Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'അത്തറിന്റെ മണമുള്ള പെട്ടികൾ വാരിവലിച്ചിട്ടതു കാണുമ്പോൾ ഹൃദയം പൊട്ടുന്നു. അതിൽ ഓരോ പ്രവാസിയുടെ നെഞ്ചിന്റെ ചൂടുണ്ട്‌. അവന്റെ സ്വപ്നങ്ങളുണ്ട്‌.ഇപ്പോൾ പുറമെ രക്തത്തിന്റെ മണമാണെങ്കിലും അതിന്റെ ഉള്ളിൽ അത്തറിന്റെ മണമാണ്,അവൻ ചോര നീരാക്കിയതിന്റെ ഫലമായുള്ള സുഗന്ധം.....' ഹൃദയംനുറുങ്ങും കുറിപ്പുമായി ഫൈസൽ കണ്ണോത്ത്

08 AUGUST 2020 03:54 PM IST
മലയാളി വാര്‍ത്ത

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും കുടുംബങ്ങൾക്ക് പിന്തുണ അറിയിച്ചും പരുക്കേറ്റവർക്ക് പ്രാർഥനയോടെയും ഒപ്പം രക്‌സപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് പ്രശംസ നൽകിയും ഒത്തിരിയേറെ മലയാളികളാണ് രംഗത്ത് എത്തിയത്. ഇതേതുടർന്ന് മലയാളി യുഎഇയിലെ സാമൂഹിക പ്രവർത്തകൻ കോഴിക്കോട് പയ്യോളി സ്വദേശി ഫൈസൽ കണ്ണോത്ത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പ്രവാസ ജീവിതത്തിന്റെ തീവ്രത വെളിപ്പെടുത്തുകയാണ്. നാട്ടിലേയ്ക്കുള്ള തിരിച്ചുപോക്ക് ഏതൊരു പ്രവാസിക്കും ഏറ്റവും പ്രിയപ്പെട്ട യാത്രയാണ്. ആ സ്വപ്നയാത്ര ദുരന്തത്തിലൂടെ അവസാനിക്കുമ്പോൾ, പ്രവാസ ലോകം മുഴുവൻ തേങ്ങുന്നു' എന്നും അദ്ദേഹം കുറിക്കുകയുണ്ടായി. 


ഫൈസലിന്റെ കുറിപ്പ് വായിക്കാം:

പലവിധ ആവശ്യങ്ങൾക്കായി പിറന്ന മണ്ണിലേക്ക്‌ തിരികെ വന്നവരായിരുന്നു അവർ.അവരിൽ ഗർഭിണികളുണ്ട്, ‌ പ്രായമായവരുണ്ട്, ‌ അസുഖബാധിതരുണ്ട്, ‌ ജോലി നഷ്ടപെട്ട്‌ തിരികെ വരുന്നവരുണ്ട്,‌ വലിയ സ്വ്പ്നങ്ങളുമായി ദുബായിലെത്തി കോവിഡ്‌ എന്ന മഹാരിക്കിടയിൽ എല്ലാം സ്വ്പ്നങ്ങളും തകർന്ന് തിരിച്ചു വരാൻ വിമാന ടിക്കറ്റിന് പൈസ ഇല്ലാതെ ബുദ്ധിമുട്ടിയപ്പോൾ ആരെങ്കിലുമൊക്കെ ടിക്കറ്റ്‌ എടുത്തുകൊടുത്തതിനാൽ യാത്ര പുറപ്പെട്ടവരുണ്ട്‌, കുട്ടികളുണ്ട്‌, കുടുംബവുമായി വന്നവരുണ്ട്‌, മറ്റ്‌ ആവശ്യങ്ങൾക്കായി നാട്ടിലേക്ക്‌ വന്നവരുണ്ട് ‌, നാട്ടിലേക്ക്‌ എത്തുവാനുള്ള ആഗ്രഹവുമായി നാളുകളായി എംബസിയുടെ വിളിയും കാത്ത്‌ ഇരുന്നവരാണിവർ.

"ഏതാനും നിമിഷങ്ങൾക്കകം കാലിക്കറ്റ്‌ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാന്റ്‌ ചെയ്യുന്നതായിരിക്കും " – ഈ ഒരു അറിയിപ്പ്‌‌ വന്നുകഴിഞ്ഞാൽ പിറന്ന മണ്ണിലേക്ക്‌ തിരികെ കാലുകുത്തുന്നതിന്റെ ആവേശത്തിലായിരിക്കും യാത്രക്കാരിൽ ബഹുഭൂരിഭാഗം ആളുകളുടേയും മനസ്സ്‌, ലാന്‍ഡിങ്‌ ശ്രമത്തിനിടയിൽ വിമാനം വീണ്ടുമൊന്ന് പറന്നുയർന്നാൽ, അപ്പോൾ തുടങ്ങും വേവലാതി– എന്താ ഇറങ്ങാത്തെ? എന്തെങ്കിലും പ്രയാസമുണ്ടോ എന്ന് ചിന്തിച്ച്‌ ചുറ്റും നോക്കും."ഇല്ല "

