Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്രവാസികൾക്ക് നിർണായക തീരുമാനവുമായി ഖത്തർ; തൊഴിൽ മാറ്റത്തിന് അനുമതിയുമായി അധികൃതർ, തൊഴിലാളികളുടേയും തൊഴിലുടമകളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മൂന്നു നിയന്ത്രണങ്ങൾ

03 SEPTEMBER 2020 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഖത്തറിൽ പുതിയ ചില സുപ്രധാന തീരുമാനങ്ങൾ വന്നിരിക്കുകയാണ്. എന്തായാലും പ്രവാസികൾക്ക് കൂടുതൽ ആശ്വാസം പകരുന്ന വാർത്തയാണ് പുറത്തുവരുന്നതും .തൊഴിൽ മാറ്റത്തിന് അനുമതിയുമായി അധികൃതർ രംഗത്ത് വന്നിരിക്കുകയാണ് .പൊതുവെ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ മാറ്റത്തിന് കൂടുതൽ പ്രക്രിയകൾ ഉണ്ട് .എന്നാൽ ഇപ്പോൾ ഖത്തർ ഇതിൽ ഒരു പുതിയ തീരുമാനം കൈകൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത് .

തൊഴിലാളികളുടേയും തൊഴിലുടമകളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മൂന്നു നിയന്ത്രണങ്ങളോടെയാണ് തൊഴില്‍ മാറ്റത്തിന് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍. തൊഴില്‍ മാറ്റത്തിന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുളള പുതിയ ഭേദഗതികളുമായി ബന്ധപ്പെട്ട് തൊഴില്‍ മാറ്റത്തിന് വിജ്ഞാപനം, മത്സര രഹിതം, നഷ്ടപരിഹാരം എന്നിങ്ങനെ 3 നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിലെ തൊഴില്‍ കാര്യ വിഭാഗം അസി. അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഒബെയ്ദലി പറഞ്ഞു. തൊഴില്‍ നിയമത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ഖത്തര്‍ ചേംബറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

മിനിമം വേതനം, തൊഴില്‍ മാറ്റം, സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികള്‍, മന്ത്രാലയത്തിന്റെ കാര്യക്ഷമത എന്നിവയെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്. ഖത്തര്‍ ചേംബറിലേയും മന്ത്രാലയത്തിലേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത കമ്മിറ്റി രൂപീകരിക്കാനും ധാരണയായി. കമ്പനികളുടെ വിലക്ക്, സ്വകാര്യ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യുകയാണ് കമ്മിറ്റിയുടെ ചുമതല. വാണിജ്യ റജിസ്റ്റര്‍ സംബന്ധിച്ച ലംഘനത്തിന്, പ്രത്യേകിച്ചും വേതനം വൈകിച്ചാല്‍ മാത്രമേ കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയുള്ളു എന്നതാണ് മന്ത്രാലയത്തിന്റെ തീരുമാനം. പുതിയ തൊഴില്‍ വ്യവസ്ഥകള്‍ രാജ്യത്തിന്റെ തൊഴില്‍ വിപണി കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്നും യോഗത്തില്‍ വിലയിരുത്തി.

കഴിഞ്ഞ ദിവസമാണ് തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തൊഴില്‍ മാറ്റത്തിന് അനുമതി, മിനിമം വേതനം 1,000 റിയാല്‍ ഭക്ഷണവും താമസവും നല്‍കുന്നില്ലെങ്കില്‍ 1,800 റിയാല്‍ എന്നിവ വ്യവസ്ഥ ചെയ്തു കൊണ്ടുള്ള പുതിയ തൊഴില്‍ നിയമങ്ങളില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചത്. 6 മാസത്തിന് ശേഷമാണ് നിയമങ്ങള്‍ പ്രാബല്യത്തിലാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (4 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (12 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (21 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (36 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (52 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (1 hour ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (13 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (14 hours ago)

Malayali Vartha Recommends