Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു: പോലീസ് സ്ഥലത്തെത്തിയപ്പോൾ സംഭവിച്ചത് ഇങ്ങനെ...

19 JULY 2023 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 10 മണിയോടെ തലശ്ശേരിയിൽ വെച്ചായിരുന്നു അപകടം. നടൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിരുന്ന മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻഭാഗം തകർന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിൽ ഉണ്ടായിരുന്ന ഒരു ട്രാവലർ വാനും മറ്റൊരു കാറും തമ്മിലും കൂട്ടിയിടിച്ച് അപകടം ഉണ്ടായി.

അപകടത്തിൽ ആർക്കും പരിക്കുകളില്ല. സംഭവത്തിൽ ചെറുതുരുത്തി പോലീസ് സംഭവ സ്ഥലം സന്ദർശിച്ചു. മുന്നില്‍ പോവുകയായിരുന്ന ബൈക്ക് റോഡിന് നടുവില്‍ പെട്ടെന്ന് ബ്രൈക്ക് ചെയ്ത് നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന സ്‌കൂള്‍ വാന്‍, കാര്‍ എന്നിവ ചവിട്ടി നിര്‍ത്തി. അതിനിടെ എതിരെ വന്ന ജിപിയുടെ കാര്‍ സ്‌കൂള്‍ ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് നടന്‍ ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് പോവുകയും ചെയ്തു.

പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് ഗോവിന്ദ് പത്മസൂര്യ. നടൻ എന്നതിനേക്കൾ നല്ലൊരു അവതാരകൻ ആണ് ജിപി. നിരവധി ആരാധകർ ആണ് ജിപിക്ക് ഉള്ളത്. സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജി.പി പ്രേക്ഷകർക്ക് പരിചിതനായത് റിയാലിറ്റി ഷോകളിൽ കൂടിയാണ്. ഡാഡി കൂൾ എന്ന ചിത്രത്തിലെ പ്രകടനമാണ് ജി.പി എന്ന നടനെ ആരാധകർക്ക് മനസിലാക്കി കൊടുത്തത്.

സിനിമയിൽ താരം അവതരിപ്പിച്ചത് ശ്രീകാന്ത് എന്ന മലയാളി ക്രിക്കറ്റ് താരത്തെ ആയിരുന്നു. പിന്നീട് ഡിഫോർ ഡാൻസ് എന്ന പരിപാടിയുടെ അവതാരകനായി ജി.പി എത്തിയതോടെ മലയാളികളുടെ പ്രിയതാരമായി മാറി. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടേയില്ല.

2014ൽ ആയിരുന്നു ഡിഫോർ‌ ഡാൻസ് റിയാലിറ്റി ഷോ ആരംഭിച്ചത്. കുറച്ച് സീസണുകളിൽ ജിപിയും പേർളിയുമായിരുന്നു അവതാരകർ പിന്നീട് സിനിമാ തിരക്കുകൾ വർധിച്ചതോടെയാണ് ജിപി അവതാരകനിൽ നിന്നും മാറിയത്. പിന്നീട് ഒരിടവേളക്ക് ശേഷം 2020ൽ മലയാളികളുടെ പ്രിയ നടൻ ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി മിനി സ്‌ക്രീനിലേക്ക് തിരിച്ചുവന്നു.

 

മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവായാണ് ജിപി എത്തിയത്. ആദ്യമായാണ് താരം ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി ജിപി എത്തിയത്. 'ടെലിവിഷനിൽ വന്നപ്പോൾ നീണ്ട എൻ്റെ പേര് വിളിക്കുന്നത് അത്ര സുഖമാകില്ലന്ന് കണ്ട് വിളിക്കാൻ കൂടുതൽ സൗകര്യപ്രദമായ ജിപി എന്ന പേര് സ്വയം സ്വീകരിക്കുകയായിരുന്നു.

താരം ഇപ്പോൾ മലയാളം സിനിമകളേക്കാൾ തെലുങ്ക് സിനിമകളിലാണ് സജീവമായിരിക്കുന്നത്. ഇതിന്റെ കാരണം നേരത്തെ താരം വെളിപ്പെടുത്തിയിരുന്നു. നല്ല അവസരങ്ങള്‍ തനിക്ക് ലഭിക്കാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്നായിരുന്നു താരത്തിന്റെ മറുപടി. തെലുങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ വരുന്നതിനാല്‍ തെലുങ്ക് സിനിമയില്‍ സജീവമാകുകയാണെന്നും താരം പറഞ്ഞു. ആഗ്രഹിക്കുന്ന സിനിമകള്‍ മലയാളത്തില്‍ നിന്ന് കിട്ടാത്തത് കൊണ്ടും ഞാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നല്ല സിനിമകള്‍ തെലുങ്കില്‍ നിന്ന് കിട്ടുകയും ചെയ്യുന്നത് കൊണ്ടാണ് മലയാളത്തില്‍ നിന്ന് മലയാളത്തില്‍ ഇപ്പോള്‍ അഭിനയിക്കാത്തത്.

ലയാളത്തില്‍ നിന്ന് എനിക്ക് അവസരങ്ങള്‍ കിട്ടാതിരുന്നിട്ടില്ല. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നത് മറ്റ് ഭാഷകളില്‍ നിന്നാണ് എന്ന് ഗോവിന്ദ് പത്മസൂര്യ പറഞ്ഞു. മ്യൂസിക്കല്‍ മിനി ഫീച്ചര്‍ ഫിലിമായ കാർത്തി കല്യാണിയാണ് ഗോവിന്ദ് പത്മസൂര്യയുടെ പുതിയ ചിത്രം. അഞ്ജു കുര്യനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിലെ ഒരു പ്രൊമോ സോംഗ് രണ്ട് ദിവസം മുന്‍പ് പുറത്തെത്തിയിരുന്നു. വന്‍ പ്രതികരണമാണ് ഗാനത്തിന് യുട്യൂബില്‍ ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends