പാര്‍ക്കിംഗിന് വഴികാട്ടിയായി മൊബൈല്‍ ആപ്

ദുബായില്‍ വഴി കാട്ടാനും വാഹനമോടിക്കുന്നവരെ പാര്‍ക്കിംഗിന് സഹായിക്കാനും വേണ്ടി പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രംഗത്ത്. ആര്‍ടിഎയുടെ സ്മാര്‍ട് പാര്‍ക്കിംഗ് ആപ്പിലാണ് വാഹനമോടിക്കുന്നവര്‍ വട്ടം കറങ്ങാതെ പാര്‍ക്കിംഗ് മേഖലയില്‍ എത്താനുള്ള എളുപ്പവഴിയുള്ളത്. ഈ പുതിയ സംവിധാനത്തിലൂടെ പാര്‍ക്കിംഗ് മേഖലയിലെ പൂര്‍ണ വിവരങ്ങള്‍ മൊബൈലില്‍ ലഭ്യമാകും. പാര്‍ക്കിംഗ് ചെയ്യാന്‍ ഒഴിവുള്ള സ്ഥലങ്ങള്‍ കാണിച്ചു തരികയും വാഹനവും പാര്‍ക്കിങ് മേഖലയും തമ്മിലുളള അകലം, അവിടെ എത്താന്‍ എത്ര സമയം വേണം എന്നൊക്കെ ലഭിക്കുന്നതോടെ കൃത്യമായി ലക്ഷ്യത്തിലെത്താം. ഒരോ വാഹനവും പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഇ-സെന്റര്‍ സംവിധാനം ഉണ്ടാകും. സെന്‍സറിന്റെ മുകളിലാണ് വാഹനം വന്നു നില്‍ക്കുക. അതുകൊണ്ട് എവിടെയൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു, എത്ര ഒഴിവുകളുണ്ട് തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി ഡ്രൈവര്‍മാര്‍ക്ക് കൈമാറാനാകും.
ഈ സംവിധാനം അബുദാബിയിലെ ഷെയ്ഖ് സായിദ് റോഡിലാണ് ആദ്യഘട്ടത്തിലുണ്ടാകുക. മറ്റു സ്ഥലങ്ങളിലും ഉടന്‍ നടപ്പാക്കും. സമയനഷ്ടമോ മറ്റു പ്രശ്‌നങ്ങളോ ഇല്ലാതെ പാര്‍ക്കിങ് മേഖലകള്‍ കണ്ടെത്താന്‍ ഈ പുതിയ സംവിധാനം സഹായിക്കും. പെയ്ഡ് പാര്‍ക്കിംഗ് മേഖല, പാര്‍ക്കിംഗ് സമയം, നിരക്ക് തുടങ്ങിയ വിവരങ്ങള്‍ മൊബൈലില്‍ അറിയാന്‍ സാധിക്കും.
എസ്എംഎസ് വഴി പാര്‍ക്കിംഗ് ഫീസു അടയ്ക്കാന്‍ സംവിധാനമുണ്ട്. ഏതെങ്കിലും സ്ഥലത്തു പോകണമെന്നുണ്ടെങ്കില്‍ വാഹനം നില്‍ക്കുന്ന ഭാഗത്തു നിന്ന് അവിടേക്കുള്ള ദൂരം, യാത്ര ചെയ്യാന്‍ വേണ്ട സമയം, അപ്പോഴത്തെ ഗതാഗത തിരക്കു കണക്കിലെടുക്കുമ്പോള്‍ യാത്ര ചെയ്യാന്‍ വേണ്ടി വരുന്ന സമയം തുടങ്ങിയ വിവരങ്ങളെല്ലാം മൊബൈലില്‍ ലഭ്യമാകും. തുറസ്സായ മേഖലകളിലും ബഹുനില പാര്‍ക്കിങ് മന്ദിരങ്ങളിലുമെല്ലാം ഈ സംവിധാനം ലഭ്യമാണ്. പൊതുസ്ഥലങ്ങളിലോ ഷോപ്പിങ് മേഖലയിലോ പോകുമ്പോള്‍ ഈ സംവിധാനം വളരെയേറെ പ്രയോജനപ്പെടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha