ട്രോളിംഗ് നിരോധനം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം.... മത്സ്യബന്ധനത്തിനായി കടലിലേക്ക് കുതിക്കാനുള്ള ഒരുക്കത്തിൽ ബോട്ടുകൾ

പുത്തൻപ്രതീക്ഷയോടെ തൊഴിലാളികൾ... ട്രോളിംഗ് നിരോധനം അവസാനിക്കാനായി ഇനി ദിവസങ്ങൾ മാത്രം. മത്സ്യബന്ധനത്തിനായി കടലിലേക്ക് കുതിക്കാനുള്ള ഒരുക്കത്തിലാണ് ബോട്ടുകൾ. 31ന് അർദ്ധരാത്രിയോടെ ബോട്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീങ്ങും.
ജില്ലയിൽ 700 ട്രോളിംഗ് ബോട്ടുകൾ, 75 പെഴ്സീൻ, 300 ചൂണ്ട ബോട്ടുകളാണ് കടലിലേക്ക് പോകുന്നത്. അടച്ചിട്ടിരുന്ന ഡീസൽ പമ്പുകളും ഐസ് ഫാക്ടറികളും സജീവമായിത്തുടങ്ങി. ബോട്ടുകളിൽ ഐസ് കയറ്റുന്ന ജോലികൾ ആരംഭിച്ചു. നിരോധനകാലത്ത് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ വലകൾ തിരികെയെത്തിച്ച് ബോട്ടിൽ കയറ്റുന്ന തിരക്കിലാണ് തൊഴിലാളികളുള്ളത്.
നാഗപട്ടണം, കുളച്ചൽ, തൂത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും എത്തിത്തുടങ്ങി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൂടി എത്തുന്നതോടെ ഹാർബറുകൾ സജീവമാകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























