പ്രവാസികൾ ഇനി നേരിടാനിരിക്കുന്നത് കടുത്ത ദുരിതം; പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതല്‍ ഉണ്ടാവുക കുവൈത്തിൽ, ഒരു വര്‍ഷത്തിനിടെ കുവൈത്തിലെ പ്രവാസി ജനസംഖ്യ 12 ശതമാനം കുറയുമെന്ന് റിപ്പോർട്ട്

കൊറോണ വ്യാപനത്തിന് പിന്നാലെ ഉണ്ടായ കടുത്ത നിയന്ത്രണങ്ങളിൽ വലയുന്ന പ്രവാസികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു വാർത്ത കൂടി. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതല്‍ ഉണ്ടാവുക കുവൈത്തിലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ഓക്സ്ഫഡ് ഇക്കണോമിസ്റ്റ് ഫൗണ്ടേഷെന്റ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തിനിടെ കുവൈത്തിലെ പ്രവാസി ജനസംഖ്യ 12 ശതമാനം കുറയുമെന്നാണ് കണക്കുകൾ പ്രകാരം വ്യക്തമാകുന്നത്. കഴിഞ്ഞ മേയില്‍ കണക്കുകൂട്ടിയിരുന്നത് ഒമ്പത് ശതമാനം കുറയുമെന്നാണ്. എന്നാല്‍, കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായതും നാട്ടില്‍ പോയവര്‍ക്ക് ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ തിരിച്ചുവരാന്‍ കഴിയാത്തതും സ്വദേശിവത്കരണ നടപടികളുമാണ് തോത് വര്‍ധിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നത്.
കോവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതം മറികടന്ന് സാധാരണ നിലയിലാവാന്‍ രണ്ടുവര്‍ഷമെടുക്കുമെന്നാണ് കണ്ടെത്തൽ. അത് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവാസികളുടെ മടക്കം വര്‍ധിക്കാന്‍ വഴിവെക്കുമെന്ന് ഓക്സ്ഫഡ് ഇക്കണോമിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കുവൈത്തില്‍ സ്വദേശിവത്കരണവും വിദേശികളെ പരമാവധി ഒഴിവാക്കി ജനസംഖ്യ സന്തുലനം സാധ്യമാക്കണമെന്ന മുറവിളിയും അധികൃതരിൽ നിന്നും ഉയരുകയാണ്. എന്നാൽ സര്‍ക്കാര്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് പ്രായോഗിക നടപടികൾ ആരംഭിക്കുകയുണ്ടായി.
മാത്രമല്ല, ഇതെല്ലാം രാജ്യത്തെ പ്രവാസി സാന്നിധ്യം കുറക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ വിസകള്‍ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണമുണ്ടാകുന്നതാണ്.നിലവിലുള്ളവരെ ഒഴിവാക്കാന്‍ സമ്മര്‍ദം ചെലുത്തുകയും സാമ്പത്തികമായി മെച്ചമില്ലാത്തതിനാലും മറ്റും സ്വയം ഒഴിഞ്ഞുപോവുകയും ചെയ്യുന്നതാണ്. മാത്രമല്ല ജീവിതച്ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നത് വിദേശ തൊഴിലാളികളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഇത്തരത്തിലുള്ള നടപടികൾ പ്രവാസികളെ ഏറെ വലയിക്കുകയാണ്.
https://www.facebook.com/Malayalivartha

























