Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സൂപ്പർ മാർക്കറ്റിലെ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറി: സങ്കടങ്ങൾ പറഞ്ഞ് ആതിരയുടെ കയ്യിൽ നിന്ന് ഭർത്താവറിയാതെ സ്വർണവും പണവും കൈക്കലാക്കി: തിരികെ ചോദിച്ചപ്പോൾ പ്രണയം പകയായി: അതിരപ്പിള്ളിയിൽ ടൂർ പോകാനെന്ന പേരിൽ യുവതിയെ തുമ്പൂർമുഴി വനത്തിൽ എത്തിച്ചു: ഷാൾ മുറുക്കി കഴുത്ത് ഞെരിച്ചും, ബൂട്ടിട്ട് ചവിട്ടിയും മരണം ഉറപ്പാക്കി: പിന്നീട് ശരീരഭാഗങ്ങൾ വെട്ടി നുറുക്കി: പോലീസ് അറസ്റ്റ് ചെയ്തത് ഇൻസ്റ്റാഗ്രാമിലെ റീൽസ് താരം അഖിയേട്ടനെ....

05 MAY 2023 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കാണാതായ യുവതിയെ അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളിയ സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിൻ്റെ ഭാര്യ ആതിരയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ആതിര സെയിൽസ് ഗേളായി ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്ന അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്ന് അഖിൽ പൊലീസിനോട് വെളിപ്പെടുത്തി.കൊലപ്പെടുത്തിയ ശേഷം ആതിരയുടെ മൃതദേഹത്തിനോട് അതിക്രൂരമായാണ് അഖിൽ പെരുമാറിയതൊന്നും പൊലീസ് വ്യക്തമാക്കി.

യുവതിയെ കാട്ടിലെത്തിച്ച് ഷാൾ മുറുക്കി കഴുത്ത് ഞെരിച്ചു. തുടർന്ന് മരണം ഉറപ്പാക്കാനായി കഴുത്തിൽ ബൂട്ടിട്ട് ചവിട്ടിയെന്നും പ്രതിയായ അഖിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹിതയായ ആതിരയുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. സാമ്പത്തികമായി അഖിലിനെ പലതവണ ആതിര സഹായിച്ചിട്ടുണ്ട്. ഈ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അഖിൽ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയതായും റിപ്പോർട്ടുണ്ട്. അതിരപ്പിള്ളി കണ്ട് വൈകുന്നേരത്തിനുള്ളിൽ തിരികെ വരാമെന്ന് പറഞ്ഞാണ് ആതിരയെ കാറിൽ കയറ്റിയതെന്നും ഇക്കാര്യം വീട്ടിൽ അറിയിക്കണ്ടെന്ന് പറഞ്ഞിരുന്നതായും അഖിലിൻ്റെ മൊഴിയിൽ പറയുന്നുണ്ട്. സൂപ്പർ മാർക്കറ്റിലെ സൗഹൃദം പിന്നീട് പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.

കുടുംബജീവിതത്തിലെ വിഷമങ്ങൾ വരെ ഇരുവരും തുറന്നു സംസാരിച്ചിരുന്നു. നിരവധി തവണ അഖിലിന് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ വന്നപ്പോൾ സഹായിച്ചത് ആതിരയായിരുന്നു. അതിനിടയിൽ ആതിരയുടെ കെെയിലുള്ള സ്വര്‍ണവും പണവും ഉള്‍പ്പെടെ അഖില്‍ കടം വാങ്ങിയിരുന്നു. നിശ്ചിത ദിവസത്തിനുള്ളിൽ മടക്കി നൽകാം എന്ന ഉറപ്പിൻ മേലാണ് ആതിര പണം കടം കൊടുത്തത്. എന്നാൽ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും അഖിൽ തുക തിരികെ കൊടുത്തില്ല. തുടർന്ന് ആതിര അഖിലിനോട് കടം നൽകിയ പണം തിരികെ ചോദിക്കുകയായിരുന്നു.

അതേ സമയം കുടുംബം അറിയാതെയാണ് അഖിലിന് ആതിര പണം നൽകിയത്. പണത്തെക്കുറിച്ച് ചോദ്യം ഉയരുന്നതിനു മുൻപ് പണം തിരികെ വേണമെന്ന് ആതിര അഖിലിനോട് പറഞ്ഞിരുന്നു. എന്നാൽ തിരികെ നൽകാൻ അഖിലിൻ്റെ കയ്യിൽ പണം ഇല്ലായിരുന്നു. അഖിൽ കടം വാങ്ങിയ തുക ആതിര തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇക്കഴിഞ്ഞ ഏപ്രിൽ 29നാണ് ആതിരയെ കാണാതാവുന്നത്.

തുടർന്ന് സനൽ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. ആതിര ഫോൺ എടുക്കാത്തതിനാൽ ടവർ ലൊക്കേഷൻ നോക്കാൻ കഴിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആതിര ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിൽ നിന്നും ഒപ്പം ജോലി ചെയ്യുന്ന അഖിലുമായി ഒരു കാറിൽ കയറി പോകുന്നതാണ് കണ്ടത്. അഖിലിനെ കസ്റ്റഡിയിലെടുത്ത് ഏറെനേരം ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. മൃതദേഹം അതിരപ്പിള്ളിക്ക് സമീപം വനത്തിലുപേക്ഷിച്ചെന്നും ഇയാൾ സമ്മതിച്ചു.

യുവതിയുടെ കാല്‍പ്പത്തികള്‍ മാത്രമാണ് വനത്തില്‍നിന്ന് ഇതുവരെ കണ്ടെത്താനായത്. മറ്റു ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കാലടി പോലീസാണ് കേസന്വേഷിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഖില്‍ മൃതദേഹം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയത്. തുടർന്ന് സ്ഥലത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആതിരയുടെ വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണ്ണാഭരണം കാണാതായെന്നും അന്വേഷണത്തിൽ വ്യക്തമായി. ഏപ്രിൽ 29 നാണ് ആതിരയുമായി അഖിൽ അതിരപ്പള്ളിയിലേക്ക് തിരിച്ചത്. ടൂറ് പോകാമെന്ന പേരിലായിരുന്നു പ്രതി ആതിരയെ വിളിച്ചു വരുത്തിയത്. കൊലപാതകത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിപ്പോയ പ്രതി ഒന്നും സംഭവിക്കാത്ത രീതിയിൽ അഭിനയിച്ചു.

 

കഴിഞ്ഞ ഏപ്രിൽ 29 ന് പതിവ് പോലെ ജോലിക്കിറങ്ങിയ ആതിരയെ കാലടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെത്തിച്ചുവെന്നും പിന്നീട് കാണ്മാനില്ലെന്നുമായിരുന്നു ഭർത്താവ് സനൽ നൽകിയ പരാതിയിലുണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാലടി ബസ് സ്റ്റോപ്പിൽ നിന്നും ആതിര അഖിലിന് അടുത്തേക്കാണ് പോയതെന്ന് വ്യക്തമായി. ഒരു റെന്റ് എ കാറിൽ അഖിലും ആതിരയും തുമ്പൂർമുഴിയിലേക്ക് സഞ്ചരിക്കുന്നതും സിസിടിവിയിൽ വ്യക്തമായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോട്ടത്തിനുശേഷം ലഭ്യമാകുമെന്നും റൂറൽ എസ് പി വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends