Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇത്തിഹാദ് വിമാനത്തിൽ എത്തിയ അഞ്ചു മലയാളികൾ പുറത്തിറങ്ങാനാവാതെ കുടുങ്ങി; ഈ അനുമതിയില്ലാതെ യു.എ.ഇയിലേക്ക്​ എത്തരുത്; തിരിച്ചുവരവിന്റെ കാര്യത്തിൽ പ്രവാസികൾ ആശയക്കുഴപ്പത്തിൽ

17 AUGUST 2020 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

പ്രവാസികളെ തിരിച്ചുവിളിച്ചുകൊണ്ട് യുഎഇ രംഗത്ത് എത്തിയെങ്കിലും അശ്കകളും നിലനിൽക്കുകയാണ്. അതായത് ഐ.സി.എ അനുമതിയില്ലാതെ യു.എ.ഇയിലേക്ക്​ എത്തുന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കെ തലസ്ഥാനത്തെ രാജ്യാന്തര വിമാനത്താവളത്തിൽ ഇത്തിഹാദ് വിമാനത്തിൽ എത്തിയ അഞ്ചു മലയാളികൾ പുറത്തിറങ്ങാനാവാതെ തന്നെ കുടുങ്ങുകയായിരുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ) യാത്രാ പെർമിറ്റ് ഇല്ലെന്ന കാരണത്താൽ എമിഗ്രേഷൻ ലഭിക്കാത്തതാണ്​ ഇവർക്ക്​ വിനയായി മാറിയത്​.

മുൻ‌കൂർ അനുമതി നേടാതെ തന്നെ പ്രവാസികൾക്ക് യുഎഇയിലേക്ക് കടക്കാനാകില്ല എന്നത് നേരത്തെ തന്നെ അറിയിക്കുകയായിരുന്നു. ആയതിനാൽ തന്നെ ഇവരെ തിങ്കളാഴ്​ച ദുബൈയിൽനിന്നു നാട്ടിലേക്കുള്ള വിമാനത്തിൽ തിരിച്ചയക്കുമെന്ന്​ അധികൃതർ അറിയിക്കുകയുണ്ടായി​. എന്നാൽ യാത്രാചെലവ്​ ഇത്തിഹാദ്​ വഹിക്കുന്നതാണ്. ശനിയാഴ്ച പുലർച്ചെ 4.30ന്​ കൊച്ചിയിൽ നിന്നു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലാണ്​ മലയാളികളായ ബാബു, രമേശ് കുന്നംകുളം, അബൂബക്കർ വെങ്കിടങ്ങ്, സാലിഹ് ചങ്ങരംകുളം എന്നിവർ തിരിച്ച് എത്തിയത്​.

അതോടൊപ്പം തന്നെ കറാച്ചിയിൽ നിന്നെത്തിയ മറ്റു യാത്രക്കാരെ തിരിച്ചയച്ചതായും ഇവർ പറയുന്നു. യു.എ.ഇ റസിഡൻസി വിസയുള്ളവർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന അറിയിപ്പിനെ തുടർന്നെത്തിയവരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത് തന്നെ. ആയതിനാൽ തന്നെ ​െറസിഡൻറ്​ വിസക്കാർക്ക്​ യു.എ.ഇയിലേക്ക്​ വരുന്നതിന് ഐ.സി.എ​ അനുമതിയും രജിസ്​ട്രേഷനും നിർബന്ധമാണെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ് അറിയിക്കുകയുണ്ടായി​.

ശ്രദ്ധിക്കുക smartservices.ica.gov.ae വഴി അപേക്ഷിക്കു​േമ്പാൾ ഗ്രീൻ ടിക്​ ലഭിച്ചാൽ അതിനർഥം നിങ്ങൾക്ക്​ അനുമതി ലഭിച്ചു എന്നാണ് അർത്ഥം​. അതേസമയം, റെഡ്​ അടയാളമാണ്​ ലഭിക്കുന്നതെങ്കിൽ യാത്ര ചെയ്യാൻ കഴിയില്ല എന്നതാണ്. uaeentry.ica.gov.ae വഴി രജിസ്​റ്റർ​ ചെയ്യണമെന്നും എമിറേറ്റ്​സ്​ ഐ.ഡി, പാസ്​പോർട്ട്​ തുടങ്ങിയവ അ​പ്​ലോഡ്​ ചെയ്യണമെന്നും എയർ ഇന്ത്യ അറിയി ക്കുകയും ഉണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഒരിക്കൽ കൂടി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി  (21 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (27 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (34 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (50 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (56 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

Malayali Vartha Recommends