യുഎഇയുടെ ആശ്വാസവാർത്ത; അനുവദിച്ച കാലാവധി ഞായറാഴ്ച അവസാനിച്ചതിന് തൊട്ടുപിന്നാലെ, വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിഴ അടക്കേണ്ടവർക്ക് പിഴ അടക്കാതെ രാജ്യം വിടാൻ യു.എ.ഇ, മൂന്ന് മാസം കൂടി അനുവദിച്ചു

പ്രവാസികൾക്കായിൻ ആശ്വാസ വാർത്ത. മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിഴ അടക്കേണ്ടവർക്ക് പിഴ അടക്കാതെ രാജ്യം വിടാൻ യു.എ.ഇ മൂന്ന് മാസം കൂടി അനുവദിച്ചതായി റിപ്പോർട്ട്. രാജ്യം വിടുന്നതിന് നേരത്തെ അനുവദിച്ച കാലാവധി ഞായറാഴ്ച അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് കാലാവധി നീട്ടിയതായുള്ള വാർത്തകൾ പുറത്തേക്ക് വന്നത്.
യു.എ.ഇ ഫെഡറൽ അതോറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഡയറക്ടർ ജനറൽ സഈദ് റകൻ അൽ റാഷിദിയാണ് പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞതിെൻറ പേരിൽ പിഴയുള്ളവർക്ക് നവംബർ 17 വരെ യു.എ.ഇയിൽ തന്നെ തുടരാവുന്നതാണ്. ഇത് പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന വർത്തകൂടിയാകുകയാണ്.
https://www.facebook.com/Malayalivartha
























