Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഫോട്ടോകൾ കാണിച്ച് നിരന്തരം ശല്യപ്പെടുത്തി: ഭയന്ന് വിറച്ച് വീട്ടിലേയ്ക്കുള്ള പെൺകുട്ടിയുടെ മടക്കയാത്രയിൽ മലപ്പുറത്ത് നിന്ന് യുവാവ് കെ സ്വിഫ്റ്റ് ബസിൽ കയറി: ഭക്ഷണം കഴിച്ച് പുറപ്പെട്ട വാഹനത്തിൽ നിന്ന് പിന്നീട് ഉയർന്നത് കൂട്ട നിലവിളി: പെൺകുട്ടിയുടെ നെഞ്ചിൽ കത്തി കുത്തി ഇറക്കിയ യുവാവ് ബസിന് പുറകിലേയ്ക്ക് പോയി സ്വയം കഴുത്തറുത്തു: കെ സ്വിഫ്റ്റ് ബസിലെ ആക്രമണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

05 MAY 2023 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കെ സ്വിഫ്റ്റ് ബസിൽ സഞ്ചരിക്കുകയായിരുന്ന ഗൂഡല്ലൂർ സ്വദേശിയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അക്രമി സ്വയം കഴുത്തറുത്തു. മൂന്നാറിൽ നിന്നും ബംഗളുരുവിലേയ്ക്ക് പോകുന്ന ബസിലാണ് ആക്രമണമുണ്ടായത്. ബസ് മലപ്പുറം വെണ്ണിയൂരിലെത്തിയപ്പോഴാണ് സംഭവം. യുവതിയുടെ നെഞ്ചിനാണ് കുത്തേറ്റത്. സംഭവശേഷം ഇരുവരെയും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ കഴുത്തിനേറ്റ മുറിവിൽ നിന്ന് ചോര വാർന്ന് നില ഗുരുതരമായതോടെ പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. യുവതിയെ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം ആക്രമിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. ഗൂഡല്ലൂർ സ്വദേശിയായ സീതയെ സുനിൽ എന്നയാളാണ് കുത്തിപരിക്കേൽപ്പിച്ചത്. യുവതി അങ്കമാലിയിൽ നിന്നും പ്രതി മലപ്പുറം ജില്ലയിൽ നിന്നുമാണ് ബസിൽ കയറിയത്. ബസിൽ യാത്രക്കാരെല്ലാം തന്നെ ടിക്കറ്റ് റിസർവ് ചെയ്തവരായിരുന്നു. യുവാവിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഇരുവരുമായി വാക്കുതർക്കമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ബസിൽ ഉണ്ടായിട്ടില്ല എന്നാണ് സഹയാത്രികർ വ്യക്തമാക്കുന്നത്.

ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയ ശേഷം വീണ്ടും പുറപ്പെട്ടപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ബസിലെ പുറകിലെ സീറ്റിൽ നിന്നും യുവതി ഇരിക്കുന്ന സീറ്റിനടുത്തേയ്ക്ക് എത്തിയ സുനിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ബസിന് പുറകിലേയ്ക്ക് പോയി സ്വയം കഴുത്തറുത്തു. നാടകീയ സംഭവങ്ങൾ അരങ്ങേറിയതിന് പിന്നാലെ ബസിലെ യാത്രക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ നടുക്കത്തിലാണ് കുടുംബം.

 

അക്രമിയായ സുനിൽ സഹോദരിയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതിയുടെ സഹോദരൻ പ്രതികരിച്ചു. പേടിച്ചാണ് മകൾ വീട്ടിലേക്ക് പുറപ്പെട്ടതെന്നും, വരുന്നതിന് തൊട്ടുമുമ്പ് വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും യുവതിയുടെ അമ്മ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.മൂന്നാറിൽ നിന്നും ബംഗളുരുവിലേയ്ക്ക് പോകുന്ന ബസിൽ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്‌തിട്ടുണ്ട്. യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

അതേ സമയം തന്നെ അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൃതദേഹം കഷണങ്ങളാക്കിയതായും റിപ്പോർട്ടുണ്ട്. അഖിൽ കടം വാങ്ങിയ തുക ആതിര തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേളാണ് ആതിര. അഖിലും ഇതേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ്. യുവതിയെ കഴിഞ്ഞ മാസം 29 മുതലാണ് കാണാതായത്. തുടർന്ന് ഭർത്താവ് കാലടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആതിര അഖിലിനെ നിരവധി തവണ വിളിച്ചതായി കണ്ടെത്തി.

 

ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് തുമ്പൂർമുഴി വനത്തിൽ പരിശോധന നടത്തുകയായിരുന്നു. മറ്റൊരു സംഭവത്തിൽ കൊല്ലത്ത് ഭര്‍ത്താവിനെ ഭാര്യ മണ്‍വെട്ടികൊണ്ട് അടിച്ചുകൊന്നു. കുടുംബവഴക്കിനിടെ ഭാര്യ ഭര്‍ത്താവിനെ മണ്‍വെട്ടികൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു. 

വെള്ളാര്‍വട്ടം സ്വദേശി സാജുവിനെ കൊലപ്പെടുത്തിയ ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നന്ദുഭവനില്‍ സാജുവാണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നത്തെ തുടർന്ന് ഒന്നരവര്‍ഷമായി സാജുവും ഭാര്യ പ്രിയങ്കയും പിണങ്ങി കഴിയുകയായിരുന്നു. സാജുവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പ്രിയങ്കയും രണ്ടു മക്കളും അര്‍‌ത്തിങ്ങലിലെ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends