അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കാന്‍ പുതിയ സ്‌മാര്‍ട്ട് റഡാറുകള്‍

ദുബായില്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളെ പിടികൂടാന്‍ സ്‌മാര്‍ട്ട് റഡാറുകള്‍ എത്തികഴിഞ്ഞു. റോഡിലുണ്ടാകുന്ന അപകടങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനുള്ള സംരംഭമാണിത്. ഈ റഡാറുകള്‍ പോലീസ് വാഹനത്തില്‍ ഘടിപ്പിക്കാവുന്നവയാണ്.
ആദ്യഘട്ടമെന്നനിലയില്‍ രണ്ട് റഡാറുകളാണ് പരീക്ഷിക്കുക. പോലീസ് വാഹനത്തില്‍ ഘടിപ്പിച്ചുകൊണ്ടായിരിക്കും ഇവ നിരീക്ഷണം നടത്തുക. വിവിധ റോഡുകളിലെ വേഗപരിധികളിലുള്ള നിയമലംഘനം രേഖപ്പെടുത്താനും ഇവയ്‌ക്കു കഴിയും. ഗള്‍ഫ് മേഖലയില്‍ ഇത്തരത്തിലൊരു റഡാര്‍ ആദ്യമായിട്ടാണ്. ഗള്‍ഫില്‍ റോഡില്‍ കൂടി അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നത് നിത്യ സംഭവമാണ്. ഈ പുതിയ സംവിധാനം വരുന്നതോടു കൂടി ഒരു പരിധി വരെ അപകടങ്ങള്‍ കുറയ്‌ക്കാന്‍ സാധിക്കും.
https://www.facebook.com/Malayalivartha