ആ ‘വിലയേറിയ’ കൂട്ടിൽ കിളിക്കുഞ്ഞ്; ഹംദാന്റെ സഹജീവികളോടുള്ള കരുതലിനെ പ്രകീർത്തിച്ച് ലോകം, ‘ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാകാത്തതാണ്....’ അത്രമേൽ പ്രിയപ്പെട്ടത്

ബെൻസ് കാറിലെ കിളിക്കൂട്ടിൽ കുഞ്ഞിക്കിളി പിറന്ന വാർത്ത ലോകം അമ്പരപ്പോടെയാണ് കേട്ടത്. ഈ സന്തോഷ വാർത്ത ഷെയ്ഖ് ഹംദാൻ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചപ്പോൾ തന്നെ വലിയ വർത്തയാകുകയായിരുന്നു. കെട്ടവരിൽ പലരും ഇതിൽ അത്ര കാര്യം ഉണ്ടോ എന്ന് ചിന്തിക്കുന്നവർക്ക് ഷെയ്ഖ് നൽകുന്ന ഒരു മറുപടിയും ഉണ്ട് ‘ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാകാത്തതാണ്’ എന്നതാണ്. വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഹംദാൻ കുറിച്ചതാണ്. ഹംദാന്റെ സഹജീവികളോടുള്ള കരുതലിനെ പ്രകീർത്തിക്കുകയാണ് ഇപ്പോൾ ലോകം.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മെഴ്സിഡിസ് ബെൻസ് ജി63 എസ് യുവി ഒരു കിളി കൂടു വച്ചതിനെ തുടർന്ന് ആഴ്ചകളായി ഉപയോഗിക്കാതെ ഇട്ടിരിക്കുകയായിരുന്നു. എസ്‍യുവിയുടെ ബോണറ്റിലായിരുന്നു കിളി കൂടു വച്ചിരുന്നത്. അത് കണ്ട ഷെയ്ഖ് ഹംദാൻ വാഹനം എടുത്തില്ലെന്നു മാത്രമല്ല മറ്റാരും ശല്യപ്പെടുത്താതിരിക്കാൻ അതിനു ചുറ്റും റെഡ് ടേപ്പ് കൊണ്ട് വലയവും തീർക്കുകയായിരുന്നു. ഏതായാലും ആ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞദിവസം കിളിക്കുഞ്ഞും അമ്മക്കിളിയും കൂട്ടിരിലിരിക്കുന്ന വിഡിയോ അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമത്തിലിട്ടത്. എന്നാൽ അത് വൈറലാകാൻ കാത്തിരിക്കേണ്ടി വന്നില്ല.
https://www.facebook.com/Malayalivartha
























