സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
അവധി ദിനമായ ഞായറാഴ്ച പ്രത്യേക സിറ്റിങ്ങ് നടത്താനാണ് കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. പ്രതിഷേധം തടയാനായി ഡൽഹിയിലെ നിയന്ത്രണങ്ങളിൽ കോടതിയുടെ നിർദേശങ്ങൾ ലംഘിച്ചതിന് സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്നതാണ് ഒരു ഹർജി.
പ്രതിപക്ഷ നേതാക്കൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ എന്നിവരെ തടങ്കലിൽ വെച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് രണ്ടാമത്തെ ഹർജി. കസ്റ്റഡിയിലെടുത്തവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതിൽ മേനക ഗുരുസ്വാമി എംപി ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കോടതിയുടെ നിർദേശങ്ങൾ മറികടന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി ഹർജി നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























