പ്രവാസികള്‍ക്കു നാട്ടില്‍ പണമയക്കാന്‍ ചെലവേറും

പ്രവാസികള്‍ക്കു നാട്ടില്‍ പണമയക്കാന്‍ ചിലവേറും.നാട്ടിലേക്കു പണം അയയ്ക്കുന്നതിനു മണി എക്‌സ്‌ചേഞ്ചുകള്‍ ഈടാക്കിയിരുന്ന കമ്മിഷനില്‍ മാറ്റം വരുത്തിയതാണ് ഇതിനു കാരണം. അയക്കുന്ന തുകയ്ക്ക് രൂപ അടിസ്ഥാനത്തിലായിരുന്നു നേരത്തേ കമ്മിഷന്‍ കണക്കാക്കിയിരുന്നത്.എന്നാല്‍ ഇത് ദിര്‍ഹം അടിസ്ഥാനത്തിലാക്കി മാറ്റിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്.പുതിയ മാനദണ്ഡ പ്രകാരം 1000 ദിര്‍ഹമോ അതിനു മുകളിലോ പണം അയയ്ക്കുമ്പോള്‍ 20 ദിര്‍ഹം കമ്മിഷനായി നല്‍കണം. അതിനു താഴെയുള്ള തുകയ്ക്ക് 15 ദിര്‍ഹമാണു കമ്മിഷന്‍. നേരത്തെ 50,000 രൂപയ്ക്കു താഴെ 15 ദിര്‍ഹവും അതിനു മുകളില്‍ 20 ദിര്‍ഹവുമായിരുന്നു നിരക്ക്. അതത് രാജ്യങ്ങളിലെ കറന്‍സി അനുസരിച്ചുള്ള എക്‌സ്‌ചേഞ്ച് തുകയുടെ അടിസ്ഥാനത്തിലാണു നേരത്തെ കമ്മിഷന്‍ തീരുമാനിച്ചിരുന്നത്.
ഫോറിന്‍ എക്‌സ്‌ചേഞ്ച് രംഗത്തു പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയായ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പിന്റെ (എഫ്ഇആര്‍ജി) തീരുമാനപ്രകാരമാണു ദിര്‍ഹം അടിസ്ഥാനത്തില്‍ കമ്മിഷന്‍ നിജപ്പെടുത്താന്‍ നടപടിയെടുത്തത്. യുഎഇയില്‍ നൂറ്റിമുപ്പതോളം ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളാണുള്ളത്. ഇവയുടെ ശാഖകള്‍ എഴുന്നൂറിലധികമാണ്.
വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തില്‍ പകുതിയിലേറെ ഗള്‍ഫ് മേഖലയില്‍നിന്നാണ്; പണം അയയ്ക്കുന്നവരില്‍ 80% വും സാധാരണ തൊഴിലാളികളും. കഴിഞ്ഞ വര്‍ഷം യുഎയില്‍നിന്ന് ഇന്ത്യയിലേക്ക് അയച്ച പണം 1500 കോടി ഡോളറാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha