Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയില്‍ ശക്തമായ മഴ തുടരുന്നു; കനത്ത മഴയിൽ റോഡുകളും അണ്ടര്‍പാസുകളിലും വെള്ളം നിറഞ്ഞതോടെ മിക്ക ഹൈവേകളിലും ഗതാഗത തടസ്സം; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

26 NOVEMBER 2018 04:19 PM IST
മലയാളി വാര്‍ത്ത

ഞായറാഴ്ച്ച മുതൽ ശക്തി പ്രാപിച്ച കനത്ത മഴയിൽ ദമാം, അല്ഖോബാര്‍, ജുബൈല്‍ തുടങ്ങിയ മിക്ക പ്രാവശ്യകളും ദുരിതത്തിലാഴ്ന്നിരിക്കുകയാണ്. ഇടി മിന്നലോടു കൂടിയ ശക്തമായി പെയ്ത മഴയില്‍ റോഡുകളും അണ്ടര്‍പാസുകളിലും വെള്ളം നിറഞ്ഞതോടെ മിക്ക ഹൈവേകളിലും ഗതാഗത തടസ്സം നേരിട്ടു.

ഇന്നലെ പുലര്‍ച്ചെ മുതല്‍ പെയ്ത മഴയില്‍ ദമാമിലെ റോഡുകളില്‍ കനത്ത വെള്ളപ്പൊക്കമാണുണ്ടായത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എകസ്പ്രസ് ഹൈവേയുടെ അണ്ടര്‍ പാസുകളില്‍ ജലനിരപ്പുയര്‍ന്നതോടെ വാഹനങ്ങള്‍ മുങ്ങി. വെള്ളക്കെട്ടില്‍ കുടുങ്ങിയ വാഹനത്തില്‍ നിന്ന് ഡോര്‍ തുറന്ന് പുറത്തിറങ്ങാനും കഴിയാതായി. കിലോമീറ്ററുകളോളം വാഹന നിര രൂപപ്പെട്ടുവെങ്കിലും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചു .

സിവില്‍ ഡിഫന്‍സ്, അഗ്‌നി ശമനസേന, ബലദിയ, സുരക്ഷ വകുപ്പ് എന്നിവര്‍ സംയുക്തമായി നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വാഹനങ്ങളില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തി. പലരും വാഹനങ്ങള്‍ വെള്ളക്കെട്ടുകളില്‍ ഉപേക്ഷിച്ച്‌ നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. റോഡിലെ വെള്ളം ടാങ്കറുകളിലേക്ക് വലിച്ചെടുത്ത് ഒഴിവാക്കി ക്കൊണ്ടിരുന്നെങ്കിലും മഴ തുടര്‍ന്നതോടെ പലപ്പോഴും ആ ശ്രമങ്ങളും വിഫലമായി. ശക്തമായ മഴയും ജലമൊഴുക്കും ഉണ്ടാകുമെന്ന് സിവില്‍ഡിഫന്‍സ് മുന്നറിയിപ്പു നല്‍കിയിരുന്നു.

മഴ വിമാന സര്‍വീസിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ മറ്റ് കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളക്കെട്ടില്‍ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വിവിധ വകുപ്പുകള്‍ ഒന്നിച്ച്‌ ജാഗ്രതയോടെ രക്ഷാ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വെള്ളക്കെട്ടുകള്‍ മുറിച്ചുകടക്കാനോ വാഹനങ്ങളുമായി കടന്നുപോകാനോ ശ്രമിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അൽജൗഫ് പ്രവിശ്യയില്‍ കുടുങ്ങിപ്പോയ മൂന്നുപേരെ അധികൃതര്‍ രക്ഷിച്ചു. വിവിധ ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ബായിർ ഗ്രാമത്തിൽനിന്നു 41 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 140 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇവിടങ്ങളില്‍ നിന്ന് 1028 പേരെ അഭയകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (5 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (10 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (17 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (29 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends