Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി

11 OCTOBER 2026 09:25 AM IST
മലയാളി വാര്‍ത്ത

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഒരിക്കൽ കൂടി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി. തിരക്കുകളും നിരവധി പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ്ടെന്നതും കണക്കിലെടുത്താണ് ദർശനം വേഗത്തിലാക്കിയത്.

ക്ഷേത്രത്തിൽ നെയ്‌വിളക്കിനായി 4,000 രൂപയാണ് രശീതിയായി അടച്ചത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മുൻ ദേവസ്വം ജീവനക്കാരനുമായ ടി.കെ. ഗോപാലകൃഷ്ണൻ എന്ന ചിരകാല സുഹൃത്തിനെയാണ് ദർശനത്തിനായി പണം അടവാക്കാൻ മുഖ്യമന്ത്രി ഏൽപ്പിച്ചത്. ഗൺമാൻ ഉൾപ്പെടെ 4 പേരാണ് ദർശനം നടത്തിയത്. ഗുരുവായൂരിൽ ഗുരുവായൂരപ്പന്റെ പാലഭിഷേക സമയത്തായിരുന്നു മുഖ്യമന്ത്രിയുടെ ദർശനം.

കദളിക്കുലയും നെയ്യും സോപാനത്തിൽ സമർപ്പിച്ച് തൊഴുത അദ്ദേഹം, തുടർന്ന് ഇടത്തരികത്ത്ക്കാവ് ഭഗവതിയെയും ഉപദേവനായ അയ്യപ്പനെയും കാര്യാലയ ഗണപതിയെയും തൊഴുതു. 68 കിലോ പഞ്ചസാരയാണ് തുലാഭാരത്തിനായി ഉപയോഗിച്ചത്. ഇതിനായി 2,800 രൂപ ദേവസ്വത്തിൽ അടയ്ക്കുകയായിരുന്നു. അതിഥി മന്ദിരത്തിലെത്തിയ മുഖ്യമന്ത്രിയെ അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ സ്വീകരിച്ചു.

പതിവുപോലെ അതിഥി മന്ദിരത്തിൽ നിന്ന് നടന്നുനീങ്ങിയാണ് മുഖ്യമന്ത്രി ദര്‍ശനം നടത്തിയത്. ക്ഷേത്രകവാടത്തിന് മുന്നിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ അദ്ദേഹത്തെ സ്വീകരിച്ചു.

ദർശനത്തിന് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഭക്തർ സെൽഫിയെടുക്കാനായി തിരക്ക് കൂട്ടിയെങ്കിലും, ആരെയും നിരാശപ്പെടുത്താതെയാണ് തീർത്ഥാടക നഗരിയിൽ നിന്നും മുഖ്യമന്ത്രി മടങ്ങിപ്പോയത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (22 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (37 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (3 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends