Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

07 OCTOBER 2026 11:07 AM IST
മലയാളി വാര്‍ത്ത
യുഎഇയിലെ പ്രമുഖ കമ്മ്യൂണിറ്റി മാധ്യമ പ്ലാറ്റ്‌ഫോമായ ലവിൻ അബുദാബിയുടെ ഈ വർഷത്തെ ജനകീയ പുരസ്കാരങ്ങളിൽ ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും അഭിമാന നേട്ടം. ജീവകാരുണ്യ മേഖലയിലെ മികച്ച ഇടപെടലുകൾക്കുള്ള 'ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ' പുരസ്കാരത്തിന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിൽ അർഹനായപ്പോൾ, വാണിജ്യ രംഗത്തെ മികച്ച നേട്ടങ്ങൾക്കുള്ള 'ലവിൻ ബിസിനസ് വിഷനറി' പുരസ്കാരം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സ്വന്തമാക്കി. പൂർണ്ണമായും ജനകീയ വോട്ടെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിച്ചത് പുരസ്കാരങ്ങളുടെ തിളക്കമേറ്റുന്നു.   തുടർച്ചയായ രണ്ടാം തവണയാണ് ലവിൻ കമ്മ്യൂണിറ്റിയുടെ ജനകീയ പുരസ്കാരം ഡോ. ഷംഷീർ വയലിലിനെ തേടിയെത്തുന്നത്. കഴിഞ്ഞ വർഷം ലവിൻ ദുബായ് അവാർഡ്സിലും അദ്ദേഹം ഇതേ വിഭാഗത്തിൽ പുരസ്കാരം നേടിയിരുന്നു. ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും നൽകിയ ഒരു മില്യൺ ദിർഹത്തിന്റെ അടിയന്തര സഹായ പാക്കേജാണ് ഇത്തവണ ഡോ. ഷംഷീറിനെ പുരസ്കാരത്തിന് അർഹനാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമായിരുന്നു ഈ സഹായം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിന് പുറമെ, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പൂർണ്ണ പിന്തുണയും അദ്ദേഹം ഉറപ്പാക്കിയിരുന്നു. സമൂഹത്തിലാകെ പ്രതീക്ഷയേകുന്ന മാനുഷിക ഇടപെടലാണ് ഡോ. ഷംഷീർ നടത്തിയതെന്നാണ് ലവിൻ കമ്മ്യൂണിറ്റിയുടെ വിലയിരുത്തൽ.   അബുദാബിയുടെ വാണിജ്യ മേഖലയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുകയും നഗരത്തിന്റെ ഭാവിയെ നിർവചിക്കുന്ന ബ്രാൻഡുകൾ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകുകയും ചെയ്യുന്നവർക്കായി ഏർപ്പെടുത്തിയതാണ് ലവിൻ ബിസിനസ് വിഷനറി പുരസ്കാരം. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിയുടെ ബിസിനസ് മികവിനുള്ള ജനകീയ അംഗീകാരമാണിത്. മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുകളിലൂടെ ലുലു ഗ്രൂപ്പിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ സ്ഥാപനമായി മാറ്റിയത് അദ്ദേഹത്തിന്റെ നേതൃമികവാണെന്ന് ലവിൻ പുരസ്കാരം വ്യക്തമാക്കുന്നു.   സമൂഹത്തിനായി നിസ്വാർത്ഥ ഇടപെടലുകൾ നടത്തുന്നവരെയും മികച്ച സംഭാവനകൾ നൽകുന്നവരെയും പൊതുജനങ്ങൾക്ക് തന്നെ നേരിട്ട് നോമിനേറ്റ് ചെയ്യാനും വോട്ട് ചെയ്യാനും അവസരം നൽകിയാണ് ലവിൻ അബുദാബി പുരസ്കാരങ്ങൾ തിരഞ്ഞെടുത്തത്. 10 കാറ്റഗറികളിലെ 50 നോമിനികളിൽ നിന്നാണ് അന്തിമ വിജയികൾ.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (19 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (28 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (45 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (50 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (55 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends