Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാത്രയ്ക്കിടെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ മൊബൈല്‍ ഉപയോഗിക്കരുത്... ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ

29 JULY 2026 08:52 AM IST
മലയാളി വാര്‍ത്ത

യാത്രയ്ക്കിടെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ മൊബൈല്‍ ഉപയോഗിക്കരുത്... ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ.

പൊതുഗതാഗത യാത്രയ്ക്കിടെ ഹെഡ് ഫോണ്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുകേട്ടും റീല്‍സ് കണ്ട് മറ്റ് യാത്രക്കാര്‍ ബുദ്ധിമുട്ടാക്കുന്നവര്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് വിജയ് സര്‍ക്കാരിന്റെ നടപടി.

നിയമലംഘകരില്‍ നിന്ന് ആയിരം രൂപ വരെ പിഴയിടാക്കുമെന്ന് ഗതാഗത സെക്രട്ടറിയുടെ ഉത്തരവില്‍ പറയുകയും ചെയ്യുന്നു. യാത്രയ്ക്കിടെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നും യാത്രക്കാര്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കണമെന്നും ഉത്തരവിലുണ്ട്.

സംസ്ഥാനത്തെ 20,000ത്തോളം വരുന്ന സര്‍ക്കാര്‍ ബസുകളില്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. ഇതിന്റെ ഭാഗമായി ബസുകളില്‍ മൂന്ന് മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ സ്ഥാപിക്കുകയും ചെയ്യും. യാത്രക്കാര്‍ ബസില്‍ എങ്ങനെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണമെന്നത് അതില്‍ നിര്‍ദേശിക്കും.

സഹയാത്രികരെ ബഹുമാനിക്കണമെന്നും ശാന്തമായ അന്തരീക്ഷം സുരക്ഷിതയാത്രയ്ക്ക് അനിവാര്യമാണെന്ന് സന്ദേശവും ഈ സ്റ്റിക്കറില്‍ ഉണ്ടാകും. ബസില്‍ ഉറക്കെ പാട്ടുവെക്കുന്നതിനും വിലക്കേർപ്പെടുത്തി. ബസ് ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ യാത്രക്കാര്‍ക്ക് വിശദീകരിച്ചു നല്‍കണമെന്നും, മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളില്‍ ഉടനടി ഇടപെടണമെന്നും ഗതാഗത സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. നിരവധി യാത്രക്കാര്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടിൽ മഴ ശക്തം... മേപ്പാടി പഞ്ചായത്തിലെ അഞ്ചു വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി  (13 minutes ago)

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (37 minutes ago)

യാത്രയ്ക്കിടെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ മൊബൈല്‍ ഉപയോഗിക്കരുത്... ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ  (45 minutes ago)

സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ ആവശ്യം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (1 hour ago)

കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലുമായി ഇന്ത്യയുടെ ഗുൽവീർ സിംഗ്  (1 hour ago)

ജപ്പാനിലെ കീഷുദ്വീപിലെ കുമാമോത്തയില്‍ ഭൂകമ്പം... 7.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്നാവശ്യം... മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

​വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് കു​റ​ഞ്ഞ​ത് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം....​ഗൾഫ് യാത്രക്കാർക്ക് എ​യ​ർ ഇ​ന്ത്യയുടെ പു​തി​യ യാ​ത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്  (2 hours ago)

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.... ഓണാവധി 31 മുതൽ  (2 hours ago)

സാമ്പത്തിക നേട്ടങ്ങളോ തടസ്സങ്ങളോ? ഇന്നത്തെ നക്ഷത്രഫലം അറിയാം  (2 hours ago)

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ  (3 hours ago)

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (13 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (13 hours ago)

Malayali Vartha Recommends