പരിസ്ഥിതി മലിനീകരണപ്പെടുത്തിയാല്‍ പിഴ 20 കോടി രൂപ വരെ

കുവൈറ്റ്‌സിറ്റിയിലെ പൊതുസ്ഥലങ്ങളില്‍ പുകവലി ഉള്‍പ്പെടെയുള്ള പരിസ്ഥിതി മലിനീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ 100 മുതല്‍ 10 ലക്ഷം ദിനാര്‍ പിഴ വരെ അടയ്‌ക്കണമെന്ന നിയമം നിലവില്‍ വന്നു. കൂടാതെ തടവു ശിക്ഷയും ഈ നിയമത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ നിയമ പ്രകാരം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 500 ദിനാര്‍(ഏകദേശം 1 ലക്ഷം രൂപ) പിഴ അടയ്‌ക്കേണ്ടി വരും. പൊതു സ്ഥലങ്ങളില്‍ പുക വലിച്ചാല്‍ 100 ദിനാര്‍ (ഏകദേശം 20,000 രൂപ). പൂക്കള്‍ പറിച്ചാല്‍ 250 ദിനാര്‍( ഏകദേശം 50,000 രൂപ) എന്ന കണക്കിലാണ് പിഴ ഈടാക്കുന്നത്.
സമുദ്രജലം മലിനമാക്കുന്ന കപ്പലുകള്‍ക്ക് വന്‍ തുക പിഴ ഈടാക്കും. രാസവസ്‌തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും പരിസ്ഥിതി വകുപ്പിന്റെ അനുമതിയോടെ വേണം ചെയ്യേണ്ടത് . അപകടകരമായ രാസവസ്‌തുക്കളാണെങ്കില്‍ അതിന് നിരോധനം ഏര്‍പ്പെടുത്താനും നിയമത്തില്‍ പറയുന്നു. ഫംഗസ് ഉള്‍പ്പെടെയുള്ള സമുദ്ര-തീരദേശ ജീവികളുടെ നായാട്ടിന് ഒരു വര്‍ഷം തടവോ 500 ദിനാര്‍ വരെ പിഴയോ ചുമത്തും. ആണവ മാലിന്യങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്‌താല്‍ 10 ലക്ഷം ദിനാര്‍( ഏകദേശം 20 കോടി രൂപ) പിഴ മുതല്‍ ജീവപര്യന്തം തടവും വധശിക്ഷയും വരെ ലഭിക്കാനിടയുണ്ട്.
ആഭ്യന്തരവകുപ്പിന്റെ കീഴില്‍ പോലീസ് പദവിയിലുള്ള പ്രത്യേക പരിസ്ഥിതി ഉദ്യോഗസ്ഥരെയാകും പരിശോധനയ്‌ക്ക് നിയോഗിക്കുക.
https://www.facebook.com/Malayalivartha