കുഴപ്പമൊന്നുമില്ല, ലാൻഡ്‌ ചെയ്യാൻ സിഗ്നൽ കിട്ടിയിട്ടുണ്ടാവില്ല എന്ന് മനസ്സിനോട്‌ പറഞ്ഞു കൊണ്ടേ ഇരിക്കും. എന്നാലും ഭീതി ഒഴിവാകാത്ത മനസ്സ്‌ പതുക്കെ പ്രാർത്ഥനയിലേയ്ക്ക്‌ കടക്കും. അതിനിടയിൽ ജനവാതിലിനിടയിലൂടെ പുറത്തേക്കൊന്നു നോക്കും. ഏറ്റവും അറ്റത്തെ സീറ്റാണെങ്കിൽ അടുത്തിരിക്കുന്നവനെ ശല്യപ്പെടുത്താതെ കഴുത്ത്‌ നീട്ടി രണ്ട്‌ വശത്തുമുള്ള ജനവാതിലിലൂടെ നോക്കാൻ ശ്രമിക്കും. രാത്രിയാണെങ്കിൽ നക്ഷ്ത്രങ്ങൾ പോലെ കാണുന്ന താഴെത്തെ വീടുകളിൽ വെളിച്ചം കണ്ടാൽ അൽപം സമാധാനമാവും.

വിമാനം വായുവിൽ ഒന്നു നിൽക്കുന്നുവെന്ന് തോന്നും. പിന്നെ പതുക്കെ താഴുന്നതും 'പ്ധോം' എന്ന ശബ്ദത്തോടെ ലാൻഡ്‌ ചെയ്ത്‌, ഒന്നു സ്പീഡ്‌ കൂട്ടി, പെട്ടെന്ന് ഒരു ബ്രേയ്ക്ക്‌ ചെയ്ത്‌ പതുക്കെ മുന്നോട്ടു പോയി നിർത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കും. ഇങ്ങനെ കാത്തിരുന്നവരാണ് ലാൻഡ് ചെയ്തിട്ടും മുപ്പത്‌ അടി താഴ്ചയിലേക്ക്‌ വീണത്‌..!

ആ വീഴ്ചയിൽ പ്രിയപ്പെട്ടവരിൽ പലരുടേയും യാത്ര അവിടെ അവസാനിക്കുകയായിരുന്നു. പലരും ഇപ്പോഴും ആശുപത്രികളിൽ ജീവൻ നിലനിർത്താനുള്ള പോരാട്ടം നടത്തികൊണ്ടിരിക്കുന്നു. പലർക്കും ഇതുമൊരു സ്വപ്നമായി തോന്നുന്നു. അത്തറിന്റെ മണമുള്ള പെട്ടികൾ വാരിവലിച്ചിട്ടതു കാണുമ്പോൾ ഹൃദയം പൊട്ടുന്നു. അതിൽ ഓരോ പ്രവാസിയുടെ നെഞ്ചിന്റെ ചൂടുണ്ട്‌. അവന്റെ സ്വപ്നങ്ങളുണ്ട്‌.ഇപ്പോൾ പുറമെ രക്തത്തിന്റെ മണമാണെങ്കിലും അതിന്റെ ഉള്ളിൽ അത്തറിന്റെ മണമാണ്,അവൻ ചോര നീരാക്കിയതിന്റെ ഫലമായുള്ള സുഗന്ധം.

പ്രവാസികള്‍ കടൽ കടന്ന് പോയാൽ വർഷങ്ങൾ കഴിഞ്ഞ്‌ തിരികെ വരുന്നവരാണ്.എന്നാൽ തിരിച്ചു വരുമെന്ന് യാതൊരു ഉറപ്പും പറയാൻ കഴിയാത്തവരുമാണ് പ്രവാസികളെന്ന് ഒരിക്കൽ കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നു, കരിപ്പൂർ വിമാന ദുരന്തം.

നാട്‌ മറക്കില്ല ഓഗസ്റ്റ് -07-2020. കരിപ്പൂർ വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക്‌ എത്രയും പെട്ടെന്ന് ഭേദമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജീവൻ മറന്നും അപകട സ്ഥലത്ത്‌ രക്ഷാപ്രവർത്തനം നടത്തിയവർക്ക്‌ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
പെട്ടിമുടിയിൽ ദുരന്തം നടന്നു ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അവിടെ എത്താൻ സാധിച്ചത്. അതു വരെ എല്ലാ സഹായവും ചെയ്തത് ഇടമലക്കുടിയിൽ നിന്നുള്ള ജനങ്ങളും എസ്റ്റേറ്റ് തൊഴിലാളികളുമാണ്.
ദുരന്തകാലത്തും ഇത്തരം അനുഭവങ്ങളാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഏവർക്കും ആദരവോടെ പ്രണാമം.
അന്തരിച്ചവർക്ക് ആദരാഞ്ജലികൾ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (18 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (43 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends