുള്ളിടത്തു പ്രത്യേകിച്ചും. മഞ്ഞള്‍പ്പൊടിയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ കൂടുതല്‍ നിലവിലുള്ളത് തമിഴ്‌നാട്ടിലാണ്. ഇവിടെ മഞ്ഞള്‍ വെള്ളം കലക്കി ഒഴിയ്ക്കുക പോലുള്ള ആചാരങ്ങളുണ്ട്. ഇത് ഒരാള്‍ക്കു മറ്റൊരാളോട് ഇഷ്ടം തോന്നുവാനും മറ്റും സഹായിക്കുമെന്ന വിശ്വാസമാണുള്ളത്. വശ്യതയ്ക്കു വേണ്ടിയുള്ള രീതിയാണിത്. നമ്മുടെ കട്ടിലിന്റെ കീഴേ മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കലക്കിയ മഞ്ഞള്‍വെള്ളം രാത്രി വയ്ക്കുന്നത് നല്ലതാണെന്നു പറയും. പണ്ടു കാലത്ത് ഇത്തരം രീതികള്‍ നിലവിലുണ്ടായിരുന്നു. കിടക്കാന്‍ നേരം മഞ്ഞള്‍പ്പൊടി വെള്ളം കട്ടിലിനടിയില്‍ വച്ചു കിടക്കുക.
ഈ വെള്ളം രാത്രിയില്‍ ഉണര്‍ന്നെഴുന്നേറ്റാല്‍ കാണാത്ത വിധത്തിലായിരിയ്ക്കണം, വയ്‌ക്കേണ്ടത്. ഇതു രാത്രിയില്‍ എപ്പോഴെങ്കിലും ഉണര്‍ന്നാല്‍ കാണാന്‍ പാടില്ലെന്നര്‍ത്ഥം. രാവിലെ ഇൗ വെള്ളം കണി കണ്ട് ഇത് വീടിനു പുറത്തേയ്‌ക്കൊഴിച്ചു കളയണം. ഇതോടെ നെഗറ്റീവ് എനര്‍ജി പുറന്തള്ളപ്പെടുന്നു. ഇതു പോലെ ചെയ്താല്‍ രാത്രിയില്‍ ദുസ്വപ്‌നം കാണില്ലെന്നാണ് വിശ്വാസം. പ്രത്യേകിച്ചും പിതൃ സംബന്ധമായോ ദുര്‍മരണ സംബന്ധമായോ സ്വപ്‌നങ്ങള്‍ കാണില്ല. മാത്രമല്ല, മോശം കാര്യങ്ങളൊന്നും തന്നെ സംഭവിയ്ക്കില്ല. പ്രത്യേകിച്ചും കുട്ടികള്‍ക്കു പേടി തട്ടാതിരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഗര്‍ഭിണികള്‍ക്കും. ഇതു കട്ടിലിനു താഴേയോ ഇതല്ലെങ്കില്‍ മുറിയ്ക്കു പുറത്തോ മുറിയുടെ മൂലയിലോ വയ്ക്കാം. എന്നാല്‍ രാത്രി ഉണര്‍ന്നാല്‍ ഇതു യാതൊരു കാരണവശാലും കാണരുത്. എന്നാല്‍ രാവിലെ ഇത് കണി കാണുന്നത് ഏറെ നല്ലതാണ്. കണി കണ്ട ശേഷം ഇത് തെക്കോട്ട് ഒഴിച്ചു കളയുകയെന്നതാണ് പ്രധാനം. ഇത് അന്നത്തെ ദിവസം മുഴുവന്‍ ഏറെ നല്ലതാരിയിക്കുവാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. രാത്രിയില്‍ നമ്മെ ബാധിയ്ക്കാന്‍ ഇടയുള്ള നെഗറ്റീവ് എനര്‍ജി ഈ മഞ്ഞള്‍ വെള്ളം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതു വഴി നമ്മെ ബാധിയ്ക്കാന്‍ ഇടയുള്ള ദോഷങ്ങള്‍ അകറ്റാന്‍ സാധിയ്ക്കും.
സുഗന്ധവ്യഞ്ജനങ്ങളിലെ റാണിയായാണ് മഞ്ഞള്‍ അറിയപ്പെടുന്നത്. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാര്‍ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ചരിത്രരേഖകളില്‍ കാണാം. ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞളെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ചര്‍മസൗന്ദര്യം സംരക്ഷിക്കുന്നതിനായാണ് പണ്ടുമുതലേ മഞ്ഞള്‍ കൂടുതലായും ഉപയോഗിച്ചുവരുന്നത്. ശരീരത്തിനും നിറവും ശോഭയും നല്‍കാന്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. കൗമാരക്കാര്‍ക്കിടയില്‍ സാധാരണമായ മുഖക്കുരു അകറ്റാന്‍ മഞ്ഞള്‍ ഉത്തമമാണ്. ഒരു തണ്ട് കറിവേപ്പിലയും ഒരു ചെറിയ കഷണം മഞ്ഞ ളും കൂട്ടി അരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ കുഴച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം കടലമാവ് കൊണ്ട് കഴുകിക്കളഞ്ഞാല്‍ മുഖക്കുരു മാറും. രണ്ട് സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അര സ്പൂണ്‍ നാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് പാലില്‍ കുഴച്ച് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം. മുഖക്കുരുവും പാടുകളും മാറി മുഖം സുന്ദരമാകും.
https://www.facebook.com/Malayalivartha