ഇന്ത്യക്കാർ കാത്തിരുന്ന സുദിനം ഇന്ന് മുതൽ; സ്വാഗതമേകി ഖത്തർ ഒരുങ്ങി കഴിഞ്ഞു; വിമാനം കയറുന്നതിന് മുൻപ് ഇതൊക്കെ അറിഞ്ഞിരിക്കുക

ഇന്ത്യക്കാർ കാത്തിരുന്ന സുദിനം ഇന്ന് മുതൽ തുടങ്ങുകയാണ്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സപ്ഷനൽ റീ എൻട്രി പെർമിറ്റ് ലഭിക്കുന്ന ഇന്ത്യക്കാരുടെ ഖത്തർ യാത്ര ഇന്നു മുതൽ ആരംഭിക്കുന്നു . 31 വരെയാണ് ഇരു രാജ്യങ്ങളിലേക്കും വിമാനസർവീസ് കരാർ ഉള്ളത് . ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് അംഗീകൃത ഐസിഎംആർ ലാബുകളിൽ നിന്നു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മറ്റു വിമാനങ്ങളിൽ എത്തുന്നവർക്ക് സർട്ടിഫിക്കറ്റ് വേണ്ട.
ഇവർക്കു ദോഹ ഹമദ് വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്യും . യുഎഇ തലസ്ഥാനം അബുദാബിയിൽ 205 സ്കൂളുകൾ 30ന് തുറക്കുകയാണ് . ആദ്യഘട്ട അഞ്ചാം ക്ലാസ് വരെയുള്ളവർക്കാണു പഠനം അനുവദിക്കുന്നത് . അബുദാബിയിൽ തിയറ്ററുകളും പ്രവർത്തിക്കും. ദുബായിൽ നേരത്തേ തുറന്നിരുന്നു. ഖത്തറിലും യുഎഇയിലും ഇന്നലെയും കോവിഡ് മരണമില്ല. യുഎഇ 229, ഖത്തർ 288 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവർ. ഒമാനിൽ 16 പേരും സൗദിയിൽ 28 പേരും കൂടി മരിച്ചു. ബഹ്റൈൻ –2, കുവൈത്ത് –1 എന്നിങ്ങനെയാണു മറ്റു ഗൾഫ് രാജ്യങ്ങളിലെ ഇന്നലത്തെ മരണം. പോസിറ്റീവ് ആയവർ: സൗദി– 1372 , ഒമാൻ – 140, കുവൈത്ത് – 622.
https://www.facebook.com/Malayalivartha
























