വയനാട്ടിൽ മഴ ശക്തം... മേപ്പാടി പഞ്ചായത്തിലെ അഞ്ചു വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ അഞ്ചു വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാർഡുകളിലെ സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചത്.
അതേസമയം, ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് .
https://www.facebook.com/Malayalivartha

























